ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/സൗകര്യങ്ങൾ എന്ന താൾ ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടൽ ടിങ്കറിംഗ് ലാബ് (ATL) :

രാജ്യത്തെ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ ശാസ്ത്ര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതനാശയങ്ങളും സൃഷ്ടിപരതയും (innovations & creativity) ഉണർത്തുന്നതിനുള്ള സംവിധാനമാണ് Atal Tinkering Labs. നീതി ആയോഗിൻ്റെ കീഴിലുള്ള അടൽ ഇന്നവേഷൻ മിഷൻ (AIM)  ഇത്തരം ലാബ് സ്ഥാപിക്കാനായി 2017ൽ കൊണ്ടോട്ടി ജി.വി.എച്ച്.എസ്. സ്കൂളിനെ തെരഞ്ഞെടുക്കുകയും പിറ്റേവർഷം അനുവദിച്ച പത്ത് ലക്ഷം രൂപയുപയോഗിച്ച് Robokidz Eduventures Pvt Ltd എന്ന സ്ഥാപനം സ്കൂളിൽ ടിങ്കറിംഗ് ലാബ് സജ്ജമാക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെട്ട ATL ആണ് ഇത്. 2018 ജൂലൈ 22 ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ച ലാബിൽ വിവിധ ഇലക്ട്രോണിക്സ് - ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കു പുറമെ 3D പ്രിൻ്റർ, ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IoT), റോബോടിക്സ്, ഡ്രോൺ എന്നിവയ്ക്കുള്ള മൊഡ്യൂളുകളും മറ്റും കുട്ടികളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള പ്രക്രിയാ ശേഷികൾ സ്വായത്തമാക്കാൻ സഹായിക്കുന്നവയാണ്.

ലാബിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ധാരാളം പ്രാക്ടിക്കൽ ഓറിയൻ്റഡ് വർക്ക്ഷോപ്പുകളും മെൻ്ററിംഗ് സെഷനുകളും പ്രോജക്ട് വർക്കുകളും നടന്നു വരുന്നു. ഇതിനോടകം ചെന്നൈ IIT ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ കൊണ്ടോട്ടി ജി.വി. എച്ച്. എസ്. സ്കൂൾ അടൽ ടിങ്കറിംഗ് ലാബിൽ വെച്ച് പരിശീലനം നേടിയ കുട്ടികൾ പങ്കെടുത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുമുണ്ട്. ദേശീയ പുരസ്കാരം നേടിയ അധ്യാപകൻ റഷീദ് ഓടക്കൽ ആണ് സ്കൂൾ ATL കോർഡിനേറ്റർ.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിചരണ കേന്ദ്രം

സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പാഠ്യ- പാഠ്യാനുബന്ധ മേഖലകളിൽ പിന്തുണ നൽകുന്നതിന് സമഗ്ര ശിക്ഷ കേരള, കൊണ്ടോട്ടി ബി. ആർ. സിക്ക് കീഴിൽ സ്‌പെഷ്യൽ കെയർ സെന്റർ തുറന്നു .

കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മികച്ച സൗകര്യങ്ങളോടെയുള്ള സെന്റർ സ്കൂളിൽ ആരംഭിച്ചത്. അക്കാദമിക പിന്തുണയോടൊപ്പം കലാ കായിക പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകാനും ലക്ഷ്യമുണ്ട്.

സ്പെഷ്യൽ കെയർ സെന്റർ പ്രവർത്തനങ്ങൾ.

➡️ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠനപ്രവർത്തനങ്ങൾ.➡️പഠന വൈകല്യം -സ്ക്രീനിംഗ്.➡️ കാഴ്ച പരിശോധന- സ്ക്രീനിംഗ്

➡️റെമഡിയൽ ടീച്ചിങ്.➡️ഐ ഇ പി➡️കൗൺസിലിങ്➡️രക്ഷാകർതൃ ബോധവത്കരണ  ക്ലാസ്സ്‌.➡️തൊഴിൽ പരിശീലനങ്ങൾ.➡️പഠവൈകല്യം ഉള്ളവർക്കുള്ള പരിശീലനം.

➡️ക്രാഫ്റ്റ് &ഡ്രോയിങ് പരിശീലനം➡️ഐ ടി പരിശീലനം➡️ബിഹേവിയർ  മോഡിഫിക്കേഷൻ➡️ ദിനചാരങ്ങൾ.➡️ ഗെയിംസ്➡️സ്പീച് തെറാപ്പി

വിശാലമായ കളിസ്ഥലം

   സ്കൂളിലെ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നടത്തുന്നതിന് അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട് , അതുപോലെ കാണികൾക്ക് കായിക വിനോദങ്ങൾ ആസ്വദിക്കാൻ ഗാലറി സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട് ,

സ്കൂൾ കൗൺസിലിങ്ങ് സെന്റർ

കൗമാരക്കരായ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിച്ചു നാല്കുന്നതിനുള്ള നടപടികൾ എടുക്കുന്നു.

കുട്ടികളുടെ സ്വഭാവരൂപികരണത്തിന് സഹായിക്കുന്നു.

കുട്ടികളിൽ ആത്മവിശ്വാസവും,മനോ ധൈര്യവും വളർത്താൻ സഹായിക്കുന്നു.

കുട്ടികളുടെ അഭിരുച്ചിയെ കണ്ടെത്തി ലക്ഷ്യത്തിലേക്കു  എത്താൻ സഹായിക്കുന്നു.

കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസ്സ്, മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.

ഹൈടെക് ക്ലാസ് റൂമുകൾ

  സംസ്ഥാന സർക്കാർ സ്കൂളിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനമെടുത്തതിന്റെ ഭാഗമായി എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളിലേക്കും പ്രൊജക്റ്റർ, ലാപ് ടോപ് , സ്പീക്കർ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക്പഠനം ആസ്വാദ്യകരമാക്കാൻ കഴിയുന്നുണ്ട് ,

പൂർവ്വ വിദ്യാർത്ഥി സംഘടന

  സംസ്ഥാന സർക്കാർ സ്കൂളിനെ ഹൈടെക് -ഇന്റർനാഷണൽ സ്കൂളാക്കി തെരെഞ്ഞെടുത്തപ്പോൾ സ്കൂളിനാവശ്യമായ ഭൗതിക സൗകര്യ ങ്ങളൊരുക്കാൻ പൂർവ്വ വിദ്യാർത്ഥി സംഘടന മുന്നോട്ട് വന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി , വിഎച്ച്എസ്ഇ ബിൽഡിങ്ങുകൾ ടൈൽ പാകൽ , പൈന്റിങ്ങ്, സി സി ടി വി സ്ഥാപിക്കൽ, മുറ്റം ഇന്റർലോക്ക് ചെയ്യൽ, ഫിൽട്ടർ രീതിയിലുള്ള കുടിവെള്ള സംവിധാനമൊരുക്കൽ, സ്കൂൾ മുറ്റത്തെ ഷീറ്റ് വർക്കുകൾ , വയറിങ്ങ് നവീകരണം,തുടങ്ങി ഏകദേശം മുപ്പത് ലക്ഷത്തോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ സംഘടനയുടെ ഭാഗത്ത് നിന്ന് സംഭാവനയായി ലഭിച്ചിട്ടുണ്ട് ,