ഉള്ളടക്കത്തിലേക്ക് പോവുക

സരസ്വതി വിദ്യാമന്ദിർ. യു പി സ്ക്കൂൾ മട്ടാഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saraswathi Vidya Mandir (സംവാദം | സംഭാവനകൾ) ('മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ വസിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ വസിക്കുന്ന പ്രദേശങ്ങളെ സംയോജിപ്പിച്ചുകൊണ്ട്, 1956 നവംബർ ഒന്നാം തീയതി രൂപീകരിച്ച സംസ്ഥാനമാണ് കേരളം. 'ചേരളം' എന്നതിൽ നിന്ന് രൂപംകൊണ്ട പദമാണ് 'കേരളം' എന്ന് പണ്ഡിതമതം. അറബിക്കടലിന് കിഴക്കും തമിഴ്നാടിന് വടക്കും വടക്കുപടിഞ്ഞാറും കർണാടകത്തിന് തെക്കും തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കേരളത്തിന് 38863 ച.കി.മീ. വിസ്തൃതിയുണ്ട്. തിരുവനന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനം.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കേരളം ഹരിതഭംഗിയാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. പ്രകൃതിരമണീയതയും അനുഗൃഹീതമായ കാലാവസ്ഥയുമാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കേരളത്തിന്റെ വിശേഷണത്തെ അന്വർഥമാക്കുന്നത്.