സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarysernakulam (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
വിലാസം
എറണാകുളം

എറണാകുളം ജില്ല
സ്ഥാപിതം1 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-12-2016Stmarysernakulam



ചരിത്രം

നാനാജാതി മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി 1919 ഡിസംബര്‍ ഒന്‍പതാം തീയതി St. Mary's English Medium L.P School തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂണ്‍ മാസത്തില്‍ സ്‌കൂളില്‍ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ല്‍ ഈ സ്‌കൂള്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു.അഭിവന്ദ്യപിതീക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാന്‍ജിമാരുടെയും സന്ദര്‍ശനങ്ങളും നിര്‍ല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളര്‍ത്താന്‍ ഏറെ സഹായിച്ചു.

പഠനാര്‍ത്ഥം വിദൂരങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തിച്ചേര്‍ന്നതിനാല്‍ സ്‌കൂളിനോടനുബന്ധിച്ച് ബോഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികള്‍ക്കാ യി 1930 ല്‍ ബാലഭവനും സ്ഥാപിച്ചു.

പെണ്‍പൈതങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്നതിന് 1934 ല്‍ ഹൈസ്‌ക്കൂള്‍ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്.

1945 ല്‍ കൊച്ചുകുട്ടികള്‍ക്കായി ഒരു നേഴ്‌സറി സ്‌കൂള്‍ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂള്‍.

1962 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതല്‍ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവര്‍ഷത്തില്‍ സെന്റ് മേരീസ്‌കൂളില്‍ നിന്നും ഇംഗ്ലീഷ് മീഡിയം എല്‍.പി. വിഭാഗംവേര്‍പ്പെടുത്തി റാണിമാതാ സ്‌കൂളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു.

2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത അദ്ധ്യയനവര്‍ഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.

അഭിനാര്‍ഹമായ നേട്ടങ്ങള്‍ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിന് 1975 ല്‍ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യര്‍ഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ Medal of Merit എന്ന അവാര്‍ഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയില്‍ മികച്ച സേവനം കാഴ്ച്ച വച്ചതിന് 1987 ല്‍ സി.മരിയ ടെസ്സിക്ക് ദേശീയ അവാര്‍ഡും ലഭിച്ചു.

പഠനരംഗത്ത് പലവര്‍ഷങ്ങളിലായി എസ്.എസ്.എല്‍.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകള്‍ നേടിയിട്ടുണ്ട്.

പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ മികവ് കൈവരിക്കാന്‍ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ~ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് ലഭിക്കുകയുണ്ടായി. സൈക്കിള്‍ പോളോയ്ക്ക് ദേശീയതലത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവര്‍ത്തി പരിചയമേളയില്‍ പലകൊല്ലങ്ങളില്‍ സ്‌റ്റോള്‍ വിഭാഗത്തിന് ഓവര്‍റോള്‍ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂള്‍ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ ഡല്‍ഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

[[ഗാലറി

സ്കൂള്‍തലസയന്‍സ് എക്സിബിഷന്‍

വഴികാട്ടി

<googlemap version="0.9" lat="9.982936" lon="76.278023" zoom="17"> 9.98259, 76.278048 സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.