ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റി നിർത്താം രോഗങ്ങളെ

കോവിഡ് 19പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ വീടിനുള്ളിൽ അവധിക്കാലം ചെലവഴിക്കുകയാണ് നാം ഓരോരുത്തരും. ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19എന്ന വൈറസ്അസുഖത്തിൽ നിന്ന് രക്ഷ നേടാൻ പ്രധാനമായും നാം ചില മുൻകരുതലുകൾ എടുത്തേ പറ്റു. ഒന്നാമതായി കൈകഴുകൽ (hand wash).ഇടക്കിടക്ക് കൈകൾ വൃത്തിയായി കഴുകികൊണ്ടേയിരിക്കണം. സോപ്പ്‌, ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകുന്നത് ഏറെ നല്ലത്. രണ്ടാമതായി ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷുവോ ഉപയോഗിച്ചു പൊത്തുന്നത് നല്ലതാണ്. ഉപയോഗിച്ച ടിഷ്യു അതിന്റെതായ വെസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കുകയും വേണം. മൂന്നാമതായി മാസ്ക് ഉപയോഗമാണ്. നാം പൊതുനിരത്തിലും മറ്റു സ്ഥലങ്ങളിൽ എവിടെ പോയാലും മാസ്ക് ഉപയോഗിച്ചു വായും മൂക്കും പൊത്തുന്നത് നല്ലതാണ്. വായുവിൽ കൂടി ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കാൻ പറ്റിയ ഉത്തമ മാതൃകകൂടിയാണിത്.

കൊറോണ രോഗ ലക്ഷണങ്ങൾ

ആദ്യ സ്റ്റേജിൽ തന്നെ മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി, ദേഹവേദന, ശ്വാസതടസം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നു. രോഗം മൂര്ച്ഛിക്കയാണെങ്കിൽ വൈറസ് ശ്വാസ നാളത്തെ ബാധിക്കുന്നു. ന്യൂമോണിയ, വൃക്കസ്തംഭനം, രക്തസമ്മർദ്ദത്തിലെ വ്യത്യാസം എന്നിവ ഉണ്ടാകും.  വൈറസ് ബാധ പടരുന്നത് തന്നെ ശരീര സ്രവങ്ങളിൽ നിന്നാണ്. വ്യാപന ശേഷി കൂടുന്തോറും മരണ നിരക്കും ഉയരുന്നു.

പ്രതിരോധ മാർഗങ്ങൾ
{പരിസരശുചിത്വം } {വ്യക്തി ശുചിത്വം }

നാം ജീവിക്കുന്ന ചുറ്റുപാടിനെ പരിസരം എന്ന് പറയുന്നു. പരിസര സംരക്ഷണം മനുഷ്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്... പരിസരത്തെ നാം എങ്ങനെ സംരക്ഷിക്കുന്നുവോ അതിനനുസരിച്ച്തന്നെ സാംക്രമിക രോഗ നിരക്കും കുറയുന്നു. എത്രത്തോളം ചുറ്റുപാട് വൃത്തിയാവുന്നുന്നോ അത്രയേറെ ജീവിതശൈലി രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം. അതിനേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വ്യക്തി ശുചിത്വം. കൃത്യമായ വ്യക്തിശുചിത്വത്തിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി സ്വന്തമാക്കാം. കൃത്യ സമയത്ത് തന്നെ വാക്സിനുകൾ സ്വീകരിക്കുക. വാക്സിനുകൾ നമ്മുടെ ശരീരത്തിലെ ആന്റിബോഡിയായി പ്രവർത്തിക്കുന്നു...... ലോകത്തെ ഭീതിയിലാഴ്ത്തിയ ഈ മഹാമാരിയിൽ നിന്ന് നമുക്ക് ഒരുമിച്ച് കരകയറാം {STAY HOME SAVE LIVES}

അക്ഷയ ബി എസ്
10 D ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം