ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ലോകം മുഴുവൻ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് (കോവിഡ് 19 ).ഈ വൈറസിനെ പ്രതിരോധിക്കാനായി നമുക്ക് എന്തൊക്കെ ചെയ്യുവാനാകും.അതിനായി നാം ചെയ്യേണ്ടത് വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്.അതിനുവേണ്ടി നാം ഇടയ്ക്കിടയ്ക്ക് സോപ്പോ,സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് സ്പർശിക്കരുത്.ചുമയോ,പനിയോ,ജലദോഷമോ ഉള്ളവർ മാസ്‌കോ,തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുന്നതും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുന്നതും,ഷേഖ്ഹാൻഡിന് പകരം നമസ്‌കാരം പറയുന്നതും രോഗം പകരുന്നത് ഒഴിവാക്കാനാകും.പൊതുഇടങ്ങളിൽ തുപ്പരുത്.ധാരാളം വെള്ളം കുടിക്കുക,വിറ്റാമിനുള്ള പഴങ്ങൾ,പച്ചക്കറികൾ എന്നിവ ശീലമാക്കുക.ചുമയോ,പനിയോ,ജലദോഷമോ ഉള്ളവർ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിർദേശം തേടുക.മാത്രമല്ല മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുക എന്ന് നാം സ്വയം തീരുമാനമെടുക്കണം.സർക്കാറിന്റെ എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കുക."Brake the Chain "എന്ന ആശയം നമുക്ക് പ്രാവർത്തികമാക്കാം.രോഗ പ്രതിരോധത്തിനായി ജാതി,മത,രാഷ്ട്രീയ ഭേദമന്യേ നല്ലൊരു നാളേയ്‌ക്കായി നമുക്ക് ഒറ്റക്കെട്ടായി ഒരേമനസ്സായി പ്രവർത്തിക്കാം.അങ്ങനെ ഈ വിപത്തുകളെ നമുക്ക് സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാം."ആശങ്കവേണ്ട ജാഗ്രത്താമതി".


ദർശൻ ദീപു
5ബി ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം