ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/ആദ്യത്തെ മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം/അക്ഷരവൃക്ഷം/ആദ്യത്തെ മഴവില്ല് എന്ന താൾ ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/ആദ്യത്തെ മഴവില്ല് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആദ്യത്തെ മഴവില്ല്

നാംഎല്ലാപേരും മഴവില്ല് കണ്ടിട്ടുണ്ട്.പക്ഷെ അതെങ്ങനെയുണ്ടയി എന്ന് ചുരുക്കം ചിലർക്കേ അറിയാവൂ.മോശക്കാരായ മനുഷ്യനെ ഇല്ലായ്‌മ ചെയ്യുന്നതിനാണ് ദൈവം പ്രളയം സൃഷ്ട്ടിച്ചത്.ഉയരമുള്ള പർവ്വതങ്ങൾ വരെ അതിൽ മുങ്ങിപ്പോയി.മഴയൊടുങ്ങിയപ്പോൾ ദൈവം കൊടുംകാറ്റിനെ സൃഷ്ടിച്ചു.അതുമൂലമുള്ള കെടുതികൾ ദിവസങ്ങളോളം നീണ്ടുനിന്നു. നോഹയിലെ പേടകത്തിൽ ഉണ്ടായിരുന്നവർ മാത്രം രക്ഷപെട്ടു.ആ പേടകം ഒരു ഞെരുക്കത്തോടെ ഒരിടത്തുനിന്നു.അതൊരു മലയായിരുന്നു.അതിന്റെ പേരാണ് പ്രളയകാലം മനുഷ്യരാണോ,മരങ്ങളാണോ അതിജീവിച്ചത് എന്നറിയാൻ നോഹ ഒരു മലങ്കാക്കയെ പുറത്തേയ്‌ക്ക്‌ പറത്തിവിട്ടു.അത് ഒരുപച്ചയില കൊത്തിക്കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു.പക്ഷെ ആ കാക്ക തിരിച്ചുവന്നില്ല.അതിനുശേഷം നോഹ ഒരു പ്രാവിനെ പുറത്തേയ്ക്കുവിട്ടു.പ്രാവ് ഒരു ഒലിവിലയും കൊണ്ട് തിരികെ വന്നു.അപ്പോൾ മനസ്സിലായി മരങ്ങളുടെ മുകൾഭാഗം തെളിഞ്ഞുവെന്ന്.ഒരാഴ്‌ചയ്‌ക്കുശേഷം വീണ്ടും നോഹ ഒരു പ്രാവിനെ പുറത്തുവിട്ടു.അത് പക്ഷെ തിരികെ വന്നില്ല.അപ്പോൾ മനസിലായി അത് ഏതോ ഒരു മരത്തിൽ ചേക്കേറിയെന്ന്. ഭൂമി നന്നായി വറ്റിയ ശേഷം ദൈവം നോഹയെ പുറത്തേയ്‌ക്ക്‌ വരുവാൻ ആജ്ഞാപിച്ചു.നോഹ പുറത്തുവന്ന് ഇതുവരെ കാത്ത ദൈവത്തിന് നന്ദി പറഞ്ഞു.ഒരു യാഗപീഠവും നിർമ്മിച്ചു.അതിൽ സന്തുഷ്ടനായ ദൈവം നോഹയ്‌ക്കും കുടുംബത്തിനും ഒരു ഉറപ്പു നൽകി.ഇനി ദൈവത്തെ അറിയാത്തവരെ ജലപ്രളയത്താൽ നശിപ്പിക്കില്ല എന്നതായിരുന്നു ആ ഉറപ്പ്.ഇതിനടയാളമായി ദൈവം ഒരു 'മഴവില്ല് ' ആകാശത്തിൽ സൃഷ്ടിച്ചു.ആ മഴവില്ല് നമുക്കിപ്പോഴും കാണാം.മഴയുള്ളപ്പോൾ ആകാശത്തിനു കുറുകെ അത് കാണുന്നു.സൂര്യപ്രകാശത്താലാണ് മഴവില്ല് കാണപ്പെടുന്നത്.ഏഴുനിറങ്ങളോടുകൂടിയ ഒരുവില്ലുപോലെ.നോഹയുടെ കാലത്ത് ജലപ്രളയത്താൽഭൂമിയെ നശിപ്പിച്ചു.ഇപ്പോൾ മഹാവ്യാധിയാൽ ലോകത്തിലെ ജനങ്ങൾ നശിച്ചുകൊണ്ടിരിയ്ക്കുന്നു.ഈ മഹാവ്യാധിയിലെൻകിലും ജനം പഠിക്കുമോ?....................

ഷിജോ ഇ ജോർജ്
6 ബി ബി.എൻ.വി.വി.&എച്ച്.എസ്. എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ