ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്ന് നമ്മുടെ സമൂഹത്തിൽ കാണപ്പെടുന്ന പലതരം രോഗങ്ങളും പകച്ചവ്യാധികളാണ്. അന്തരീക്ഷത്തിലൂടെയും ,ജലത്തിലൂടെയും, സമ്പർക്കത്തിലൂടെയും ഇത്തരം രോഗങ്ങൾ പകരുന്നു.ബാക്ടീരിയകളും വൈസുകളുമാണ് ഇത്തരം രോഗങ്ങൾ പടർത്തുന്നത്.സമൂഹത്തിൽ കാണപ്പെടുന്ന ഇത്തരം സമ്പർക്ക രോഗങ്ങൾ കാരണം മരണത്തിനു കീഴടങ്ങേണ്ടി വരുന്നത് ഒട്ടനവധി മനുഷ്യരാണ്.
അത്തരമൊരു മാരക രോഗമായ കോവിഡ് 19 ൻ്റെ കൈപ്പിടിയിലാണ് ലോക രാഷ്ട്രങ്ങൾ മുഴുവനും. കൊറോണ വൈറസ് ഡിസീസ് 2019 എന്ന ഈ രോഗത്തിനെതിരെ മരുന്ന് ലഭ്യമല്ലാത്തതിനാൽ ഇതിൻ്റെ വ്യാപനം വളരെ വലുതാണ്. രോഗബാധിതരോടുളള സമ്പർക്കം മൂലം അവർ തുമ്മുമ്പോഴും ,ചുമക്കുമ്പോഴും വരുന്ന സ്രവങ്ങളിലൂടെയാണ് നമുക്ക് രോഗം പകരുന്നത്. രോഗ പ്രതിരോധ മാർഗ്ഗമായി ഇപ്പോൾ നൽകുന്ന നിദ്ദേശം, രോഗിയുമായുള്ള സമ്പർക്കവും ഹസ്തദാനവും ഒഴിവാക്കാനാണ്. അനാവശ്യ കാര്യങ്ങൾക്ക് വീടുവിട്ട് പുറത്ത് പോകാതിരിക്കുക.
പുറത്ത് പോകേണ്ട സാഹചര്യം വന്നാൽ മുഖാവരണം ഉപയോഗിക്കുക. പുറത്തു പോയി വന്നതിനു ശേഷവും മറ്റുള്ളവരുമായുള്ള സമ്പർക്കത്തിനു ശേഷവും ആൽക്കഹോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക .വ്യക്തിശുചിത്വം പാലിക്കുക, പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതും തുപ്പുന്നതും ഒഴിവാക്കുക, മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം