ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.സി.സി, സ്കൗട്ട്& ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.

പ്രവൃത്തിപരിചയം
പ്രവൃത്തി പരിചയ ക്ലബ്

പ്രവൃത്തി പരിചയ ക്ലബ്ബിൽ മുന്നൂറിൽ പരം വിദ്യാർഥികൾ ഉണ്ട്.വിദ്യാർഥികളിൽ പ്രാഥമിക ആവശ്യങ്ങളായ ആരോഗ്യം, ശുചിത്വം, ആഹാരം, വസ്ത്രം, പാർപ്പിടം, സാമൂഹിക സാംസ്‌കാരിക പ്രവർത്തങ്ങൾ തുടങ്ങിയവയുടെ വ്യക്തിപരവും സാമൂഹികവുമായ പ്രാധാന്യത്തെ പറ്റി ബോധവത്കരണം നൽകുന്നതോടൊപ്പം നിത്യ ജീവിതത്തിൽ തൊഴിലിനോടുള്ള പ്രാധാന്യം മനസിലാക്കി, തൊഴിൽ ചെയ്യാനുള്ള ആഭിമുഖ്യമo വളർത്തിയെടുക്കുക.

പ്രവൃത്തി പഠന ക്ലബിൽ കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ.
പെൻ സ്റ്റാൻഡ് നിർമാണം
സ്റ്റാർ നിർമാണം
ചവിട്ടി നിർമാണ
അച്ചാർ നിർമാണം
ഇലത്തോരൻ.
തുന്നൽ പരിശീലനം

സഞ്ചയിക
കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിന് ഭാഗമായി വിദ്യാലയത്തിൽ വർഷങ്ങളായി സഞ്ചയിക പ്രവർത്തിക്കുന്നു. മുന്നൂറിൽ പരം വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുണ്ട് .2018 വരെ പോസ്റ്റ് ഓഫീസിലാണ് പണം നിക്ഷേപിച്ചിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇപ്പോൾ ജില്ലാ ട്രഷറിയിൽ നിക്ഷേപിക്കുന്നു. കുട്ടികൾക്കുള്ള പാസ്ബുക്ക് ട്രഷറിയിൽ നിന്നും നൽകിവരുന്നു. ആഴ്ചയിൽ വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെയാണ് കുട്ടികളിൽ നിന്നും പണം ശേഖരിക്കുന്നത്.
ഫസ്റ്റ് എയ്ഡ്
ഒരു സ്കൂളിൽ അത്യാവശ്യത്തിനു വേണ്ട എല്ലാ മരുന്നുകളും ഡ്രസ്സിംഗ് സെക്ഷനും പ്രത്യേക പരിചരണ മുറിയും നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. അസുഖബാധിതനായ വിദ്യാർത്ഥികളെ പരിചരിക്കാൻ സ്കൂളിൽ സിക്ക് റൂം ഒമ്പതു മുതൽ നാലുമണി വരെ പ്രവർത്തന സജ്ജമാണ്. രക്ഷിതാക്കളുടെയും കുട്ടി ഡോക്ടർ, JRC, NCC,സ്കൗട്ട് & ഗൈഡ് വളണ്ടിയർമാരുടെ സേവനം ആവശ്യാർത്ഥം ലഭ്യമാണ്. വഴവറ്റ ഹെൽത്ത് സെൻറിന്റെ സേവനം സ്തുത്യർഹമാണ്. ഒരു കുട്ടിക്ക് പരിക്കുപറ്റിയാൽ എത്രയും പെട്ടെന്ന് പ്രാഥമിക ശുശ്രൂഷക്ക് ശേഷം തുടർ ചികിത്സയ്ക്കായി കൽപ്പറ്റയിലെ സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നു. ഇത്തരത്തിൽ ഫസ്റ്റ് എയ്ഡ് വിഭാഗം സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.
മലയാളത്തിളക്കം
മലയാള ഭാഷ സ്വായത്തമാക്കുന്നതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെയാണ് ഇതിന് തിരഞ്ഞെടുക്കുന്നത്. ആ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുകൾ നൽകിയും, ഐ.സി.ടി ഉപയോഗിച്ച് സ്ലൈഡുകളും, കഥകളും, കവിതകളും പ്രദർശിപ്പിച്ചു ക്ലാസ് പുരോഗമിക്കുന്നത്. വായന, ചിഹ്നങ്ങൾ, വാക്യഘടന എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ക്ലാസ് കൊടുക്കുന്നത്. നിരന്തരമായ മൂല്യനിർണയത്തിലൂടെ ഈ കുട്ടികളിൽ ഭാഷയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് മലയാളത്തിളക്കം പ്രവർത്തനം കൊണ്ട് വിദ്യാലയത്തിന് സാധിച്ചത്.
അടൽ ടിങ്കറിംഗ് ലാബ്.
സ്കൂൾ വിദ്യാർഥികളിൽനിന്ന് സാമൂഹ്യപ്രതിബദ്ധതയുള്ള ശാസ്ത്രസാങ്കേതിക മേഖലകളിലേക്ക് കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കാനുള്ള സംവിധാനമാണ് അടൽ ടിങ്കറിംഗ് ലാബ്. സാങ്കേതികവിദ്യകളുടെ അടിസ്ഥാനം മുതൽ പേറ്റന്റ്‌റ്റുകൾ വരെ തയ്യാറാക്കുന്നതിനുള്ള പരിശീലനങ്ങളൾ ഈ ലാബിൽ നൽകുന്നു. ഇലക്ട്രോണിക് ഡിസൈൻ ആൻഡ് അസംബ്ലി, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, മൊബൈൽ പ്രോഗ്രാമിങ് തുടങ്ങിയവ പരിശീലിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രൊജക്ടുകൾ (ഓട്ടോമാറ്റിക് വാട്ടർ ടാപ്പ്, ബ്ലൂടൂത്ത് റോബോട്ട്) 3ഡി പ്രിൻറിംഗ് വർക്ക് ഷോപ്പ് തുടങ്ങിയവ നടത്തിയിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ്
അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതിന്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ പ്രക്രിയാണ് ഇപ്പോഴുള്ളത്. വിവരവിനിമയ സാങ്കേതിക വിദ്യയ്ക്ക് ഈ വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാവും എന്ന ബോധ്യത്തിൽ നിന്നാണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനത്തിലൂടെ കടന്നു പോകാനുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഗ്രാഫിക്സ്& അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗും, ഡെസ്ക് ടോപ്പ് പബ്ലിഷിംഗും ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2018 -19 വർഷത്തിൽ പ്രോഗ്രാമിംഗ് മത്സരത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.