നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്
ചരിത്രം
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. സൈനികർക്ക് ബാൻഡേജുകളും ഡ്രെസ്സിംഗുകളും മറ്റ് സുഖസൗകര്യങ്ങളും ഉണ്ടാക്കിക്കൊണ്ട് സ്കൂൾ കുട്ടികൾ റെഡ് ക്രോസ് പ്രവർത്തനത്തിന്റെ മാനുഷിക പ്രവർത്തനങ്ങളിൽ ആദ്യമായി പങ്കെടുത്തപ്പോഴാണ്. ഈ ആശയം ഉടൻ തന്നെ മറ്റ് കനേഡിയൻ പ്രവിശ്യകളിലേക്കും വ്യാപിച്ചു. 1915-ഓടെ, ഈ ആശയം യൂറോപ്പിലേക്കും വ്യാപിച്ചു, അതേസമയം അമേരിക്കയിൽ പതിനൊന്ന് ദശലക്ഷം സ്കൂൾ കുട്ടികൾ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
നേതാജി ജെ ആർ സി യൂണിറ്റ്
2008-09 അദ്ധ്യയന വർഷം മുതൽ ജുനിയർ റെഡ് ക്രോസ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു . 2020-2021 വർഷം JRC രണ്ടുബാച്ചുകൾ അനുവദിച്ചു 60 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായിടിട്ടുണ്ട്. സമത്വം, സഹോദര്യം , സമഭാവന എന്നിങ്ങനെയുള്ള മാനവിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കാനുള്ള ഒരു ലോക സംഘടനയാണ് ജുനിയർ റെഡ് ക്രോസ്.കൗൺസിലർ ധന്യ ആർ 2019-20 മുതൽ നേതൃത്വം വഹിക്കുന്നു. മികച്ച രീയിലുള്ള പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത്.
2021-2022 പ്രവർത്തനങ്ങൾ
പ്രമാടം നേതാജി ഹൈ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വെച്ചു.
മാസ്ക് ചലഞ്ച്
ജൂനിയർ റെഡ്ക്രോസ് 1500 മാസ്കുകൾ ശേഖരിച്ച് വിതരണം ചെയ്തു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും മറ്റുളളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ജെ.ആർ.സി പ്രോജക്ടാണ് കരുതലിനൊരു കൈത്താങ്ങ്.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്രിയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരു ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു ശേഷം സ്വാതന്ത്ര്യ ദിന പ്രസംഗം മത്സരം നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 2019 ആഗസ്റ്റ് 15നു സംഘടിപ്പിച്ച പരേഡിലും 2020 ജനുവരി 26 നു സംഘടിപ്പിച്ച പരേഡിലും ഒന്നാം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
പറവകൾക്കൊരു തണ്ണീർകുടം
'പറവകൾക്ക് ഒരു പാന പാത്രം' എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളും, അവരവരുടെ വീടിന്റെ പരിസരങ്ങളിൽ പറവകൾക്ക് തണ്ണീർ കുടങ്ങൾ വെച്ച് ഇതിൽ പങ്കാളികളായി.കുട്ടികളിൽ സഹജീവി സ്നേഹം വളത്താൻ ഈ പദ്ധതി സഹായകരമായി.ജെ ആർ സി യെ പങ്കെടുപ്പിച്ച് കൊണ്ട് വേനൽകാലത്ത് പക്ഷികൾക്ക് ദാഹജലം നല്കുന്ന പദ്ധതി നടപ്പിലാക്കി.
എന്റെ മരം എന്റെ ജീവൻ പദ്ധതി
ഓരോ ജെ അർ സി കേഡറ്റും അഞ്ച് തൈകൾ നടുകയും അത് അടുത്ത മൂന്ന് വർഷം പരിപാലിക്കുകയും ചെയ്യുന്ന പദ്ധതി. അതിൽ എല്ലാകുട്ടികളും പങ്കാളികളായി .സ്കൂളിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്
പഠനോപകരണങ്ങൾ
പ്രമാടം നേതാജി ഹൈ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വെച്ചു. 2018 ലെ പ്രളയത്തിൻ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 40 കുട്ടികൾക്ക് ബാഗും അനുബന്ധ സാധനങ്ങളും നൽകി. പ്രളയം നേരിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ അൻപതോളം കിണറുകൾ ശുചീകരിക്കുന്നതിൽ സജീവ പങ്കാളിയായി. സ്ക്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി. സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ. കോവി ഡ് - 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ JRC സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള മാസ്ക് ചലഞ്ചിൽ പങ്കാളിയായി. 2020-2021 വർഷം JRC രണ്ടുബാച്ചുകൾ അനുവദിച്ചു. എന്റെ മരം പദ്ധതിയിൽ പങ്കാളിയായി.
-
എന്റെ മരം എന്റെ ജീവൻ
-
എന്റെ മരം എന്റെ ജീവൻ
-
പറവകൾക്കൊരു തണ്ണീർകുടം
-
ഗാന്ധിജയന്തി
-
സ്വാതന്ത്ര്യ ദിനാഘോഷം
-
സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ ഒന്നാം സ്ഥാനം