ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും മലിനീകരണവും

പ്രകൃതിയാണ് നമ്മുടെ മാതാവ്.വളരെ സമാധാനപരമായ ഒരു ജീവിതത്തിന് വേണ്ടതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്.മഴ പെയ്യുന്നു വിളവുണ്ടാകുന്നു.വൃക്ഷങ്ങളും ചെടികളുമൊക്കെ വേഗം വളരുന്നു.നമുക്ക് കായ്കനികൾ തരുന്നു.ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിന്റെ നേരെ നന്ദികാണിക്കുന്നതിനു പകരം ഭൂമിയും അന്തരീക്ഷവും വെള്ളവുമെല്ലാം ഏതെല്ലാം വിധത്തിൽ മലിനീകരിക്കാമോ അത്രയും ദ്രോഹം നമ്മളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു.ബുദ്ധിയില്ലാത്ത മനുഷ്യൻ തങ്ങൾക്കു തന്നെ ആപത്തു വരുത്തുന്ന രീതിയാണ് പിൻതുടരുന്നത്

ഇന്ന് മനുഷ്യന്റെ സ്വാർത്ഥത കാരണം പ്രകൃതിക്ക് നാശം സംഭവിക്കുകയാണ്.മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കുന്ന ചൂഷണമാണ് മലിനീകരണം.പരിസ്ഥിതി മലിനീകരണം മൂന്ന് തരമാണ് വായുമലിനീകരണം,ജലമലിനീകരണം,ശബ്ദമലിനീകരണം.വലിയ വലിയ ഫാക്ടറികൾ നിർമ്മിക്കുകയും നൂറ് കണക്കിനാളുകൾ പണിയെടുക്കുകയും ചെയ്യുമ്പോൾ കരിയും പുകയും മറ്റു മാലിന്യങ്ങളും വായുവിലേക്ക് പകർത്തി വിടുന്നത്.ഇത് ശുദ്ധമായ ഓക്സിജൻ കിട്ടാത്ത ഒരവസ്ഥയിലേക്ക് എത്തിച്ചേർത്താൽ നാം ഒക്കെ ശ്വാസം മുട്ടി മരിക്കേണ്ടിവരും.മറ്റൊരു ദുരവസ്ഥയാണ് ജലമലിനീകരത്തിലൂടെ നാം അനുഭവിക്കുന്നത്. നദിതീരങ്ങളിലും അല്ലാതെയും ധാരാളം വ്യവസായ ശാലകൾ പ്രവർത്തിക്കുന്നു.ഇതിൽ നിന്നെല്ലാം പുറത്തേക്ക് ഒഴുകുന്ന മാലിന്യങ്ങൾ കിണർ,കുളം,പുഴ ആദിയവ ജലശേഖര കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നു.മലിനമായ വെള്ളം മറ്റ് വസ്തുക്കളേയും മലിനമാക്കുന്നു.അതിലേറെ ദോഷമാണ് കെട്ടികിടക്കുന്ന വെള്ളം അത് കൊതുകിന് മുട്ടയിട്ടു പെരുകാനുള്ള സാഹചര്യം ഉണ്ടാക്കുന്നു.അതോടൊപ്പം മലമ്പനിയും!മനസ്സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന നമുക്ക് ശബ്ദമലിനീകരണം ഒരു വലിയ ഭീഷണിയാണ്.യന്ത്രങ്ങളുടെ ശബ്ദ കോലാഹത്തിനു പുറമെ രാഷ്ട്രീയ പാർട്ടികളുടെ ഘോഷയാത്രയും നമ്മുടെ നാട്ടിലുണ്ട്.മീറ്റിങ്ങുകൾക്കും പ്രസംഗങ്ങൾക്കും ഉച്ചദാഷിണി നിർബന്ധമാണെന്നു പറയുന്നു.ഇതിന്റെയൊക്കെ പരണതഫലം നമുക്ക് ചെവിക്കേൾക്കാതാവുകയാവും.ജീവജാലങ്ങളുടെ ആരോഗ്യത്തിനും നിലനിൽപിനും മലിനീകരണം ഭീഷണിയാകുന്നു.

അഭിന.എസ്
9 ബി ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം