പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരയുവാൻ

11:26, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരയുവാൻ എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കരയുവാൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരയുവാൻ

കരയുവാൻ എനിക്കൊരു
കണ്ണു വേണം
അതു തിരഞ്ഞാണ്
ഇക്കാലമെല്ലാം ഞാൻ
നടന്നത്.....

കരയുവാൻ ഞാനൊരു
കണ്ണു കണ്ടു;
സുന്ദരമായ നിന്റെ
പ്രതിബിംബം
ഞാനതെടുക്കുന്നില്ല
അത് അവിടെയിരിക്കട്ടെ....
ഞാനതിലൂടെ കരയാം.
ആ കണ്ണുകൾ
കണ്ടെത്തിയ നാൾ മുതൽ
അതു പറിച്ചെടുക്കുവാനല്ല
പകർന്നു നല്കുവാനും
പകരം കരയുവാനും
ഞാനേറെ പഠിച്ചിരിക്കുന്നു.

ഇനി നിന്റെ കണ്ണുകൾ
നിന്റേതല്ല;
എന്റെ ദുഃഖങ്ങളും...
 

അൽബിൻ എ
Vlll C പി പി എം എച്ച് എസ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത