സ്നേഹം തുളുമ്പും നിറകുടമായ് എന്നിനി നീ യെന്നരികിലെന്നെത്തും നിന്നോ൪മ്മയിൽ ഉരുകുമീ പൈതലിന്ന രികിലൊരു തെന്നലായ് തഴുകുമോ നീ ഇനിയൊരു ബാല്യത്തിനോ൪മ്മയായി ഒരു ജന്മമെങ്കിലും അണയുമോ നീ നി൯ സ്നേഹത്തിൻ മധുരം നൽകാ൯ നി൯ പുഞ്ചിരി നിലാവിലലിയാ൯ ആവുമോ എനിക്കെന്നെങ്കിലും നിന്റെ പ്രാണനും അവസാന രക്തവു മേകി യെ൯ വരവിനായി കാത്തിരുന്നിട്ടു മെ൯ വിളി കേൾക്കാതെ നീ പോയതെന്തോ വരുമോ എന്നരികിലൊരു മാത്രയെങ്കിലും കാത്തിരിപ്പൂ ഞാനേകയായി
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത