ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിദ്യാലയചരിത്രം
ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിൻറെ തീരത്ത് സ്ഥിതിചെയ്യുന്നത് കാരണംപെരുങ്കുളംഎൽ.പി.എസ്സ് എന്ന പേരിൽ അറിയപ്പെട്ടു.പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോൾ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തിൽ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.ആദ്യം ഓലഷെഡായിരുന്നു.ഇന്നത്തെ നേഴ്സറികെട്ടിടത്തിന്റെ ഭാഗത്താണ് അന്ന് സ്കൂൾ സ്ഥിതിചെയ്തിരുന്നത്. 1951 ൽ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി. തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കുൾ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാൽ മുൻ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയിൽ ഗ്രാമവാസികൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ഗ്രാമവാസികളിൽ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാർത്തിക പറമ്പിൽ വീട്ടിൽ ശ്രീ.സോമൻ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കർ ഭൂമി വാങ്ങുകയും അതിൽ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂൾ വീരണകാവ് എന്നായി പേര് മാറി. മാത്രവുമല്ല സ്കൂൾ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കർകണക്കിന് വ്യാപിച്ചു കിടക്കുന്ന അയ്യപ്പൻകാവിൽ നിന്നാണ് വീരണകാവ് എന്ന പേര് ലഭിച്ചത്. 1990-ലാണ് സ്കൂളിൽ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവർത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങൽക്കനുസൃതമായി രണ്ട് അഗ്രിക്കൾച്ചറൽ കോഴ്സുകൾ ആണ് ആദ്യം നിലവിൽ വന്നത്.2002-03 വർഷം വി എച്ച് എസ് ഇ വിഭാഗത്തിൽ രണ്ടും മൂന്നും റാങ്കുകൾ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പഞ്ചായത്തിൽ നിന്നും അഞ്ച് കിലോമീറ്ററിനുള്ളിൽ നെയ്യാർഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯ ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്പ്രകൃതിരമണീയമായ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പിൽ നിന്നും 28 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെൻസസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം 1819 ഹെക്ടർ ആണ്. 2011 ലെ സെൻസസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷൻമാരുടെ എണ്ണം 12867 ഉം 13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാൾ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14% ആണ്. അതിൽ പുരുഷൻമാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയിൽ 3038 പട്ടികജാതിക്കരും 115പട്ടികവർഗ്ഗക്കാരും ഉൾപ്പംടുന്നു. 10816 പേർ തൊഴിലിൽ ഏർപ്പംട്ടിരിക്കുന്നു. ഇതിൽ7956 പേർ മാത്രമാണ് മുഴുവൻ സമയതൊഴിൽ ഉള്ളവർ 2860 പേർ സീമാന്ത തൊഴിലാളികൾ ആണ്
അനന്തപുരിയുടെ ദക്ഷിണകോണിൽ അഗസ്ത്യാ൪ മലയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരത്തിൻറെ ചുവട്ടിൽ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിൻറെ അവസാനത്തിൽ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,അപ്പർ പ്രൈമറി, ലോവർ പ്രൈമറി, എന്നീ വിഭാഗങ്ങളിലേയ്ക്കായി ഒരു സ്മാർട്ട് ക്ളാസ്സ്റൂമുമുണ്ട്.
സ്കൂളിന്റെ സൗകര്യങ്ങൾ-ചരിത്രം
- ജില്ലാപഞ്ചായത്താണ് രണ്ട് മുറികളും പാചകമുറിയും സ്റ്റോർറുമുമുള്ള പാചകപ്പുര നൽകിയത്.2019
- മൈക്ക് സിസ്റ്റം നൽകിയത് പി.ടി.എ ആണ്.
- കർട്ടൻ സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ
- പോഡിയം സംഭാവന നൽകിയത് പൂർവ്വവിദ്യാർത്ഥികൾ
- സ്റ്റേജിലെ 250 കസേരകൾ സംഭാവന ചെയ്തത് നെയ്യാർഡാമിലെ ശിവാനന്ദാശ്രമം
- ഫർണിച്ചർ ജില്ലാപഞ്ചായത്ത്
- പഴയ ഓഡിറ്റോറിയം മന്ത്രി ശ്രീ.ജി.കാർത്തികേയൻ തന്ന ഫണ്ടാണ്.
- എസ്.എസ്.എ ആൺകുട്ടികളുടെ ശുചിമുറി തന്നത്.
- എസ്.എസ്.എ- മൂന്നു മുറികളുള്ള കെട്ടിടം
- പ്രധാന കെട്ടിടത്തിലെ പഴയ ടോയ്‍ലറ്റ് ജില്ലാകളക്ടർ ഫണ്ടുപയോഗിച്ചുള്ളതാണ്.
- 2019 ൽ ആർ.എം.എസ്.എ നാലു ക്ലാസ് റൂമുള്ള പുതിയ കെട്ടിടം തന്നു.
- ഒരു കോടി കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടം പണി നടക്കുന്നു.
1957-58 കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഓടിട്ട മന്ദിരമാണ് ഇന്ന് പൈതൃകമന്ദിരമായി നിൽക്കുന്നത്.ഇവിടെയാണ് ആദ്യം ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്.
- ഹൈസ്കൂളിനായുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ഇ.റ്റി.മുഹമ്മദ് ബഷീർ ആയിരുന്നു.അധ്യക്ഷൻ ശ്രീ.ജി.കാർത്തികേയൻ എം.എൽ.എയുമായിരുന്നു.
- പ്രീപ്രൈമറിയ്ക്കായി കെട്ടിടം ഉദ്ഘാടനം നടത്തിയത് 25/07/1995 ൽ അന്നത്തെ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന ശ്രീ.ജി.കാർത്തികേയനായിരുന്നു.അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ.എൻ കെ മോഹനൻനായർ ആയിരുന്നു അധ്യക്ഷൻ
- 2006 ലാണ്എസ്.എസ്.എ മന്ദിരം ശിലാസ്ഥാപനം നടത്തിയത് ശ്രീ.ആനാവൂർ നാഗപ്പൻ(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)ആയിരുന്നു.മന്ദിരം ഉദ്ഘാടനം നടത്തിയത് 2007 ൽ ശ്രീ.ഐ.ബി.സതീഷ് (ജില്ലാ പഞ്ചായത്ത് അംഗം) ആയിരുന്നു.
- 2017 ലാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം നടത്തിയത് എം.എൽ.എ.ശ്രീ.കെ.എസ്.ശബരീനാഥൻ ആയിരുന്നു.
- പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു ഉദ്ഘാടനം ചെയ്തത് 2018 ആണ്.
- 2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു.
- കിഫ്ബി ഫണ്ടിൽ നിന്നുള്ള കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു.തറക്കല്ലിട്ടത് ബഹു.എം.എൽ.എ ശ്രീ.ജി.സ്റ്റീഫനായിരുന്നു.കൂടുതലറിയാനായി ചിത്രശാലസന്ദർശിക്കൂ
വീരണകാവിന്റെ ചരിത്രം
പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ് .കേട്ടുകേൾവികളും ചരിത്രവുമായി ഇടകലർന്ന് കിടക്കുന്നതിനാൽ വ്യക്തമായ തെളിവുകളുടെ അഭാവം ഈ ഗ്രാമത്തിൽ ചരിത്രരചനയിലെ ഒരു വെല്ലുവിളി തന്നെയാണ്. പൂവച്ചൽ പഞ്ചായത്തിന്റെ വികസന രേഖകളും കുറുമുനിയുടെ നാട്ടിൽ എന്ന കിളിയൂർ അജിത്തിന്റെ ചരിത്ര പുസ്തകത്തിന്റെ ഏടുകളിലെ പരാമർശങ്ങളും ചരിത്ര രചനക്ക് സഹായകമാണ്.
2014 ഫെബ്രുവരി 11ന് കാട്ടാക്കട താലൂക്ക് നിലവിൽ വന്നപ്പോൾ അതിന്റെ ഭാഗമായി തുടർന്നു.
വീരണകാവിന്റെ ഭൂപ്രകൃതി
സംഘകാല തിണകളുടെ ഭാഗമായിരുന്ന ഈ പ്രദേശം ഇന്ന് ഇട നാടിന്റെ ഭാഗമാണ്[1] .ചെറിയ കുന്നുകളും ഉയർന്ന സമതല പ്രദേശവും ലാറ്ററൈറ്റ് മണ്ണും ഈ പ്രദേശത്തിന്റെ പ്രകൃതിയുടെ ഭാഗമാണ്. മാത്രമല്ല മണൽ കലർന്ന പശിമരാശി മണ്ണ്, ചരൽ കലർന്ന മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങളും ഇവിടെ കാണപ്പെടുന്നു. വർഷത്തിൽ ഏകദേശം മൂന്നിലൊന്ന് ദിവസങ്ങളിലും മഴ ലഭിക്കുന്നു 20 ഡിഗ്രി മുതൽ 34 ഡിഗ്രി വരെയാണ് ശരാശരി അന്തരീക്ഷ ഊഷ്മാവ് .ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലാവസ്ഥയിൽ പ്രകടമായ മാറ്റം കാണുന്നുണ്ട്.
അഗസ്ത്യാർകൂടത്തിൽ നിന്നുത്ഭവിക്കുന്ന നെയ്യാർ വീരണകാവിന്റെ കിഴക്കേ അതിർത്തിയിലൂടെ കടന്നുപോകുന്നു.
വേണ്ടത്ര തെളിവുകൾ ഇല്ലെങ്കിലും വീരണകാവിന് മഹാ ശിലായുഗവുമായി ബന്ധം ഉണ്ടാകാനാണ് സാധ്യത. പൂവച്ചൽ അടിവാരത്തിൽ മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടം [2]കണ്ടെത്തുകയുണ്ടായി. നമ്മുടെ നാട്ടിലെ ചരിത്ര ശേഷിപ്പുകൾ ഇന്നും നമുക്ക് അന്യമായി നിലനിൽക്കുന്നു. മൺമറഞ്ഞുപോയ ഒരു സംസ്കൃതിയുടെ ഭാഗമായിരിക്കാം വീരണകാവ് .
വേണാടിന്റെ തലസ്ഥാനമായിരുന്നു തക്കലയും അംബാസമുദ്രം പാതയും ഒക്കെ പണ്ടത്തെ കാർഷിക സംസ്കാരത്തിന് ഭാഗമായിരുന്നു. അതിനാൽ തീർച്ചയായും ഈ പ്രദേശവും വാണിജ്യത്തിനു ഉള്ള കച്ചവട സാധനങ്ങൾ എത്തിച്ചിരുന്ന സ്ഥലം ആകാനാണ് സാധ്യത .വേണാട് രാജാവ് വ ശത്രു ഭയത്താൽ അംബാസമുദ്രം പാത അടച്ചതോടെ വീരണകാവിന്റ കാർഷിക അഭിവൃദ്ധി ഇല്ലാതായി കാണണം .ഏഴാം നൂറ്റാണ്ടുകളിലെ അഗസ്ത്യ പട്ടണം കേന്ദ്രമാക്കിയുള്ള പൊതിയൻ സംസ്കാരത്തിന്റെ അലയൊലികൾ എന്തായാലും ഈ നാടിനെ സ്വാധീനിക്കാതിരിക്കില്ല. ആ സംസ്കാരത്തിൻറെ വ്യക്തമായ സ്വാധീനം ഇവിടെയുണ്ടായിരുന്നു. പുറനാനൂറ് ,അകനാനൂറ് പോലുള്ള സംഘം കൃതികളിൽ പലതും കാണുന്ന കാട്ടാക്കടയുടെ വിവരണം വീരണകാവിന്റെ പ്രകൃതിയുമായി ചേർന്ന് പോകുന്നുണ്ട്
സ്ഥലനാമചരിത്രം
പോറ്റി രോഗബാധിതനായപ്പോൾ അദ്ദേഹം തന്നെ ബുദ്ധിമുട്ട് ശാസ്താവിനോട് പറഞ്ഞുവെന്നും തുടർന്ന് ശാസ്താവ് അദ്ദേഹത്തിൻറെ തോളിൽ കയറി വരികയും ചെയ്തു. എന്നാൽ വഴിയിൽ വച്ച് ശാസ്താവ് അപ്രത്യക്ഷനായി. ശാസ്താവ് അടുത്തുള്ള കാവിൽ അപ്രത്യക്ഷനായി.അപ്പോൾ പോറ്റി ശാസ്താവിനെ നോക്കി അമ്പട വീരാ എന്ന് പറഞ്ഞു.അതിനെ തുടർന്ന് സ്ഥലം വീരണകാവ് എന്നറിയപ്പെടാൻ തുടങ്ങിയെന്നതാണ് പ്രാദേശികമായി പറഞ്ഞുവരുന്ന സ്ഥലനാമചരിത്രം. വീരണകാവിലെ ചുമടുതാങ്ങിയുടെ സാന്നിധ്യവും മൈലക്കരയിലെ വിശ്രമ സങ്കേതവും അനന്തപുരിയും മായുള്ള ബന്ധത്തിന്റെ പാതയാണ്. ഈ പാതയിലുള്ള ഏകദേശം സ്ഥലനാമങ്ങൾക്ക് മാർത്താണ്ഡവർമ്മയുമായുള്ള ബന്ധം വീരണകാവിന്റെ പേരിന് ഹേതുവായി ആയിരിക്കണം .
മധ്യകാല ചരിത്രം
ഒരു വലിയ ബ്രാഹ്മണ സങ്കേതമായി മാറി. ശിവക്ഷേത്രം ശാസ്താ ക്ഷേത്രം ശിവക്ഷേത്രം ഭഗവതി ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വേദപഠനം നടന്നിരുന്നു എന്നത് ഇതിന് തെളിവാണ് ..സാഹിത്യത്തിലെ വീരണകാവ്
പഴയകാല സാഹിത്യമായ ഊട്ടു പാട്ട് എന്നറിയപ്പെടുന്ന തമ്പുരാൻ പാട്ടിൽ കാളിപ്പെണ്ണ് സുഖപ്രസവത്തിന് കാവിലെ അയ്യന് ഒരു കാൽ ചിലങ്ക നേരുന്ന സംഭവം വിവരിക്കുന്നുണ്ട്. മാത്രമല്ല കാര്യസാധ്യത്തിന് ശാസ്താവിന് നേർച്ച നേർന്ന ഒരു കഥ കൊടുത്തിട്ടുണ്ട് .ഈ പരാമർശങ്ങൾ തീർച്ചയായും ചരിത്രപ്രാധാന്യം ചൂണ്ടിക്കാണിക്കുകയാണ്
കാർഷികചരിത്രം
നെൽ വയലുകളും തെങ്ങിൻ തോട്ടങ്ങൾ നിറഞ്ഞ വീരണകാവിന് ഒരു കാർഷികസമൃദ്ധിയുടെ ഭൂതകാലം ഉണ്ടായിരുന്നു. പ്രദേശത്തെ ജല സമൃദ്ധമാക്കി കൊണ്ട് നെയ്യാർ തെക്കുകിഴക്കുഭാഗത്തായി ഒഴുകിയിരുന്നു ആറ്റിൽ നിന്നും ജലം വഹിച്ചു കൃഷിയിടങ്ങൾ നനക്കുന്ന തോടുകൾ ഈ പ്രദേശത്തെ നല്ലൊരു കാർഷിക കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ആനാകോടിന്റെ വറ്റിവരണ്ട ഭാഗങ്ങൾ കാർഷികസമൃദ്ധിയുടെ ശേഷിപ്പുകൾ ആണെന്നതിൽ സംശയമില്ല. വടക്കുപടിഞ്ഞാറ് ഭാഗം വലതുകര കനാൽ വരുന്നതിനുമുമ്പ് കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത് ഇവിടെ നിന്നുള്ള വെള്ളം പണ്ട് വഴി കൃഷിയിടങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ നെയ്യാർ അണക്കെട്ട്[3] വരികയും വലതുകര കനാൽ വഴി ആവശ്യമായ വെള്ളം കൃഷിയിടത്തിൽ എത്തുകയും ചെയ്തതോടെ ബണ്ടുകളുടെ പ്രാധാന്യം നഷ്ടപ്പെടുകയും പതിയെ പെരുംകുളം അവഗണിക്കപ്പെടുകയും ചെയ്തു .മുകൾഭാഗത്തുനിന്ന് വരുന്ന മഴവെള്ള സംഭരണ സ്ഥലമായിരുന്ന കുളം അവഗണിക്കപ്പെടുകയും ചെയ്തതോടെ ഒരു കാലത്ത് വറ്റിപ്പോയ കാഴ്ച വീരണകാവ് ചരിത്രത്തിലെ ഒരു വേദനാകരമായ നേർകാഴ്ച ആണ്.
ചുമട് പേറുന്ന ചുമടുതാങ്ങി തിരുവിതാംകൂർ രാജഭരണം നിലവിൽ വന്ന സമയത്ത് അതിനെ തലസ്ഥാനമായിരുന്നതക്കല മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശത്തെ കച്ചവടക്കാരെ സഹായിക്കാനായി വഴിയമ്പലങ്ങളും ചുമടുതാങ്ങിയും സ്ഥാപിച്ചിരുന്നു ഇതിന്റെ ഭാഗമായി മൈലക്കര ,ചൂണ്ടുപലക വഴിയമ്പലങ്ങളും വീരണകാവ് ചുമടുതാങ്ങിയും നിർമ്മിച്ചു. കച്ചവട സാധനങ്ങളുമായി വരുന്നവർക്ക് പരസഹായം കൂടാതെ ഈ ചുവടുതാങ്ങി ചുമടിറക്കി വെച്ചശേഷം അടുത്തുള്ള നീരുറവയിൽ നിന്ന് വിശ്രമിച്ച ശേഷം നേരിട്ട് തലയിലേക്ക് ഒറ്റയ്ക്ക് ചുമട് നീക്കി കയറ്റി യാത്ര തുടരാൻ ചുമടുതാങ്ങി സഹായിച്ചിരുന്നു. പ്രകൃതി അനുഗ്രഹിക്കപ്പെട്ട ഒരു പ്രദേശമാണ് ആണ് . സാംസ്കാരിക പ്രാധാന്യം ഉള്ള നാടാണ്.തകഴി മെമ്മോറിയൽ ഗ്രന്ഥശാല പോലുള്ള സാംസ്കാരിക നിലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നാടിന്റെ നന്മയുടെ പ്രകാശനങ്ങളാണ്.
പ്രാദേശിക ചരിത്രം-പൂവച്ചലിന്റെ ചരിത്രം-പൂക്കൾക്കൊരിടം
സ്ഥലനാമചരിത്രം
പ്രാദേശിക ചരിത്ര രചനയിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് സ്ഥലനാമചരിത്രം. ഓരോ സ്ഥലനാമമായ ആ പ്രദേശത്തിന്റെ ചരിത്രമോ, പരിസ്ഥിതിയോ, പ്രകൃതിയോ, ഭൂസ്ഥിതി യോ,സാമൂഹ്യഘടനയോ, വിശ്വാസമോ,ഉൾക്കൊള്ളുന്നത് ആയിരിക്കാം. ഒരു സ്ഥലത്തിന്റെ പേരിൽ പ്രത്യക്ഷമായ തെളിവുകളോ, പരോക്ഷമായ സൂചനകളോ, ഉണ്ടാകാം. കാലങ്ങൾകഴിയുന്നതനുസരിച്ചു പേരിന് പലതരത്തിൽ രൂപമാറ്റം സംഭവിച്ചിരിക്കാം. എന്നിരുന്നാലും ഒരു പ്രദേശത്തിന്റെ പേര് അതിന്റെ ചരിത്രത്തിലേക്കുള്ള വഴിവിളക്കാണ്.
പൂവച്ചൽ എന്ന സ്ഥലനാമം ആ പ്രദേശത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. കൂടുതലും ഇടനാട്ടിൽ ഉൾപ്പെട്ട ഈ പ്രദേശം മലനാടിനെയും തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു എന്നത്. "പൂവച്ചൽ " എന്ന പേരിൽ നിന്ന് വ്യക്തമാണ് വനത്തിൽ നിന്നും ശേഖരിക്കുന്ന പൂജാപുഷ്പങ്ങൾ കൊട്ടാരത്തിൽ എത്തിക്കുന്നവർക്ക് വഴിയിൽ "പൂവച്ച് " വിശ്രമിക്കാൻ ഒരുക്കിയ ഇടം "പൂവച്ചൽ" ആയി മാറി എന്നാണ് സ്ഥലനാമ പഠനം നടത്തുന്നവരുടെ അഭിപ്രായം .
കുറ്റിച്ചൽ, ആമച്ചൽ,ഊരച്ചൽ, പള്ളിച്ചൽ എന്നിങ്ങനെ "ചാൽ " സാമാന്യ വാചിയായ് വരുന്ന സ്ഥലനാമങ്ങൾ കാട്ടാക്കടയിൽ നിരവധിയുണ്ട്.
വെള്ളമൊഴുകാറുള്ളതോ നീരൊഴുക്കിന്റെ സാമീപ്യമുള്ളതോ ആയ ചരിഞ്ഞ പ്രദേശമെന്നാണ് "ചാൽ" എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. പൂവച്ചൽ എന്ന സ്ഥലനാമത്തിൽ വിശേഷ വാചിയായി വരുന്ന "പൂവ്വ" വൃക്ഷനാമമാണ്
അയണി മൂട്ടിൽ ശാസ്താവിനെ പൂർവ്വ സ്ഥാനം പൂവ്വ
മരച്ചവട്ടിലായിരുന്നു. പൂവ്വ വൃക്ഷത്തിന്റെ സവിശേഷത കൈ വന്നതും അടയാളമായും അങ്ങനെയാണ്.
ജനജീവിതം അന്നും ഇന്നും
1. കെട്ടിടം
പണ്ടുകാലത്ത് ഓലയും പനയോലയും കൊണ്ടുള്ള കുടിലുകൾ ആയിരുന്നു കൂടുതലായും കാണപ്പെട്ടിരുന്നത്. ചാണകവും കരിയും കൊണ്ടുമെഴുകിയ തറയായിരുന്നു. സമ്പന്നരുടെ വീടുകളിൽ മാത്രം മുട്ടത്തോടും കരിയും കൊണ്ടുള്ള തറയായിരുന്നു.
ഇപ്പോൾ ടെറസ്സ്, ഷീറ്റ് എന്നിങ്ങനെയുള്ള കെട്ടിടങ്ങളായിരുന്നു കൂടുതൽ.സിമന്റും, ടൈലും ,.ഉള്ള തറകളാണ്.
2. കുടിവെള്ളം
പണ്ടുകാലത്ത് നീരുറ വകളെയും,കുളങ്ങളെയും, പുഴകളെയും,തോടുകളെയും, അരുവികളെയും, ആയിരുന്നു കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. അന്നത്തെ കാലത്ത് ജനങ്ങൾ മൈലുകൾ താണ്ടി ആയിരുന്നു കുടിവെള്ളം ശേഖരിക്കാൻ പോയിരുന്നത്.
ഇപ്പോഴത്തെ കാലത്ത് ജനങ്ങൾ കുടിവെള്ളത്തിനായി കിണറുകളെയും, പൈപ്പുകളെയുമാണ് ആശ്രയിക്കുന്നത്. അതിനാൽ ജനങ്ങൾക്ക് കുടിവെള്ളത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പണ്ടുകാലത്തെ ജലസ്രോതസ്സുകളെ സംരക്ഷിക്കാനോ നിലനിർത്താനോ ആരും ശ്രമിക്കുന്നില്ല.
3. ഭക്ഷണം
അന്നും ഇന്നും അരി തന്നെയാണ് മുഖ്യാഹാരം. പണ്ട് കാലത്ത് പഴങ്കഞ്ഞിയും മരച്ചീനിയും ആയിരുന്നു അവരുടെ പ്രധാനാഹാരം. ഇത് കഴിച്ചായിരുന്നു
അവർ വിശപ്പകറ്റിയിരുന്നത്.
ഇപ്പോഴത്തെ കാലത്ത് പല രീതിയിലുള്ള ഭക്ഷണസാധനങ്ങളാണ് കഴിക്കാൻ ഉപയോഗിക്കുന്നത്.
4. രോഗം
പണ്ട് കാലത്ത് എന്തെങ്കിലും അസുഖങ്ങൾ വന്നാൽ നാട്ടുവൈദ്യൻ സഹായത്തോടുകൂടി പച്ചിലമരുന്നുകളും നാട്ടുചികിത്സയോടു കൂടി രോഗങ്ങൾ മാറ്റിയിരുന്നു.
ഇപ്പോഴത്തെ കാലത്ത് ജനങ്ങൾ ആയുർവേദചികിത്സയിൽ നിന്നും അലോപതി യിലേക്ക് മാറിക്കഴിഞ്ഞു. എന്ത് രോഗം വന്നാലും ആശുപത്രിയിലെ ചികിത്സയെ ആശ്രയിക്കുന്നു.
5. വസ്ത്രധാരണം
പണ്ടുകാലത്ത് സ്ത്രീകൾ മുണ്ടും നേരിയതുമായിരുന്നു ധരിച്ചിരുന്നത്.പുരുഷൻന്മാർ മുണ്ടും തോർത്തുമാണ് ധരിച്ചിരുന്നത്.
ഇപ്പോഴത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും മോഡേൺ വസ്ത്രങ്ങളാണ് ധരിക്കുന്നത്.
കാർഷികോപകരണങ്ങൾ
മൺവെട്ടി,പിക്കാസ്,കോടാലി,അരിവാൾ,മുതലായവയുടെ സ്ഥാനത്ത് യന്ത്രങ്ങൾ വന്നതോടെ കാർഷിക തൊഴിലിലും മാറ്റങ്ങളുണ്ടായി.
വിദ്യാഭ്യാസം
സാധാരണക്കാരായ മനുഷ്യർ, പണ്ട് പഠനത്തെ ഉയർന്നവന് മാത്രം എന്നു കരുതി മാറ്റിനിർത്തിയിരുന്നു.സ്ത്രീകളെയും കുട്ടികളെയും പഠിപ്പിക്കുന്ന കാര്യം ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.പിന്നീട് പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ഇന്ന് കുട്ടികളെ സ്കൂളിൽ വിടാൻ മത്സരിക്കുകയും ചെയ്യുന്നു.ഇന്ന് സ്ഥിതി മാറി.
ഗതാഗതമാർഗങ്ങൾ
അന്ന് കാളവണ്ടിയാണ് പ്രധാന ഗതാഗതമാർഗം.മധ്യകാലഘട്ടത്തിന്റെ ആരംഭത്തിൽ കൂടുതൽ റെയിൽവേ ലൈനുകളും മറ്റും വന്നു
ചരിത്ര നായകന്മാർ
ഒരു പ്രദേശം പ്രശസ്തമാകുന്നത് അതിലെ ജനങ്ങളിലൂടെ ആണ്. പൂവച്ചലിന്റെ യശസ്സുയർത്തിയ വ്യക്തികൾ ചരിത്രത്തിലെ സവിശേഷമായ സാന്നിധ്യങ്ങൾ ആണ്. പാരമ്പര്യവുമായി ബന്ധപ്പെട്ട കേരളീയ കലകൾ ഒരു സംസ്കൃതിയുടെ തെളിവുകളാണ്. പൂവച്ചലിൽ ഇങ്ങനെയുള്ള അനേകം കലാകാരന്മാരെ നമുക്ക് കാണാൻ സാധിക്കും. പൂവച്ചൽ വളയിട്ടാശാന്റെ റിട്ടു വീശു കളിയും, പൂവച്ചൽ ഷണ്മുഖ ആശാന്റെ തിരുവാതിര വിദ്യാലയവും, പന്നിയോട് ലാസർ, ആനാകോട് ഗോപാലപിള്ള എന്നിവരുടെ കാക്കാരു കളിയും, പൂവച്ചൽ ആലയിൽ രാമകൃഷ്ണപിള്ളയുടെ ഹരി - കഥ പ്രസ്ഥാനവും, വട്ടകുളം സനൽ ( ചിത്ര ശില്പകല), പൂവച്ചൽ വാസുകാണിയുടെ കമ്പടമ്പ് കളിയും , പൂവച്ചൽ കാവ് മൂലയിൽ ശങ്കരപ്പിള്ളയുടെ പരിചകളിയും, പന്നിയോട് കുഞ്ഞുകുഞ്ഞു ആശാനും ഒക്കെ പൂവച്ചലിന്റെ അറിയപ്പെടാതെപോയ അഭിമാന താരങ്ങളാണ്.
കാട്ടാക്കടയുടെ നാടക ചരിത്രം തുടങ്ങുന്നത് 1930 ന് ശേഷമാണ് . കാട്ടാക്കടയിൽ അറിയപ്പെടുന്ന ആദ്യകാല നാടകനടൻ അരുവിക്കര രാജുവാണ്. 1946 ൽ ഇദ്ദേഹം അഭിനയരംഗത്ത് സജീവമായി. തൊട്ടുപിന്നാലെ പൂവച്ചൽ ഭാസ്കരൻനായർ എത്തി. അദ്ദേഹം ഏറെക്കാലം കലാനിലയത്തിൽ നടനായിരുന്നു. 19 55 65 കാലയളവിൽ നാടക രംഗം കൂടുതൽ സജീവമായി. അമച്വർ നാടകരംഗവും, പ്രൊഫഷണൽ നാടക രംഗവും, ഈ കാലയളവിൽ അഭിവൃദ്ധിപ്പെട്ടു. പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട്, പ്രദേശങ്ങളിൽ അമച്വർ നാടക സമിതികൾ രൂപംകൊണ്ടു. കുന്നിൽ തങ്കപ്പൻ നായർ, ജെ എം കട്ടയ്ക്കോട്, സയറസ്, പൂവച്ചൽ ബഷീർ, കാര്യയോട് ജോൺസൺ, മലയൻകീഴ് വാസുദേവൻ നായർ, കേശവൻനായർ, പി.ബാലകൃഷ്ണൻ, തെക്കേമഠം ബാലകൃഷ്ണൻ നായർ, തുടങ്ങിയ കലാകാരന്മാരായിരുന്നു ഇതിനുപിന്നിൽ.
പൂവച്ചൽ ബഷീർ, ജോയി നന്ദാവനം, അമ്പൂരി ശ്രീറാം, എന്നിവർ സംവിധാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഇവർക്കെല്ലാം പുറമേ നാടകത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഒട്ടേറെ കലാകാരന്മാരുടെ നാടു കൂടിയാണ് പൂവച്ചൽ.
പൂവച്ചൽ സീതി
1987 നു മാർച്ച് 3 പൂവച്ചലിൽ ജനിച്ചു. ചെറുപ്പം മുതൽ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. ജില്ലാ ട്രഷറർ,ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ലീഗ് സംസ്ഥാന കമ്മിറ്റി അംഗമാണ്. പൂവച്ചൽ പഞ്ചായത്ത് ഭരണസമിതിയിൽ 15 വർഷം അംഗമായിരുന്നു. ആലമുക്ക്,ക്ഷീരസംഘം പ്രസിഡന്റ്, സ്വതന്ത്ര തൊഴിലാളി യൂണിയൻ,ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പൂവച്ചൽ ഖാദർ
പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് പൂവച്ചൽ ഖാദർ 1948ന് ഡിസംബർ 25ന് പൂവച്ചലിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ആകാശവാണിയിൽ ലളിത ഗാനങ്ങൾ എഴുതി. 1973ലാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. 'കാറ്റു വിതച്ചവൻ 'ആണ് ആദ്യചിത്രം. എന്നാൽ ആദ്യം റിലീസ് ചെയ്തത് 'ചുഴി' എന്ന ചിത്രമാണ്. എം എസ് ബാബുരാജ് ആയിരുന്നു ചുഴിയുടെ സംഗീതസംവിധായകൻ. ദേവരാജൻ, കെ. രാഘവൻ ഇളയരാജ, രവീന്ദ്രൻ,ജോൺസൺ,എ. ടി.ഉമ്മർ, ശ്യാം, എം.കെ അർജ്ജുനൻ, എം.ജി. രാധാകൃഷ്ണൻ, എന്ന് തുടങ്ങി മിക്ക സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തൊള്ളായിരത്തോളം ഗാനങ്ങളെഴുതി. കേരള സംഗീത നാടക അക്കാദമി അവാർഡ്, പി ഭാസ്കരൻ പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ്.ജലീൽ മുഹമ്മദ്
1949 ഏപ്രിൽ 9ന് പൂവച്ചലിൽ ജനിച്ചു. പിതാവ് എം.ശക്കീർ മാതാവ് ഐഷാബീവി. അഭിഭാഷകനാണ്. കെ എസ് യു വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ എസ് യു വിന്റെ യും യൂത്ത് കോൺഗ്രസിന്റെ യും സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
ഡി. സി. സി നിർവാഹക സമിതി അംഗമാണ്. രാജീവ് ഗാന്ധി റൂറൽ ഡെവലപ്മെന്റ് സെന്റർ ചെയർമാൻ, പ്രിയദർശിനി ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ, എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ചരിത്രസംഭവങ്ങൾ
സാമൂഹ്യനീതിക്കും അവകാശങ്ങൾക്കും വേണ്ടി ഒട്ടേറെ പോരാട്ടങ്ങൾ അരങ്ങേറിയ നാടാണ് പൂവച്ചൽ. സാധുജനപരിപാലനസംഘം ആഹ്വാനം ചെയ്ത പണിമുടക്ക് സമരം, മികച്ച ഭൂമി സമരം, കാട്ടാക്കട ആശുപത്രി സമരം,
ആർ കെ വി എസ്റ്റേറ്റ് സമരം, നാടുകാണി തോട്ടം തൊഴിലാളി സമരം, നെട്ടുകാൽത്തേരി സമരം, അമ്പൂരി എസ്റ്റേറ്റ് സമരം, നിരപ്പു കാല സമരം, കോട്ടൂർ ശ്രീകൃഷ്ണ പ്ലാന്റേഷൻ സമരം, കൂട്ടപ്പൂ എസ്റ്റേറ്റ് സമരം, കർഷക തൊഴിലാളി കൂലി വർധന സമരം, തൊഴിൽ സമരങ്ങൾ, സംസ്ഥാന വ്യാപകമായി നടന്ന വിമേപ്പന സമരം, 1972ലെ വിദ്യാഭ്യാസ സമരം,
1973-ലെ എൻ.ജി.ഒ അധ്യാപക സമരം , 1974 വൈദ്യുതി ജീവനക്കാരുടെ സമരം, 1981 ലെ കർഷകത്തൊഴിലാളി സമരം, എന്നിവയെല്ലാം പൂവച്ചലിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു.
കാട്ടാക്കട താലൂക്ക് സമരം[4]
1972 മുരുകൻ ജി പ്രസിഡന്റും പത്മകുമാർ സെക്രട്ടറിയുമായ കൗൺസിൽ ഫോർ സിറ്റിസൺ ഓഫ് കേരള എന്ന സംഘടന കാട്ടാക്കട താലൂക്ക് രൂപീകരിക്കണമെന്നാവശ്യ മുന്നയിച്ച് ആദ്യമായി സൂചനാ സമരം നടത്തി.
1991ൽ കർമ്മ സമിതിയുടെ നേതൃത്വത്തിന് മുരുകൻജി വീണ്ടും ഒറ്റയാൾ സമരം ആരംഭിച്ചു. 2007ൽ പൗരസമിതിയുടെ നേതൃത്വത്തിൽ മുരുകൻജി വീണ്ടും നിരാഹാരസമരം ആരംഭിച്ചു.13 ദിവസം സമരം നീണ്ടുനിന്നു.2014ൽ ഉമ്മൻചാണ്ടി സർക്കാർ കാട്ടാക്കട താലൂക്ക് പ്രഖ്യാപിച്ചു. ഈ സമരത്തിൽ പൂവച്ചലിലെ ധാരാളം പേർ പങ്കെടുത്തു.
ചന്ത സമരം[5]
കാട്ടാക്കടയിൽ 1950-കളിൽ കർഷകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അമിതമായ ചന്ത ചുങ്കം. "ഊച്ചാളി ഫീസ്" നൽകാതെ ചന്തയ്ക്കുള്ളിൽ പ്രവേശനം സാധ്യമായിരുന്നില്ല. കരാറുകാരുടെ കൈ ക്കരുത്തിന് മുന്നിൽ സർക്കാർ സംവിധാനങ്ങൾ അനങ്ങിയില്ല. ഈ പകൽക്കൊള്ളക്കെതിരെ പോരാടാൻ ആദ്യം രംഗത്തിറങ്ങിയത് കമ്മ്യൂണിസ്റ്റുകാരനും പത്രപ്രവർത്തകനുമായ ആർ ബാലകൃഷ്ണപിള്ള യായിരുന്നു.പൂവച്ചലിലെ കർഷകർ ഈ സമരത്തിൽ അണിചേർന്നു.
ചരിത്രസ്മാരകം
ഒരു പ്രദേശത്തിന്റെ സംസ്കൃതിയുടെ അവശേഷിപ്പുകളാണ് ചരിത്രസ്മാരകങ്ങൾ. പലപ്പോഴും ചരിത്രശേഷിപ്പുകൾ അവഗണിക്കപ്പെടുകയോ മണ്മറഞ്ഞു പോവുകയോ ചെയ്യാറുണ്ട്. പൂവച്ചലിന്റെ ചരിത്രം ശരിയായ രീതിയിൽ പുനഃസൃഷ്ടിക്കാൻ കഴിയാത്തതിന്റെ ഒരു പ്രധാന കാരണം ചരിത്രശേഷിപ്പുകൾ കണ്ടെത്താനും, പരിരക്ഷിക്കാനും, ശരിയായ രീതിയിൽ കഴിയാത്തതാണ്. ആരാധനാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
എന്നിവിടങ്ങളിലെ ശിലാഫലകങ്ങൾ, താളിയോലകൾ, തകിടുകൾ, മുതലായവയും പഴയ ചില മനകളിലെ വിവിധതരം ചെമ്പ് പാത്രങ്ങളും, വെങ്കലപ്രതിമകളും, മറ്റും ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നുണ്ട്.
തിരുവിതാംകൂർ രാജഭരണത്തിന്റെ അവശേഷിപ്പുകളും പൂവച്ചലിന്റെ
കാർഷിക കച്ചവട സംസ്കാരത്തിന്റെ ശേഷിപ്പുകളുമായ ചുമടുതാങ്ങി സംരക്ഷിക്കപ്പെടുന്ന ചരിത്രസ്മാരകമാണ്. വീരണകാവ് ജംഗ്ഷന് സമീപം പഴയകാല കച്ചവട പാതക്ക് അരികിലായാണ് ചുമടുതാങ്ങിയുടെ
സ്ഥാനം. ചരിത്രത്തോട് പ്രതിപത്തിയുള്ള ഒരു യുവജനതയുടെ ഇടപെടൽ ഈ ചരിത്ര സ്മാരകത്തിനെ സംരക്ഷണമായി നിലകൊള്ളുന്നു.
പൂവച്ചലിലെ നാടുകാണിയിൽ ശിലായുഗത്തിന്റെ അവശേഷിപ്പുകളും മഹാശിലായുഗ സംസ്കാരത്തിലെ നന്നങ്ങാടികളും കണ്ടെത്തിയെങ്കിലും തുടർ പഠനങ്ങൾ നടന്നിട്ടില്ല.
സമകാലീന ചരിത്രം
ഒരു കാലത്ത് കാർഷിക സംസ്കാര കേന്ദ്രമായിരുന്ന പൂവച്ചൽ ഇന്ന് മൺമറഞ്ഞുപോയ നെൽവയലുകളുടെ ശേഷിപ്പ് പേറുന്ന ഒരു പ്രദേശമായി നിലകൊള്ളുന്നു. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഒരു ജനത മറ്റ് ഉപജീവനമാർഗങ്ങൾ തേടിയതോടെ അവരുടെ ജീവിതവും സംസ്കാരവും അതിന്റെതായ മാറ്റങ്ങൾക്ക് വിധേയമായി.
ഇന്ന് പൂവച്ചൽ ജനത നാഗരിക സംസ്കാരത്തിന്റെ സ്വാധീനവും കാർഷിക സംസ്കാരത്തിന്റെ പൈതൃകവും ഉൾക്കൊള്ളുന്ന രീതിയിൽ ആണ് ജീവിക്കുന്നത്. പുതിയ തലമുറ വസ്ത്രധാരണത്തിലും, ഭക്ഷണരീതിയിലും, ആചാരാനുഷ്ഠാനങ്ങളിലും, നാഗരിക ജീവിതത്തെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ പ്രായമായവർ ഗ്രാമീണ ഭക്ഷണരീതികളും വസ്ത്രധാരണ രീതികളും പിന്തുടരാൻ ശ്രമിക്കുന്നു. മധ്യവയസ്സിൽ ഉള്ളവർ ഈ രണ്ടു രീതികളും ഇടകലർന്ന ഒരു സംസ്കാരം പിന്തുടരുന്നു.
മറ്റേതൊരു കേരളീയ ഗ്രാമത്തെയും പോലെ പൂവച്ചലിലെയും ജനങ്ങൾ വസ്ത്രധാരണ രീതിയിൽ വ്യത്യസ്തത പുലർത്തുന്നു. ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പുരുഷന്മാർക്ക് പാന്റ്സും ഷർട്ടും, യുവാക്കന്മാർ ഇതോടൊപ്പം ബനിയനും ഷോർട്സും സ്ത്രീകൾക്ക് ചുരിദാർ, സാരി, യുവതികളും കുട്ടികളും ഇതോടൊപ്പം ഫ്രോക്ക്, മിഡി, ലഹങ്ക, ജീൻസ് മുതലായവയും ഉപയോഗിക്കുന്നു.
സമകാലിക പൂവച്ചലിൽ ആഹാരരീതിയിലും വ്യത്യാസം കാണുന്നുണ്ട്. കഞ്ഞി, പുഴുക്ക്, ചോറ്, കറികൾ, മുതലായവയെക്കാളും പുതിയ തലമുറ ഇഷ്ടപ്പെടുന്നത് ന്യൂഡിൽസ്, ബിരിയാണി, ചിക്കൻ, മുതലായ ഫാസ്റ്റ് ഫുഡ് ഇനങ്ങളാണ്. പപ്പായ, പേരയ്ക്ക, ചക്ക, മാങ്ങ, മുതലായവയെക്കാളും റംബൂട്ടാൻ പോലുള്ള പുതിയ തരം
പഴവർഗ്ഗങ്ങളോടാണ് ഇന്നത്തെ തലമുറയ്ക്ക് പ്രതിപത്തി.
ഇന്നത്തെ ജനത ഗതാഗതത്തിന് പൊതുവാഹനങ്ങളേക്കാളുപരി സ്വകാര്യ വാഹനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. സ്വന്തമായി ഒരു വാഹനം എങ്കിലും ഇല്ലാത്ത വീടുകൾ അപൂർവമാണ്.
സമകാലിക വിദ്യാഭ്യാസ രീതികളിലും വൻതോതിൽ മാറ്റം സംഭവിച്ചിരിക്കുന്നു. സർക്കാർ മേഖലകളിലും സ്വകാര്യ മേഖലകളിലും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. ഇന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിൽ വലിയ മുന്നേറ്റമാണ് പൂവച്ചലിൽ കാണുന്നത്. പൊതുമേഖലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ഉറപ്പാക്കുകയും കോവിഡ് കാല വെല്ലുവിളികൾ ക്കിടയിലും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്നതിൽ പൂവച്ചലിന്റെ സ്ഥാനം മുന്നിലാണ്.
കൃഷി
പൂവച്ചലിന്റെ ഭൂരിഭാഗ പ്രദേശങ്ങളും കാർഷിക മേഖലകൾ ആയിരുന്നു. ഇവിടെയുള്ള ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ആയിരുന്നു. പൂവച്ചൽ ഇന്ത്യയെ താഴ്ന്ന പ്രദേശങ്ങൾ നെൽ കൃഷിക്കും മറ്റ് പ്രദേശങ്ങൾ വാഴ, ചേന, ചേമ്പ്, പച്ചക്കറികൾ, മുതലായവയുടെ കൃഷിക്കും പ്രശസ്തമായിരുന്നു. എന്നാൽ കേരളത്തിന്റെ മാറിയ കാർഷിക സംസ്കൃതി പൂവച്ചലിലും പ്രകടമാണ്. ഇന്ന് പൂവച്ചലിന്റെ ഭൂരിഭാഗ പ്രദേശങ്ങളും റബ്ബർ തോട്ടങ്ങളും, നിർമ്മാണ മേഖലകളുമായി മാറിയിരിക്കുന്നു.
ചിത്രശാല
ചിത്രശാല ശിലകൾ ചരിത്രം രചിക്കുന്നു
-
പൈതൃകമന്ദിരം ശിലാസ്ഥാപനം 1957-1958
-
1991 ഹൈസ്കൂൾ മന്ദിരോദ്ഘാടനം
-
പ്രീപ്രൈമറി വിഭാഗം ഉദ്ഘാടനം 1995
-
2005 ലെ നവീകരണപദ്ധതി(എം.ജി.പി)
-
എസ്.എസ്.എ മന്ദിരോദ്ഘാടനം 2006
-
2006 എം.ജി.പി മന്ദിരോദ്ഘാടനം
-
സ്കൂൾ ഗേറ്റ് 1999-2020
-
2007 എസ്.എ.എ മന്ദിരോദ്ഘാടനം
-
സ്കൂൾ കവാടം പി.ടി.എ 2013
-
2018 അമിനിറ്റി സെന്റർ ഉദ്ഘാടനം
-
ഓപ്പൺ എയർ ഓഡിറ്റോറിയം 2016 ഫണ്ട്
-
ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം2018
-
2018 ആർ.എം.എസ്.എ ജില്ലാപഞ്ചായത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപനം
-
ആർ.എം.എസ്.എ മന്ദിരോദ്ഘാടനം 2019
-
2019 നവീകരിച്ചമന്ദിരത്തിന്റെ ഉദ്ഘാടനം
-
എൽ പി ഷീറ്റ് റൂഫ് നിർമ്മാണം 2019
-
2019 നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം
-
2020 ഇന്റർലോക്ക് പാകൽ
-
2020 പെയിന്റിംഗ്
-
2021 കിഫ്ബി ഫണ്ട് കെട്ടിടം ശിലാസ്ഥാപനം
സ്റ്റാഫ് അന്നും ഇന്നും
മികവുറ്റ ഒരു സ്റ്റാഫ് എന്നത് എക്കാലവും ഒരു സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സ്റ്റാഫ് അന്നും ഇന്നും വീരണകാവിന്റെ ചരിത്രത്തിലെ ഏടുകൾ ഓർമ്മയിൽ സൂക്ഷിക്കുന്നവരും ജീവിതത്തിൽ ഇവിടെ നിന്നും ലഭിക്കുന്ന സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമാണ്.കാലാകാലങ്ങളിൽ യാതൊരു സ്ഥാപനത്തെയും പോലെ ട്രാൻസ്ഫറായും പ്രൊമോഷനായും റിട്ടയറായും പോകുന്നവരെ ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന സ്കൂളാണിത്.
-
ശ്രീമതി.വസന്തകുമാരി(മുൻ ഹെഡ്മിസ്ട്രസ്)
-
ശ്രീമതി.ഗീതാദേവി(മുൻ ഹെഡ്മിസ്ട്രസ്)
-
സൗമ്യടീച്ചർക്ക് യാത്രയയപ്പ്
-
സുരേന്ദ്രൻ സാറിന്റെ യാത്രയയപ്പ്
-
ബേബിപ്രിയടീച്ചറിന്റെ യാത്രയയപ്പ്
-
സ്റ്റാഫ് 2021
-
-
സ്റ്റാഫ് 2022 യൂണിഫോമിൽ
-
സ്റ്റാഫ് റൂമിൽ ഇത്തിരിനേരം
-
കർത്തവ്യനിരതർ
-
സ്റ്റാഫ് മീറ്റിംഗ്2016
-
സ്റ്റാഫ് 2010
-