(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ന്യൂ ഇയർ
പുത്തനുണർവും പതിയസ്വപ്നങ്ങളും
ആരവങ്ങളും കണക്ക്കൂ ട്ടലും
ഒപ്പം പുതിയ വർഷം വന്നെത്തി
പുതിയ പദങ്ങളും വന്നൂട്ടോ
കോവിഡ്, കൊറോണ
ലോക്ക് ഡൌൺ ,ഐസൊലേഷൻ,
സാനിടൈ സർ കോറെന്റയിൻ,
കെർഫ്യൂ ,സ്റ്റേ ഹോം ,സ്റ്റേസെയ്ഫ് ,വുഹാൻ , മാസ്ക്
ബ്രിട്ടൻ അമേരിക്ക ചൈന പോലെ
ശങ്കര ,വിവേകാനന്ദ ,ശ്രീനാരായണന്റെ ദേശവുമെന്ന് കേട്ടു
ഏവരും വിറച്ചു നിദ്രാവിഹീനാ രാത്രികൾ
പരീക്ഷ മാറ്റി, മാളുകൾ പൂട്ടി യന്ത്രങ്ങളെല്ലാം
നിശ്ചലമായ് വായു വും ശുദ്ധമായ്
ചരിത്രം തിരുത്തിയ പുതുവർഷം അമ്പലം പൂട്ടി പള്ളികൾ പൂട്ടി
മോസ്‌കുകളുംപ്രളയത്തെ തോൽപിച്ച ജന്മനാട് കോവിഡിനെയും
പിടിച്ചുകെട്ടും ജന്മനാടും മാതൃഭാഷ യും
മറന്നിടല്ലേ മർത്യാ ജീവനുള്ളിടത്തോളം
മറന്നിടല്ലേമർത്യാ............
ആതിര. പി. എസ്
9A ഗവ .H.S.S. തിരുപുറം നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത