ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പ്രകൃതി നമ്മുടെ മാതാവാണ്. ഒരു വ്യക്തിക്ക് ആയാലും സമൂഹത്തിന് ആയാലും ആരോഗ്യം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ശുചിത്വവും.ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തി ശുചിത്വത്തിൽ മനുഷ്യൻ ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ടെങ്കിലും പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും പ്രാധാന്യം കൽപ്പിക്കുന്നില്ല.തന്റെ വീട്ടിലെ മാലിന്യങ്ങൾ അടുത്ത വീട്ടിലെ പറമ്പിലേക്ക് നിക്ഷേപിക്കുന്നതും, മാലിന്യങ്ങൾ നദിയിലേക്ക് നിക്ഷേപിയ്ക്കുന്നതും മനുഷ്യർക്ക് പരിസര ശുചിത്വത്തിൽ ഒരു ബോധവും ഇല്ലാത്തതുകൊണ്ടാണ്. നമ്മുടെ ശുചിത്വമില്ലായ്മയിൽ നിന്ന് കിട്ടുന്ന പ്രതിഫലമാണ് രോഗങ്ങൾ. മനുഷ്യർ പ്രകൃതിയെ ഒരു പാട് ചൂഷണം ചെയ്യുകയാണ്. വനനശീകരണത്തിലൂടെ പ്രകൃതിയെ വെട്ടി നശിപ്പിക്കുകയാണ് അവർ.മരങ്ങൾ നമുക്ക് കാറ്റും തണലും നൽകുന്നവയാണ്.മനുഷ്യർ വയൽ നശിപ്പിച്ച് അവിടെ കെട്ടിടങ്ങൾ നിർമിക്കുന്നു. മണൽ വാരുക, മരങ്ങൾ മുറിക്കുക, വയൽ നികത്തുക ഇതെല്ലാം മനുഷ്യർ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകളാണ്. ഇതിലൂടെ അത് ബാധിക്കുന്നത് നമ്മളെത്തന്നെയാണ്.ഈ നശീകരണത്തിലൂടെ അടുത്ത തലമുറയ്ക്ക് വേണ്ടി ഒന്നും നമുക്ക് സംരക്ഷിക്കാനാവില്ല. അടുത്ത തലമുറയ്ക്കും ആവശ്യമാണ് ഈ പ്രപഞ്ചം. മലിനീകരണത്തിന്റെ ഫലങ്ങളാണ് നാം അനുഭവിക്കുന്നത്. മാരകമായ അസുഖങ്ങൾ ലോകം മുഴുവൻ പടർന്നിരിക്കുന്നു .മനുഷ്യർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒരു പാട് ഉണ്ടായിരിക്കുന്നു .വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും ശുചിത്വത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. എന്നാൽ നമ്മൾ അതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഉപദ്രവം മൂലമാണ് പ്രകൃതി നശിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടുപോലും നമ്മൾ അത് മനസിലാക്കുന്നില്ല. പ്രകൃതിയെ സംരക്ഷിക്കു.... ശുചിത്വം പാലിക്കൂ..... ജീവൻ രക്ഷിക്കൂ.....
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |