സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/പ്രാദേശിക പത്രം എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രാദേശിക പത്രം

കഥ അമ്മ അന്നും ഇന്നും

  കൃഷ്ണപ്രിയ.എസ്.ബി
             10 F

സൂര്യൻ‍‍‍‍‍‍‍‍ തന്റെ ചെങ്കിരണങ്ങളാൽ ഒരു പുലരിയ്ക്കുകൂടി ജന്മം നൽകി കഴിഞ്ഞു. ഒരു സർക്കാർ വാഹനം കവലയിൽ വന്നു നിന്നു. അതിലൊരു ഉദ്യോഗസ്ഥൻ ഒരു വഴിപോക്കനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അയാൾ അതിനു മറുപടിയും നൽകുന്നുണ്ട്. വണ്ടി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി. അതിൽ നിന്നും നാലഞ്ച് ഉദ്യോഗസ്ഥർ ഇറങ്ങി ഒരിടവഴിയിലൂടെ നടന്ന് ഒരു വീടിന് മുമ്പിൽ എത്തി. ചെമ്പരത്തി ചെടികൾക്കൊണ്ട് കൊണ്ട് വേലി കെട്ടിയിരുന്ന ആ വീട്ടിൽ പഴമയുടെ ഗന്ധം പാടുന്ന കുയിലുകൾ ഇല്ലായിരുന്നുവെങ്കിലും കാറ്റ് യാതനയുടെയും ദാരിദ്രത്തിന്റെയും കഥ പറഞ്ഞുകൊണ്ടേയിരുന്നു. അവർ കതകിൽ തട്ടി, അകത്ത് അനക്കമില്ല. വീണ്ടും വീണ്ടും തട്ടിയിട്ടും ഒരനക്കവുമില്ല. ഒരുപക്ഷേ അവരുടെ ശക്തി മുഴുവൻ പ്രയോഗിച്ചിരുന്നെങ്കിൽ ആ വീട് അപ്പോൾ തന്നെ നിലം പതിച്ചേനെ. അല്പസമയം കഴിഞ്ഞപ്പോൾ വാതിൽ മെല്ലെ തുറന്നു. നേര്യതുസാരി ധരിച്ച ഒരമ്മ, അത് തികച്ചും വെള്ള ആയിരുന്നില്ല, കഴുത്തിൽ ഒരു രുദ്രാക്ഷം, ശരീരം മുഴുവൻ ചുക്കിച്ചുളിഞ്ഞിരിക്കുന്നു. അവരുടെ കണ്ണുകൾ ദയനീയത വിളിച്ചു പറയുന്നു. വാർദ്ധക്യത്തിന്റെ ഒരു നേർ ബിംബം. "ആരാ, എന്താ?” “‌ഞങ്ങൾ ബാങ്കിൽ നിന്നും വരുന്നു”. വന്നവരിൽ പദവികൊണ്ടും പ്രായം കൊണ്ടും മുതിർന്നയാൾ പറഞ്ഞു. "എന്താ കാര്യം ?” ആ അമ്മ അശക്തമായ ശബ്ദത്തിൽ ചോദിച്ചു. "ഈ വീടിന്റെ ആധാരം ബാങ്കിൽ പണയം വച്ചിരുന്നു. വായ്പ ഇതുവരെ അടച്ചു തീർത്തിട്ടില്ല. കൊല്ലം രണ്ട് മൂന്നായി വായ്പ അടയ്ക്കാതെ ഇങ്ങനെ…."ഉദ്യോഗസ്ഥൻ ഗൗരവപൂർവ്വം പറഞ്ഞു. "എനിക്ക് വായ്പ അടയ്ക്കാൻ ഇപ്പോൾ ഒരു നിവർത്തിയുമില്ല സാർ”. "അങ്ങനെപ്പറഞ്ഞാൽ എങ്ങനെയാണ് ശരി ആകുന്നത്. ഞങ്ങൾ നോട്ടീസ് അയച്ചിട്ടും ഒരു വിവരവും ഇല്ലാത്തതിനാൽ അഞ്ചാറു പ്രാവശ്യം ഇവിടെ വന്നു”. "സാറെ, ഞാൻ അടയ്ക്കാം…. ഇപ്പോൾ എന്റെ കൈയിൽ പണം ഇല്ല. ഞാൻ ആപ്പീസിൽ കൊണ്ടു വരാം. ഒരു അവധി കൂടി തരണം”. അവർ ഗദ്ഗദയായി പറഞ്ഞു. "ങും, നിങ്ങൾ വയസ്സ് ആയതുകൊണ്ടും, ഞങ്ങളുടെ കനിവുകൊണ്ടും ഒരാഴ്ചകൂടി അനുവധിക്കാം. ഇപ്പോൾ ഞങ്ങൾ ഇറങ്ങുന്നു.” അവർ തിരിഞ്ഞു നടന്നു.

               അപ്പോൾ ഒരു ഉദ്യേഗസ്ഥൻ തിരിഞ്ഞ് അവരുടെ അടുത്തു വന്നു. എന്നിട്ട് ചോദിച്ചു;  "അമ്മേ, നിങ്ങളുടെ മകന് അങ്ങ് നഗരത്തിൽ വലിയ ഉദ്യോഗമല്ലേ, അയാൾ വിചാരിച്ചാൽ ഇത് അടച്ചു തീർക്കാവുന്നതല്ലേയുള്ളൂ”. 

അയാളെ നോക്കി ചിരിച്ചതല്ലാതെ അമ്മ ഒന്നും പറഞ്ഞില്ല. ഈ വായ്പ എന്തിനെടുത്തു? അവരുടെ മനസ്സിൽ പഴയ ഓർമ്മകൾ പറന്നെത്തി. എട്ടുപത്തു വർഷം മുമ്പ്, അമ്മേ, എനിക്ക് നല്ല മാർക്ക് കിട്ടി…... ഇനി തിരുവനന്തപുരത്ത് പോയി പഠിക്കണം എന്ന് മകൻ പറഞ്ഞത് ഇന്നലെ എന്നതുപോലെ അവർ ഓർക്കുന്നു. അന്ന് അവരുടെ കൈയിൽ പണം ഇല്ലായിരുന്നു. എങ്കിലും അവനെ തിരുവനന്തപുരത്ത് അയച്ച് പഠിപ്പിക്കാൻ അവർ തീരുമാനിച്ചു. അതിന് പണത്തിനു വേണ്ടിയുള്ള മാർഗ്ഗം അവരുടെ വീടിന്റെ പണയമായിരുന്നു. വീട് പണയം വയ്ക്കുക എന്നത് അവർക്ക് അത്യാവശ്യമായിരുന്നു. കാരണം അവർ മകന്റെ ആവശ്യങ്ങൾ ഇതുവരെ നടത്താതിരുന്നിട്ടില്ല. അച്ഛൻ ഇല്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് അവർ മകനെ വളർത്തിയത്. അവൻ ഉയർന്ന ഉദ്യോഗം നേടിയശേഷം ഈ കടമെല്ലാംകഥ തീർക്കും എന്ന് ആ അമ്മ വ്യാമോഹിച്ചു. എന്നാൽ മകൻ അമ്മ പ്രതീക്ഷിച്ചതിനേക്കാൾ ഉയരത്തിലെത്തി. അവന്റെ ഉയർച്ചയുടെ ഓരോ പടിയിലും അവൻ അമ്മയെ മറന്നുകൊണ്ടേയിരുന്നു. ആധുനികരുടെ പ്രതിരൂപമായ് ഭാര്യയോടും മക്കളോടും കൂടി അവൻ പട്ടണത്തിൽ സുഖമായി താമസിക്കുന്നു. എന്തിന് പേരക്കുട്ടികളെപ്പോലും അമ്മയെ കാണിച്ചിട്ടില്ല. എന്നാലും അവർ തോറ്റു കൊടുത്തില്ല. അങ്ങനെ ഭാരത സ്ത്രീകൾ തോൽക്കാൻ പാടുണ്ടോ എന്ന് അവർ പലപ്പോഴും സ്വയം ചോദിക്കുമായിരുന്നു. മകനെ ആശ്രയിക്കാതെ ഇതുവരെ അധ്വാനിച്ചു ജിവിച്ചു. അങ്ങനെ ഇനിയും ജീവിക്കുമായിരിക്കും. തന്റെ വീട് ജപ്തിചെയ്യാതിരിക്കാനുള്ള അപേക്ഷയുമായി അവർ സെക്രട്ടറിയേറ്റിലേയ്ക്ക് പോയി. തിരക്കേറിയ റെയിൽവേ വീഥികൾ, റോഡുകൾ……. അവർ അതിന്റെ ഇടയിലേയ്ക്ക് നടന്നു. ബസ്സിൽ കയറി സെക്രട്ടറിയേറ്റിനു മുമ്പിലെത്തി. സമരപ്പന്തലുകൾ, രാഷ്ട്രീയ പാർട്ടികളുടെ വിവിധ കൊടികൾ. ഇന്നലെകളിലെ സമരങ്ങളുടെ പാടുകൾ അവിടെയും അവരിലും ഒരുപോലെ കാണാമായിരുന്നു. ചുറ്റും മുദ്രാവാക്യങ്ങളും കോലാഹലങ്ങളും, പല ആഡംബര കാറുകളും വരുകയും പോകുകയും ചെയ്യുന്നു. അമ്മ തന്റെ അപേക്ഷയുമായി ഒതുങ്ങി നിന്നു. അല്പം സമയം കഴി‍ഞ്ഞ് ഓഫീസിലെ പല വാതിലുകളിലും അമ്മ പോയെങ്കിലും ഒന്നും നടന്നില്ല. ആ ഭാരതീയ സ്ത്രീയ്ക്കുമുമ്പിൽ എല്ലാ വാതിലുകളും അടഞ്ഞു കിടക്കുകയായിരുന്നു. ഉത്തരവാദിത്വ ബോധമില്ലാത്ത സർക്കാർ സംവിധാനത്തെ അവർ തന്റെ മനസ്സാകുന്ന വിചാരണ കോടതിയിൽ എതിർത്തു.

             യാതനകളുടെ താഴ്വരയിൽ ആ അമ്മ എന്നും തനിച്ചായിരുന്നു.   അതുകൊണ്ട് തന്നെ ഇതെല്ലാം ആ ധീര വനിതയ്ക്ക് തൃണ സമാനം.

നേരം ഉച്ചയായി ,അമ്മ ആഫീസിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നു….. പുറത്തെ ചൂടിനേക്കാൾ തീവ്രമായിരുന്നു അമ്മയുടെ ഉള്ളിലെ ചൂട്. കുറച്ചു ദൂരം നടന്നപ്പോൾ ഒരു ബാലൻ നഗരത്തിന്റെ നെഞ്ചിൽ നിന്ന് ഭിക്ഷയാചിക്കുന്നു. കാഴ്ചയില്ലാത്ത ആ ബാലൻ ഏതോ തട്ടിപ്പ് സംഘം ഭിക്ഷാടനത്തിന് ഇറക്കിയ അന്യദേശക്കാരനാണെന്ന് അവനുമായുള്ള സംസാരത്തിൽ നിന്ന് അമ്മയ്ക്ക് മനസ്സിലായി. ഒരു നേരത്തെ വിശപ്പടക്കാൻ പോലും ആഹാരം ലഭിക്കാത്ത ആ കുരുന്നിനോട് അമ്മയ്ക്കു ദയവുതോന്നി. ബാലസംരക്ഷണം പാടി നടക്കുന്ന കേരളീയർ ഇതു കാണുന്നില്ലേ? അവർ പ്രതികരിക്കാത്തതെന്ത് ? ചെറിയകാര്യങ്ങൾക്കുപോലും മുറവിളികൂട്ടുന്ന അവരുടെ വീര്യം എവിടെപ്പോയി? ആ അമ്മയുടെ മനസ്സ് വികാരഭരിതമായി. പേറ്റുനോവറിഞ്ഞ ഒരമ്മയും ഇത് സഹിക്കില്ല. തന്റെ കൈയിലെ കടലാസ്സ് ദൂരെ എറിഞ്ഞ് ആ മകനെയും വിളിച്ചുകൊണ്ട് ആ അമ്മ സ്വഗൃഹത്തിലേയ്ക്കു പോയി. മാതൃത്ത്വത്തിന്റെ അനശ്വരഗാനം എങ്ങും മുഴങ്ങിക്കൊണ്ടേയിരുന്നു….. ആ അമ്മ അന്ന് സ്വന്തം മകനുവേണ്ടി കഷ്ടപ്പെട്ടു. ഇന്നും ഒരു മകനുവേണ്ടി തന്നെ ജീവിക്കുന്നു. സ്ത്രീയുടെ ശക്തി അന്നും ഇന്നും മാതൃത്ത്വമാണ്.അത് എന്നും അനശ്വരവും.



വായനവാരം ഉദ്ഘാടനം

അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്ക് മധുരം നല്കുന്നു

'St. John's Hss undancode ൽ 10 A ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽ പെട്ട Aneesh എന്ന വിദ്യാർത്ഥിയുടെ വീട്ടിൽ ഒരു മാസത്തെ ഭക്ഷണ സാധനങ്ങൾ സകൂളിലെ അധ്യാപകരുടെ വകയായി നൽകുന്നു



ആഹ്ലാദത്തിമിർപ്പിൽ സ്കുൂൾ ഓണാഘോഷം 2017-18 ഉണ്ടൻകോട്: സെൻറ് ജോൺസ് ഹയർ സെക്കൻററി സ്കൂളിലെ ഓണാഘോഷം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ് പകർന്നു നല്കി.അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.ഡെപ്യൂട്ടി എച്ച്. എം മഹേശ്വരിയമ്മ ടീച്ചറി ഓണപ്പാട്ട് ഏറെ ഹൃദ്യമായിരുന്നു. പല വർണ്ണങ്ങി ളിലുള്ള പൂക്കൾകൊണ്ട് അത്തപ്പൂക്കളം ഒരുക്കി. 150 വിദ്യാർഥികൾ അണിനിരന്ന തിരുവാതിര ഓണാഘോഷത്തിൻറെ മാറ്റു കൂട്ടുന്നായിരുന്നു.അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഒ രുക്കിയ ഒാണസ്സദ്യ ആസ്വാദ്യമായിരുന്നു. പി.റ്റി.എ. പ്രസിഡൻറ് ശ്രീ.ബെൻകുമാർ പഞ്ചായത്ത് മെമ്പർ എന്നിവർ ഓണാശംസകൾ നേർന്നു.ബ്ലോക്ക്പ‍ഞ്ചായത്ത് മെമ്പർ ശ്രീ.ഷാജഹാൻ ഉത്ഘാടനം ചെയ്ത ഓണാഘോഷത്തിൽ പ്രിൻസിപ്പൽ ശ്രീ.യേശുദാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി.ഫിലോമിന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

==

സ്കൂളിന്റെ പത്രം മികവ്
സ്കൂളിന്റെ പത്രം മികവ്

ദേവസ്തുതി ==< ഡെപ്യൂട്ടി എച്ച്.എം മഹേശ്വരിയമ്മ ടിച്ചറിന്റെ കവിത സ്കൂളിൽ ഈശ്വരപ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നു. ജ്ഞാനദീപം നിറയ്ക്കുന്ന നിത്യവും
അനന്തമായ് നിലകൊള്ളും ദീപമേ ഞങ്ങളിൽ
നല്ല ബുദ്ധിയും ശ്രദ്ധയും ശക്തിയും
നൽകണമെപ്പോളും നീതി പാലകാ
നന്മമാത്രം മനസ്സിൽ നിറയുവാൻ
നന്മമാത്രം ചെയ്തീടുവാനും
നിൻകൃപഞങ്ങളിൽ കുടിയിരിക്കണമേ
എന്നുമെന്നും കുടിയിരിക്കണമേ
അച്ഛനെന്നും അമ്മയെന്നും
ഗുരുവെന്നുമുള്ളോരെ നിത്യവും
വണങ്ങീടാൻ നിൻകൃപ ഞങ്ങളിൽ
തൂകിടേണമേ അജ്ഞാതശക്തിയേ
14/08/2018 ൽ കോരളജനതയെ ഒന്നടങ്കം ചരിത്രത്തിന്റെ താളുകളിൽ ഇരുണ്ട അധ്യായങ്ങളിൽ ലിഖിതപ്പെടുത്തുവാൻ ഇടയാക്കിയ സംഭവത്തെ ആസ്പദമാക്കി നമ്മുടെ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ജെ മഹേശ്വരിയമ്മ ടീച്ചർ എഴുതിയ കവിത.
ഇടിഞ്ഞുതകരുന്ന അധ്യായങ്ങൾ
ഭൂകമ്പവും പെരുമഴയും ഡാംപ്രകമ്പനവും
വറ്റിവരണ്ടുകിടന്ന നദികളിൽ
പൊട്ടിതെറിച്ചുകുതിച്ചൂ നദീജലം!
വീടും, കുടിലും കുരങ്ങും മനുഷ്യരും
മണ്ണും, മരങ്ങളും, മാമരകൂട്ടവും
വെള്ളത്തിമിർപ്പിലൊലിച്ചു പോയി !
സെന്ററലും, സ്റ്റേറ്റും, ഫയർഫോഴ്സുമെത്തി
മണ്ണും, മരങ്ങളും മാന്തിമാറ്റി!
കാലംമുഴുവനും അധ്വാനിച്ചുണ്ടാക്കിയ
സ്വപ്നക്കുടിലുകൾ തകർന്നടിയുന്നു.
മണ്ണും ഭവനവും മണ്ണോടുചേർന്നു
വെള്ളത്തിലൊലിക്കും ഭയാനകകാഴ്ചകൾ!
കണ്ടുമനംനൊന്തു പൊട്ടികരയുന്ന‌ പാവം
മനുഷ്യഹൃദയങ്ങൾ
ഉറ്റോരും ഉടയോരും ദുരിതകേന്രങ്ങളിൽ
മെയ്യോടും മെയ്ചേർന്ന് കയ്യോട് കൈകോർത്ത്
ഹിന്ദുവോ, ക്രിസ്ത്യനോ, ഇസ്ലാമോ
അല്ലാതെ പ്രകൃതി ദുരിതങ്ങൾ നേരിടുന്നു!
വറ്റിവരണ്ട മണൽകൂനയായ പേരാറാകട്ടെ
വെള്ളത്തിമിർപ്പാൽ നിറഞ്ഞുകവിയുന്നു
വരണ്ട നദീതടം കണ്ടുകരഞ്ഞോർക്ക്
നദീജല ക്രൂരത കണ്ടും കരഞ്ഞുപോയ്!
എന്തുചെയ്യേണ്ടൂ ഇനി എന്തുചെയ്യേണ്ടൂ
എന്നോർത്തോത്തു നൊമ്പരം കൊള്ളുന്നു
പാവം മനുഷ്യപുഴുക്കൽ!
പ്രകൃതിതൻ പ്രകമ്പനം പാഠം പഠിപ്പിക്കുന്നു.
മണ്ണുമാന്തുന്നോർക്കും മന്നനാകുന്നോർക്കും !
ഡാമിന്റെ ഷട്ടർ തുറന്നതുകാരണം
ജീവൻ നിലനിർത്താൻ നെട്ടോട്ടമായി
കെട്ടിപ്പിടിച്ച് ചെറുക്കുവാൻ പറ്റില്ലാ...
ശക്തമായൊഴുകുന്ന വെള്ളത്തിൻ ശക്തിയേ
ശക്തമായുള്ളോരു മുന്നറിയിപ്പും
വ്യക്തമായുള്ളോരു മുൻകരുതലുമില്ലാത്ത
അധികാരവർഗത്തിൽ അതിവേഗനടപടി
ദുരിതം വിതയ്കാതെ കാക്കേണമെപ്പോഴും!
ശാസ്ത്രസത്യങ്ങളെ ശാസ്ത്രരീതിയിൽ
ശ്രദ്ധയായ് കൈകാര്യം ചെയ്യേണമെപ്പോഴും
റോഡുകൾ, തോടുകൾ, പാലങ്ങൾ, വീടുകൾ
എല്ലാം മനുഷ്യന്നാവശ്യവസ്തുക്കൾ
വിഷ്ണുവിൻ പുതപ്പു കുളിരകറ്റുന്നോരും
ചെന്നൈ നിവാസികൾ നൽകുന്ന നല്കിയ ഭക്ഷണം ഭക്ഷിക്കുന്നോരും
ഏഷ്യാനെറ്റ് ന്യൂസിന്റെ നിസ്വാർത്ഥസേവനവും
സന്നദ്ധസംഘടന സേവനതല്പരതയും
ജീവൻ നിലനിർത്താൻ സഹായമാകുന്നു