ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം/സ്കൗട്ട്&ഗൈഡ്സ്-17 എന്ന താൾ ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/സ്കൗട്ട്&ഗൈഡ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

217 TVM SCOUT GROUP(BNV.V&HSS,THIRUVALLAM) 2018 മേയ് മാസം 31 ന് കൂടിയ സ്റ്റാഫ് കൗൺസിലിന്റെ നിർദേശപ്രകാരം ഹൈസ്കൂൾ ഹിന്ദി അധ്യാപകനും മുൻ രാഷ്ട്രപതി സ്കൗട്ട് കുട്ടിയായ ആനന്ദ് ശ്രീധർ .എസ്സ് നെ ബേസിക് കോഴ്‌സിന് അയയ്ക്കാൻ തീരുമാനിച്ചു.അതിൻ പ്രകാരം 11 .07 .2018 മുതൽ 17 .07 .2018 നടന്ന ട്രൈനിങ്ങിന് പങ്കെടുക്കുകയും 15.08 .18 ലെ സ്വാതന്ത്രദിനത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കം കൂറിക്കുകയും ചെയ്‌തു.ബഹുമാനപ്പെട്ട ബി.എൻ.വി ട്രസ്റ്റ് ചെർപേഴ്സൺ ഈശ്വരിയമ്മ ടീച്ചർ(മുൻ പ്രധാനാധ്യാപിക ബി.എൻ.വി.വി ആന്റ് എച് .എസ് .എസ് ,തിരുവല്ലം)സ്കൗട്ട് യൂണിറ്റ് ഉദ്‌ഘാടനം നിർവഹിച്ചു തദവസരത്തിൽ ആദ്യമായി പ്രസ്ഥാനത്തിൽ ചേർന്ന കുട്ടികളെ അനുമോദിക്കുകയും ചെയ്തു.തുടർന്ന് സെപ്റ്റംബർ -ഓക്ടോബർ മാസത്തിൽ കരമന ബോയ്സ് എച് എസ് എസിൽ നടന്ന പട്രോൾ ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പിൽ ഏഴുകുട്ടികൾ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.

     2019 ഏപ്രിൽ 5 ,6 ,7 തീയ്യതികളിൽ നടന്ന യൂണിറ്റ് ക്യാമ്പിൽ 20 സ്‌കൗട്ടുകൾ പങ്കെടുത്തു.27/ 12/ 2018ൽ പ്രവേശ് ടെസ്റ്റ് നടത്തുകയം 16 കുട്ടികൾ യോഗ്യത നേടുകയും ചെയ്തു.
     2019 മേയ് മാസം നടന്ന അഡ്വാൻസ് കോഴ്‌സിൽ (11.05.19 മുതൽ 17.05.19)സ്കൗട്ട് മാസ്റ്റർ ആനന്ദശ്രീധർ പങ്കെടുത്തു.
     2019 -2020 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മാസം 24 ന് ആരംഭിച്ചു.27/ 07/ 2019 ന് പ്രഥമസോപാൻ ടെസ്റ്റ് നടത്തുകയും 07/ 08/2019 ന് റിസൾട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
     2020 വർഷത്തെ യൂണിറ്റ് ക്യാമ്പ് ജനുവരി 10,11,12തീയതികളിൽ നടത്തുകയൂണ്ടായി.ഇതിൽ 24 സ്കൗട്ടുകൾ പങ്കെടുത്തു.