കൂടുതൽ വായിക്കുക/പ്രൈമറി വിഭാഗം
വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം.ഒരു പ്രധാന അദ്ധ്യാപകനും 14 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വ്യത്യസ്ത കഴിവുകളും നിലവാരവുമുള്ള 369 കുട്ടികളും ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു. എല്ലാ കുട്ടികളെയും സ്വന്തം മക്കളെപ്പോലെ കാണുന്ന ഇവിടുത്തെ അദ്ധ്യാപകർ എന്നും സ്മരിക്കപ്പെടുന്നവരാണ്. പഠിപ്പിക്കുന്നതിൽ മാത്രമല്ല , കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകളും താല്പര്യങ്ങളും പോഷിപ്പിക്കുന്നതിലും കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തി പല മത്സരങ്ങളിലേക്കും കുട്ടികളെ സജ്ജമാക്കുന്നതിലും എല്ലാം ഇവിടുത്തെ അദ്ധ്യാപകർ കുട്ടികളോടൊപ്പം നിൽക്കുന്നു. ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിലെ ഒരുപാട് കുട്ടികൾ പല ക്വിസ് മത്സരങ്ങളിലും പല വേദികളിലും തിളങ്ങി വിജയം വരിക്കാറുണ്ട്. ഈ വർഷവും ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ മികച്ച വിജയം നേടി. 2020-2021 കാലഘട്ടത്തിൽ ഓൺലൈൻ കാലം ആയിട്ടു പോലും എൽ.പി. വിഭാഗം ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ആയിരുന്നു.