പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ശുചിത്വപരിപാലനം പ്രതിരോധത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/ശുചിത്വപരിപാലനം പ്രതിരോധത്തിന് എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ശുചിത്വപരിപാലനം പ്രതിരോധത്തിന് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വപരിപാലനം പ്രതിരോധത്തിന്
                                    നമ്മുടെ പരിസരം ശുചിയാക്കേണ്ടത് നമ്മൾ തന്നെയാണ്.  അലസരായ നമ്മൾ ഓരോരുത്തരും അതിന് ശ്രമിക്കാതിരുന്നാൽ  ഇന്ന് നമ്മൾ അനുഭവിക്കുന്ന കൊറോണ യെന്ന പകർച്ചവ്യാധിയെക്കാൾ വലിയ പകർച്ചവ്യാധികൾ നമ്മെ പിടികൂടും.നമ്മുടെ തലമുറകൾ നാളെ അത് നേരിടേണ്ടി വരും. അത് ഉണ്ടാകാതിരിക്കണമെങ്കിൽ നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം. അതിനു പുറമെ നമ്മുടെ വീടും പരിസരവും , ചുറ്റുപാടുകളും, ജലാശയവും, പുഴകളും വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഒരു പൗരനെന്ന നിലയിൽ ഈ കടമ നമ്മൾ നിർവ്വഹിക്കാതിരുന്നാൽ നമ്മുടെ കേരളവും , രാജ്യവും, ലോകവും പകർച്ചവ്യാധികൾ കൊണ്ട് നിറയും. ഇനിയെങ്കിലും നമ്മുടെ പരിസരം നമുക്ക് വൃത്തിയാക്കാം. നമ്മളോരോരുത്തരും കൈകോർത്തുകൊണ്ട് ശുചിത്വപരിപാലനം നിർവ്വഹിച്ചാൽ  ഏതു വൈറസ്സിനേയും  നിസ്സംശയം പ്രതിരോധിക്കാം " ഒത്തുപിടിച്ചാൽ മലയും പോരും.”
ആരതി വി ആർ
6B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം