ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ജൂനിയർ റെഡ് ക്രോസ്



1828 മെയ് മാസം എട്ടാം തീയതി ജനീവയിൽ ജനിച്ച ജീൻ ഹെൻട്രി ഡ്യൂനന്റ് രൂപംകൊടുത്ത അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. 1864 ആഗസ്റ്റ് 22ന് ഒപ്പുവെച്ച ജനീവ കരാറിന്റെ അടിസ്ഥാനത്തിൽ സൊസൈറ്റി ഫോർ ദ റിലീഫ് ഓഫ് കോംബട്ടൻസ് എന്ന പേരിലറിയപ്പെട്ട പ്രസ്ഥാനം 1867 ൽ ആണ് റെഡ് ക്രോസ് സൊസൈറ്റി എന്ന പേരിൽ അറിയാൻ തുടങ്ങിയത് . ബോബർ യുദ്ധകാലത്തെ 1899 മുതൽ 1902 വരെ ഗാന്ധിജി റെഡ് ക്രോസിന്റെ ഉത്സുകനായ ഒരു വോളണ്ടിയർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഒന്നാംലോകമഹായുദ്ധകാലത്ത് റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920ൽ ക്ലാര ബർട്ടൻ എന്ന മഹതിയാണ് ജൂനിയർ റെഡ് ക്രോസിന് രൂപം നൽകിയത് . ശത്രുവും മനുഷ്യനാണെന്നും മനുഷ്യനെ മാനിച്ച് ആദരിക്കണം എന്നും റെഡ്ക്രോസ് ലോകത്തെ ഓർമിപ്പിക്കുന്നു. 1925 ലാണ് ഇന്ത്യയിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചത് . 1997 ൽ കേരളത്തിലെ ജെ.ആർ. സി.കേഡറ്റുകൾക്ക് ഒരു പാഠ്യപദ്ധതി നിലവിൽ വന്നു. വെള്ള പശ്ചാത്തലത്തിൽ ചുവന്ന കുരിശ് നിഷ്പക്ഷതയുടെ ചിഹ്നമാണ്. ജീൻ ഹെൻട്രി ഡ്യൂനന്റിന്റെ ജന്മദിനമായ മെയ് 8 ലോകമെമ്പാടും റെഡ്ക്രോസ് ദിനമായി ആഘോഷിക്കുന്നു
അന്താരാഷ്ട്ര റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനും യുവതലമുറയിൽസേവന സന്നദ്ധത,സ്വഭാവ രൂപീകരണം, ദയ,സ്നേഹം,, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം,എന്നീ ഉത്കൃഷ്ടമായആദർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപവൽക്കരിച്ച സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്.
മനുഷ്യസ്നേഹികളായ ഉത്തമപൗരന്മാരെ വളർത്തിയെടുക്കുക എന്നറ്റ് ഉദ് ലക്ഷ്യത്തോടെ 2015-16 അധ്യയന വർഷത്തിലാണ് മൂത്തേടംഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 13 ആൺകുട്ടികളും 17 പെൺകുട്ടികളുമായി ഒരു യൂണിറ്റ് ആദ്യമായി ആരംഭിച്ചത്. യൂണി
2017-18 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്‌ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.