ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ വ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺ എൽപിഎസ്സ് കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ വ്യാപനം എന്ന താൾ ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/കൊറോണ വ്യാപനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വ്യാപനം
 ലോകമെങ്ങുമുള്ള ടി. വി ചാനലുകളിലും പത്രങ്ങളിലും ഇപ്പോൾ കൊറോണയെ കുറിച്ചുള്ള വാർത്ത മാത്രമാണ്. ഈ വൈറസ് പടർന്ന്q പിടിക്കുന്നത് ജനങ്ങളെ ആകെ ഭയപെടുത്തികൊണ്ടിരിക്കുകയാണ്. വൈറസുകൾ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത വളരെ ചെറിയ സുഷമ അണുക്കളാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് എല്ലാ രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിലധികംപേർ മരിച്ചു വീണു. കോവിഡ് 19 എന്നറിയപ്പെടുന്ന രോഗത്തിന് പനി, വരണ്ടചുമ, ശ്വാസംമുട്ടൽ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഈ വൈറസ് ശ്വാസകോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. ചുമക്കുമ്പോഴും തുമ്മുബോഴും ഉണ്ടാകുന്ന ചെറിയകാണികകളിലൂടെയാണ് ഈ വൈറസ് പടർന്നു പിടിക്കുന്നത്. സോപ്പു ഉപയോഗിച്ച് കൈകൾ കഴുകുന്നതിലൂടെയും, സാമൂഹിക അകലം പാലിച്ചും, രോഗി സമ്പർക്കം ഒഴിവാക്കിയും, മുഖാവരണം ധരിച്ചും ഈ വൈറസ് പടരുന്നത് തടയാവുന്നതാണ്. സർക്കാർ കൊണ്ടുവന്ന "ബ്രേക് ദ ചെയിൻ,ലോക്ക് ഡൌൺ, ഏകാന്ത  വാസം, ആശുപത്രി ഐസൊലേഷൻ "എന്നിവമൂലം രോഗ പകർച്ച തടയുന്നുണ്ട്. ആയതിനാൽ നമുക്ക് ഒരുമിച്ച് കൊറോണ വൈറസിനെതിരെ പോരാടാം., "ഭീതി വേണ്ട ജാഗ്രത മതി "
ഐലിൻ സിബി
II ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം