എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/ജൈവതാണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം/അക്ഷരവൃക്ഷം/ജൈവതാണ്ഡവം എന്ന താൾ എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/ജൈവതാണ്ഡവം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൈവതാണ്ഡവം

കാലത്തിൻ ദുർഘട വീഥിയിൽ
ഹൃദയം പിളർക്കുന്ന നൊമ്പരമോടെ
മഹാമാരി അതിഭീകര
താണ്ഡവമാടുമ്പോൾ
മാനുജനേകനായ ഖിന്നനായ്
അലഞ്ഞീടുന്നു
നാടുകൾ നഗരങ്ങൾ നാലമ്പലങ്ങളും
നാല്കവലകളും നാലുകെട്ടും
കൊട്ടിയടച്ച്
മനുജനിന്ന് ,മരവിച്ച സ്വപ്നങ്ങളെ കൂട്ടി
ഓർമ്മയിലനുനിമിഷം കൊഴിഞ്ഞു
വീഴുന്നു
രോഗത്തിൻ വദനമതിഭീകരം
കരിനീലനാഗത്തിൻ സീൽക്കാരം
പോലെ
ചുറ്റി വരിഞ്ഞു ഞരിച്ചമർത്തീടുന്നു ..
പിടഞ്ഞു തീരുന്നു മർത്യജന്മങ്ങൾ ...

കണ്ട സ്വപ്നങ്ങളെ ബാക്കിയാക്കി
സ്‌നേഹിച്ചു കൊതിതീരും മുൻപേ
കാണാത്ത ലോകത്തു ചേരുന്നതെത്ര
ജന്മം
അറിയില്ല ഈ ജൈവ താണ്ഡവം
തീരുവാൻ
എത്രകാലം നാം കാത്തിരിക്കണം


 

അഞ്ജലി
11 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത