ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് ജി. എച്ച്. എസ്. എസ് പേരൂർക്കട/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറിവിന്റെ മായാലോകത്തേക്ക് കൈപിടിച്ചുയർത്താൻ പര്യാപ്തമായ 12,000 ത്തോളം പുസ്തകങ്ങളുടെ നിലവറയാണ് പേരൂർക്കട ഗേൾസ് എച്ച്.എസ്.എസിലെ ഗ്രന്ഥശാല. ശാസ്ത്രം,സാഹിത്യം, നാടൻ പാട്ടുകൾ തുടങ്ങി ഒട്ടേറെ മത്സരങ്ങളിൽ വിജയതിലകം ചൂടാൻ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കുട്ടികൾക്ക് സഹായകമാകുന്നുണ്ട്. ഈ കോവിഡ് കാലത്തും കുട്ടികളിലെ വിരസതയകറ്റാൻ ഗ്രന്ഥശാല പുസ്തക വിതരണം കുട്ടികൾക്ക് തുണയായി. ഒട്ടേറെ സ്ഥല പരിമിതികൾ ഉണ്ടെങ്കിലും അകത്ത് അതിവിശാലമായ അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ഗ്രന്ഥശാലാ പ്രവർത്തനം സജീവമായി കുട്ടികൾക്കായി നിലകൊള്ളുന്നു .