പുലരിയിൽ മുറ്റത്ത് നോക്കിയപ്പോൾ
കൂറ്റൻ മരമൊന്ന് താഴെ വീണു
ഓമനിച്ചാരോ വളർത്തിയ
അരുമയാം വൃക്ഷമൊന്നാണിതല്ലോ
പൊട്ടിച്ചിരിക്കുന്ന മാനുഷർചുറ്റിലും
കരൾപൊട്ടി കേഴുന്ന അരുമകിളികളും
അവയുടെ തോഴരും
കാടും മലകളും തേങ്ങുന്നു
ഈ മരമൊന്നിനായി
ഈ പച്ചപ്പിനായി
ആപത്തകറ്റാനും ആരോഗ്യം നേടാനും
കാടും കിളികളും വേണമല്ലോ
നമ്മുടെ ജീവനായി കാടുവേണം
സ്നേഹിക്കഭൂമിയെ പാലിക്ക ഭൂമിയെ
ജീവനെപ്പോൽ സ്വന്തം അമ്മയെപ്പോൽ
സ്വന്തം അമ്മയെപ്പോൽ