ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/എന്റെ ഗ്രാമം
നൂൽപ്പുഴ പഞ്ചായത്തിലെ തെക്കുഭാഗത്തായി കാടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. കുന്നുകളും,പാടങ്ങളും,പുഴകളും,ഇടവഴികളും നാട്ടുവഴികളും ചേർന്ന് ഒരു ഗ്രാമപ്രദേശം.പഴയകാലത്ത് വനപ്രദേശങ്ങൾ അധികാരികളുടെ സമ്മത ത്താൽ വെട്ടിത്തെളിച്ച കരനെല്ല് ( കർത്ത )എന്നിവ കൃഷി ചെയ്തു.നന്നായി വിളവ് നൽകുന്ന ഈ പ്രദേശത്തിന് ക്രമേണ നെന്മേനിക്കുന്ന് എന്ന പേരിലറിയപ്പെട്ടു. വെട്ടിത്തെളിച്ച് കൃഷി ചെയ്തു പ്രദേശങ്ങൾ സ്വന്തം ആക്കുകയും കുടികിടപ്പവകാശം വഴി പട്ടയം ലഭിക്കുകയും ചെയ്തു.
ആദ്യമാനിവാസികളായ പണിയന്മാർ മുള്ളുവകുറു മന്മാർ എന്നിവർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. തമിഴ്നാട്ടിൽനിന്ന് വന്ന ചെട്ടി സമുദായവും കർണാടകയിൽ നിന്ന് വന്ന കാട്ടുനായ്ക്കർ മുതലായ സമുദായത്തിൽ ഉള്ളവരും കുടിയേറ്റക്കാരും ഇവിടെ താമസിക്കുന്ന.ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ചെക്ക് ഡാം ഇവിടുത്തെ കൃഷിയ്ക്ക് ഇപ്പോഴും പ്രയോജനപ്പെടുത്തുന്നത്.പ്രകൃതി തന്നെ ഒരുക്കിയ ഒരു തടാകം വന്യമൃഗങ്ങൾക്കും ആശ്രയമായ ആനഞ്ചിറ ഇപ്പോഴും നിലനിൽക്കുന്നു. നെന്മേനിക്കുന്നിനോട് ചേർന്ന പ്രദേശമായ പുലി തൂക്കിയിൽ ചന്ദന ഫാക്ടറി ഒരുപാട് വർഷക്കാലമായി നിലനിന്നിരുന്നു.