എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം
കുമളിയിൽ നിന്ന് 3 കി.മീ. ദൂരെയുള്ള ഗ്രാമപ്രദേശമാണ് മുരിക്കടി. മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. എം.എ.ഐ.ഹൈസ്ക്കൂൾ സ്കൂൾ സ്ഥാപകനായ ശ്രീ. എൻ. വിശ്വനാഥ അയ്യരുടെ ബഹുമാനാർത്ഥം സ്കൂൾ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം 2016 മുതൽ വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റൽ ഓഫീസിനു നൽകുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ആവ്യക്തിക്കു നൽകിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു.
-
വിശ്വനാഥപുരം
ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷിപ്പറമ്പുകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തിൽ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറിൽ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. തമിഴ്നാട്ടിൽ നിന്ന് വരുന്ന തൊഴിലാളികൽ ആണ്. ഇവർ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്കലർന്ന മലയാളം വാമൊഴി വ്യാപകമായി ഉണ്ട്. മുരുകൻ ആടിയ സ്ഥലം മുരിക്കടി-അങ്ങനെയാണ് സ്ഥലത്തിന് പേര് കിട്ടിയത്. പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ മുരിക്കടിക്ക് കഴിഞ്ഞിട്ടുണ്ട്.
.....തിരികെ പോകാം..... |
---|