യു പി എസ് നടുപ്പൊയിൽ/വിദ്യാരംഗം
വിദ്യാർഥികളുടെ സർഗശേഷി ക്രിയാത്മകമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിക്കപ്പെട്ട വിദ്യാരംഗം സാഹിത്യ വേദി വളരെ സജീവമായി തന്നെ നടുപ്പൊയിൽ യു പി സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം സബ്ജില്ല ജില്ലാ മത്സരങ്ങളിലും ശിൽപശാലകളിലും നമ്മുടെ സ്കൂൾ സജീവ സാന്നിധ്യമാണ് .
കളിക്കൂട്ട് എന്ന പേരിൽ രണ്ടു വർഷമായി നാടകക്കളരി , വ്യക്തിത്വ വികസന ക്ലാസുകൾ, ഒറിഗാമി തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ പരിപാടികൾ നടന്നു വരുന്നു