ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/നന്മ പൂക്കുന്ന മരം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/നന്മ പൂക്കുന്ന മരം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/നന്മ പൂക്കുന്ന മരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ പൂക്കുന്ന മരം


ശ്രീവാകപുരം എന്ന കുഞ്ഞു ഗ്രാമം.മരങ്ങളും പക്ഷികളും മൃഗങ്ങളും കു‍‍ഞ്ഞുവീടുകളും നിറഞ്ഞ സുന്ദരഗ്രാമം.അവിടെ വയൽക്കരയിലായി അതാ രണ്ട് വീടുകൾ.ഒരുമിച്ച് കളിച്ചും ചിരിച്ചും രസിച്ചും പഠിച്ചും സമയം ചെലവഴിക്കുന്ന കുരുന്ന് ബാല്യങ്ങൾ.ഗീതുവും ഗൗരിയും രാജുവും.നിത്യേന പാടവരമ്പിലൂടെ നടന്നാണ് അവർ സ്കൂളിലേക്ക് പോകാറ്.നെൽപ്പാടങ്ങളിലെ വരമ്പുകൾ മുറിച്ച് കടന്ന് ഇരുവശവും നിബിഡമായ മരങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെ പൂക്കൾ സുഗന്ധം പരത്തുന്ന കുളി‍ർതെന്നലേറ്റ് കുഞ്ഞ് പൂമ്പാറ്റകളായി അവർ നടന്നു. അങ്ങനെ ഒരു ദിവസം അവർ പതിവുപോലെ സ്കൂളിലേക്ക് പോകാനായിറങ്ങി.പാടങ്ങൾ മുറിച്ച്കടന്ന് തോട് കടന്ന് ഇടവഴിയിലെത്തിയ അവർ ആ കാഴ്ച കണ്ട് ഞെട്ടിനിന്നു.കിളികൾ കൂടുകൂട്ടുന്ന, കാറ്റിൽ സുഗന്ധം പരത്തുന്ന പൂക്കൾ നിറഞ്ഞ,ഫലങ്ങൾ നിറഞ്ഞ മരങ്ങൾ മുറിച്ചുമാറ്റിയിരിക്കുന്നു.നിബിഡമായി നിന്നിരുന്ന പ്രകൃതിയുടെ വരങ്ങൾ ഇനിയില്ല.കുട്ടികൾക്ക് സന്കടമായി.അവർ കണ്ണിൽകണ്ടവരോടൊക്കെ കാര്യം തിരക്കി.എന്തിനാ മരങ്ങൾ മുറിച്ചുമാറ്റിയത്? അവിടെ ഒരു വ്യവസായസമുച്ചയം തുടങ്ങുകയാണ് എന്ന് കുട്ടികൾക്ക് മനസ്സിലായി.ക്ളാസിലെത്തിയ അവർ സഹപാഠികളോടൊപ്പം സന്കടം പന്കുവച്ചു.വിഷാദമൂകമായിരിക്കുന്ന കുട്ടികളോട് ക്ളാസധ്യാപകൻ വിവരമന്വേഷിച്ചു.കുട്ടികളുടെ വിഷാദത്തിൽ അധ്യാപകനും പന്ക് ചേ‍ർന്നു.പരിഹാരമായി മുഖ്യമന്ത്രിക്ക് ഒരു നിവേദനം നൽകി.ദിവസങ്ങൾക്കുള്ളിൽ അവിടത്തെ അനധികൃതമായ നിർമ്മാണങ്ങൾ നിർത്തി വയ്ക്കാൻ സ‍ർക്കാർ ഉത്തരവായി.കുട്ടികൾക്ക് സന്തോഷവായി.അവർ കൂട്ടുകാരോടൊപ്പം അവിടെ ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചു.മരം ഒരു വരം എന്ന് മനസ്സിൽ മന്ത്രിച്ചു.നന്മയുടെ മരങ്ങൾ നമുക്ക് വരങ്ങളാകും അവർ ചിന്തിച്ചു.വർഷങ്ങൾക്കുശേഷംമരങ്ങൾ വലുതായി. കുട്ടികളും വളർന്നു.ശാഖോപശാഖകളായി പടർന്നു പന്തലിച്ച മരങ്ങളിൽ പക്ഷികൾ ചേക്കേറി.കളകളാരവങ്ങളാൽ വീണ്ടും അന്തരീക്ഷം മുഖരിതമായി.


ആരതി.എസ്
10 B ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ