ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ അനാൽ ഹഖ്

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ അനാൽ ഹഖ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ അനാൽ ഹഖ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനാൽ ഹഖ്

രാജ്യ മാകെ വേശ്യകളുടെ

ക്രമാതീതമാ വർധന

പ്രജകൾ കൈകൂപ്പി

കാലാതീതമായവരാതാണല്ലോ

രാജാവ് അവരെ വിറ്റു

കാശുണ്ടാക്കിയ ഹിജഡ

ജനാധിപത്യം ഇരന്നു വാങ്ങി

ജന്മ വേശ്യകളിറന്നു വാങ്ങി

ആദ്യമവർ ആര്യന്മാർക്കു കുടചൂടി

പിന്നെയവർ സഭകളിൽ പെറ്റു നോക്കി

ഒടുവിലവർ മുസരീസിൽ കാഴ്ച വയ്ച്ചു
 
ദളിത പൂക്കളെ ചതയ്ച്ചു

നോക്കി മതമില്ലാത്ത എനിക്കും

വേദനിച്ചതു ഹാ; ചരിത്രം

രാജ്യദ്രോഹിയും

നാസ്തികനുമായ ഞാനൊരു

കൊറോണ നട്ടു

അത് കായ്ച്ചു തളിർത്തു പൂവിട്ടു
 
താത്ക്കാലികമായി

വേശ്യാലയങ്ങൾ പൂട്ടി

ആദിമകാലമെന്നപോൽ

പുരുഷന്മാർ സ്ട്രീകളെയും

സ്ട്രീകൾ പുരുഷന്മാരെയും

ഭോഗിക്കാൻ തുടങ്ങി

എന്റെ കൊറോണ ചിരിച്ചു ചൊല്ലി .....

പച്ച രക്തവും കറുത്ത വിയർപ്പും

അഭിമാനക്ഷതമേറ്റ

രേതസ്സുമുള്ള

ചുവന്ന മർത്യർ നീ

ഒരു നിഴൽ ഒരു കാറ്റു

വേശ്യാലയങ്ങൾ

പഴയതിനേക്കാൾ

അവർ തൻ കച്ചവടം ആരംഭിച്ചു

മേം അനാൽ ഹഖ്

ചൊല്ലാനുറവൻ ഇനിയും

തേരിൽ വേഗം കൂട്ടി

ഗുഹാമുഖങ്ങളിലവന്റെ മാറ്റൊലി

കേട്ടു......
 

സച്ചിൻ എം വി
X11 ഗവൺമെന്റ് എച്ച് .എസ്. എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത