ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സൗകര്യങ്ങൾ

18:25, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. ഹൈസ്‌കൂളിലെയും ഹയർ സെക്കന്ററി സ്‌കൂളിലെയും എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സംവിധാനങ്ങളോട് കൂടിയുള്ളതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

* പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ

* ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.

* ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുര.

* മികച്ച നിലവാരം പുലർത്തുന്ന5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .

* ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് എല്ലാ ക്ലാസ്സ് റൂമുകളിലും ഹൈടെക് സംവിധാനം

* പ്രൈമറി വിഭാഗത്തിന് മൾട്ടിമീഡിയ റൂം.

* ശാസ്ത്രപോഷിണി സയൻസ് ലാബുകൾ

* ഗണിതലാബ്.

* വിശാലമായ കളിസ്ഥലം.

* സ്കൂൾബസ് സൗകര്യം