ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ഹൈസ്കൂൾ
ഹൈസ്കൂൾ വിഭാഗം,
ഹൈസ്കൂൾ വിഭാഗത്തിൽ 8, 9, 10, ക്ലാസുകൾ പല ഡിവിഷനുകളായിആകെ 15 ക്ലാസ്സുകളുണ്ട് , സംസ്ഥാന സർക്കാർ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച ഒരു വിദ്യാലയം എന്ന നിലക്ക് എല്ലാ ക്ലാസ് റൂമുകളും കൈറ്റിന്റെ പിന്തുണയോട് കൂടി ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട് , കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC ക്ക് ഏറ്റവും മികച്ച റിസൾറ്റ് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് , പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ വിജയ ശതമാനവും ഏപ്ലസ് ലഭിക്കുന്നവരുടെ എണ്ണവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി വിജയഭേരിയുടെ കീഴിൽ പലതരം പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട് , പ്രധാനമായും എ പ്ലസ് ക്ലബ്ബ് രൂപീകരിച്ച് ക്ലബ്ബിലെ മെമ്പർമാർക്ക് പ്രത്യേക പരിശീലന ക്ലാസുകൾ നടത്തുന്നുണ്ട് , കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട് ,
പഠനം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി പ്രൊജക്ടറുകൾ ഉപയോഗപ്പെടുത്തിയാണ് ക്ലാസുകൾ നടത്തുന്നത് , സയൻസ് ലാബ്, മാത്സ് ലാബ്, ഐ ടി ലാബ് ഇവയും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നുണ്ട് ,