ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/"മാ നിഷാദാ "

20:54, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എച്ച്.എസ്. രാമനാട്ടുകര/അക്ഷരവൃക്ഷം/"മാ നിഷാദാ " എന്ന താൾ ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/"മാ നിഷാദാ " എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"മാ നിഷാദാ "

 അങ്ങെവിടെ നിന്നോ ധ്വനി മുഴങ്ങുന്നു.... "മാനിഷാദാ "
പുഴകളിൽ നിന്നോ മലഞ്ചെരുവുകളിൽ നിന്നോ...
വയലേലകളിൽ നിന്നോ അതോ പൂക്കളിൽ നിന്നോ......
ഒരമ്മയുടെ കരച്ചിൽ പോലെ...
മക്കൾ ചെയ്യുന്ന തെറ്റിനെ ശാസിക്കാനാവാത്ത ഒരമ്മയുടെ കരച്ചിൽ......
തിരകൾ ചോദിക്കുന്നു.....
ആ അമ്മയുടെ നെഞ്ചകം ആരോ തകർത്തിരിക്കുന്നു.....
ആ തേങ്ങൽ ഒടുക്കം മർമ്മരമായ്.....

"ഹേയ് മനുഷ്യാ " നീ അറിയുന്നുവോ......
ആ അമ്മയുടെ വേദന.....
നിനക്ക് ജന്മം തന്ന ആ അമ്മയുടെ വേദന.....
നിന്നെ വളർത്തി വലുതാക്കിയ ആ അമ്മ.....
നീ ഓർത്തിരിക്കും.....
ആ വേദന.....
അല്ലെങ്കിൽ കാലം നിന്നെ പഠിപ്പിക്കും.....

ഇനിയെങ്കിലും നിർത്തൂ.....
" നിഷാദാ "
നിന്റെ കരങ്ങൾ ഇനി അമ്മയ്ക്ക് തലോടലാകട്ടെ...
പ്രകൃതിയെന്ന ആ അമ്മയുടെ മാറിൽ സ്വച്ഛന്ദമായി നമുക്ക് വിശ്രമിക്കാം....

 

അഭിനവ് കൃഷ്ണ കെ വി
10C എച്ച്.എസ്. രാമനാട്ടുക
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത