ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ കൊറൊണക്കാലത്തെ പ്രണയം

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/ കൊറൊണക്കാലത്തെ പ്രണയം എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ കൊറൊണക്കാലത്തെ പ്രണയം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറൊണക്കാലത്തെ പ്രണയം   

പ്രിയേ .....
ഉലകിതിലൊക്കെയും
നിറയുന്നതെന്തെന്ന
ചോദ്യത്തിനുത്തരം
എൻ ശ്വാസമായ്
നീയന്നു തീർത്തു ചൊൽകേ
ഉടലാകെ ഉത്സവകൊരിത്തരിപ്പുമായ്
ഉലകുടയപ്പെരുമാളായ് ഞാൻ മാറവേ....
പ്രണയപയോധിൽ
നീന്തിത്തുടിച്ചുകൊണ്ടീ-
ലോകജീവിത മധു നുകർന്ന്
ഒരുമിച്ചൊരേ സ്വപ്നലഹരിയിൽ
ഒന്നെന്ന സത്യത്തെ ആഞ്ഞുപുൽകി
ജീവിതാനന്ദ കൗതുകത്തേരിൽ
പാറിപ്പറന്നു പരിലസിക്കേ
കൈവന്ന കൈപ്പിഴ.....
മഹാമാരിരൂപമാർന്നെന്റെ
ശ്വാസത്തിലമർന്നുപോകേ...
കൈവിട്ടുപൊകുന്ന ജീവിതത്തൊണിയിൽ
കൈവീശിപ്പൊയൊരെൻ സ്വപ്നങ്ങളെ
നെഞ്ചൊടു ചേർത്തു നീ....പിന്നെ
എൻ ശ്വാസവേഗങ്ങളെ
ആഞ്ഞു പുതപ്പിച്ച നാളുകളിൽ
ഒന്നിനെ പകുക്കൊതെ..
ഒന്നിലേയ്ക്കലിഞ്ഞുനാം
ഒന്നായിത്തന്നെ പുനർജ്ജനിക്കാൻ...
 


ലക്ഷ്മി എസ് ജി
10 G ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത