ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ഭൂമി സ്വന്തം അമ്മ

14:43, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/അക്ഷരവൃക്ഷം/ഭൂമി സ്വന്തം അമ്മ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ഭൂമി സ്വന്തം അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി സ്വന്തം അമ്മ

പുലരിയിൽ മുറ്റത്ത് നോക്കിയപ്പോൾ
കൂറ്റൻ മരമൊന്ന് താഴെ വീണു
ഓമനിച്ചാരോ വളർത്തിയ
അരുമയാം വൃക്ഷമൊന്നാണിതല്ലോ
പൊട്ടിച്ചിരിക്കുന്ന മാനുഷർചുറ്റിലും
കരൾപൊട്ടി കേഴുന്ന അരുമകിളികളും
അവയുടെ തോഴരും
കാടും മലകളും തേങ്ങുന്നു
ഈ മരമൊന്നിനായി
ഈ പച്ചപ്പിനായി
ആപത്തകറ്റാനും ആരോഗ്യം നേടാനും
കാടും കിളികളും വേണമല്ലോ
നമ്മുടെ ജീവനായി കാടുവേണം
സ്നേഹിക്കഭൂമിയെ പാലിക്ക ഭൂമിയെ
ജീവനെപ്പോൽ സ്വന്തം അമ്മയെപ്പോൽ
സ്വന്തം അമ്മയെപ്പോൽ

സൂര്യനന്ദ ആർ എസ്
2 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത