പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ജലസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/ജലസംരക്ഷണം എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ജലസംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലസംരക്ഷണം

"നീ മലിനമാക്കിയ ഓരോ തുള്ളിയും

നീ തന്നെ വഹിച്ചുകൊള്ളുക"


ഇനിയൊരു കലാപം ഉണ്ടാകുകയാണെങ്കിൽ അത് ജലത്തിന് വേണ്ടിയുള്ളതായിരിക്കും എന്ന് നമുക്ക് സന്ദേഹമില്ലാതെ പറയുവാൻ കഴിയും. ജീവിതത്തിൽ ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ജലം. ജലമില്ലാതെ ഒരു ജീവനും നിലനിൽപ്പില്ല. ഇന്ന് മനുഷ്യൻ ഓരോ തുള്ളി ജലത്തെയും മലിനീകരിച്ചുകൊണ്ടിരി ക്കുകയാണ്. അവൻ അറിയുന്നില്ല നാളെ ആ ഒരു തുള്ളി കിട്ടിയിരുന്നെങ്കിൽ എന്ന സന്ദർഭം ഉണ്ടാകുമെന്ന്. ജല സ്രോതസുകൾ വറ്റി ഒരു തുള്ളി ജലമില്ലാതെ മനുഷ്യന്റെ തൊണ്ട വരളുന്ന ഒരു സാഹചര്യത്തിലേക്ക് ഇനി അധിക ദൂരമില്ല. വരൾച്ച ഭൂമിയെ ഒന്നോടെ വിഴുങ്ങുന്ന ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രമിക്കേണ്ടത് ഭൂമിയിലെ നിവാസികളായ നമ്മളല്ലേ? ആ നമ്മൾ തന്നെ ജലത്തെ മലിനീകരിക്കുന്നു, ജലസ്രോത സുകളിൽ മാലിന്യങ്ങൾ തള്ളുന്നു. ആ മാലിന്യങ്ങളിൽ ഏറ്റവും ഭയാനകമായ ഒന്നാണ് പ്ലാസ്റ്റിക്. ഇന്നത് നമ്മുടെ ലോകത്തു നിന്നും നീക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ആശ്വാസകരമായ ഒരു കാര്യമാണ്. മഴവെള്ളത്തെ മഴവെള്ളസംഭരണിയിൽ സംരക്ഷി ക്കാം നമുക്ക് സാധിക്കും. മഴക്കുഴികളിലൂടെയും ജലം സംരക്ഷിക്കാം നമുക്ക് സാധി ക്കും. ഇന്ന് നമുക്ക് ജല ലഭ്യതക്ക് ഒരു കുറവും ഇല്ല. അതുകൊണ്ടു തന്നെ ജലത്തിന്റെ മൂല്യം ആർക്കും ബോധ്യമല്ല. ജലത്തിന്റെ മൂല്യം മനസിലാക്കുന്ന, എന്നാൽ അന്ന് ജലത്തിന് വേണ്ടി കലാപം നടക്കുന്ന ഒരു കാലം വരും. നമ്മെ കൊണ്ടാകുന്ന രീതി യിൽ ഉള്ള സംരക്ഷണം നാം ചെയ്യുക. നാളെയുണ്ടാകുന്ന ജലത്തിന്റെ കലാപത്തിൽ നിന്ന് രക്ഷപെടാൻ അത് നമ്മെ സഹായിക്കും. അസഹനീയമായ ഒന്നാണ് വരൾച്ച. മണ്ണ് ഒരുതുള്ളി ജലം എന്നിൽ വീണിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന കാലം. മനുഷ്യൻ ഒരിറ്റു ജലമുണ്ടായിരു ന്നെങ്കിൽ തൊണ്ട നന്നാക്കാമായിരുന്നു എന്ന് ചിന്തിക്കുന്ന കാലം.


ആ കാലം ഒരിക്കലും വരാതെയിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ജലത്തെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാം.

ദൃശ്യ എസ്. എ
8F പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം