ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/വിദ്യാരംഗം‌

10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/വിദ്യാരംഗം‌ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2020-2021 അധ്യയനവർഷത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച്  പി എൻ പണിക്കർ അനുസ്മരണം ജൂൺ 19ന് ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈനായി സംഘടിപ്പിച്ചു.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണ ദിന ക്വിസ്, ബഷീറിനെ കത്തെഴുതൽ, ബഷീർ ജീവിതത്തെ ആസ്പദമാക്കി സ്ലൈഡ് പ്രെസന്റ്റേഷൻ, ബഷീർ രേഖാചിത്രം തയ്യാറാക്കൽ എന്നിവയും സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഓണപ്പാട്ട് വീഡിയോ പ്രെസന്റ്റേഷൻ ഓൺലൈനിൽ സംഘടിപ്പിച്ചു. 2021 22 അധ്യയനവർഷത്തിൽ ആഗസ്റ്റ് 15 ഞായറാഴ്ച 5 pm ന് വിദ്യാരംഗം ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ: അജയൻ പനയറ കുട്ടികളുമായി സംവദിച്ചു. ഈ വർഷത്തെ വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലാ മത്സരത്തിൽ ജലച്ചായ വിഭാഗത്തിൽ ജ്യോതികൃഷ്ണ  (8M) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡിസംബർ 23ന് സുഗതകുമാരി സ്മൃതി ദിനത്തോടനുബന്ധിച്ച് കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി കാവ്യാർച്ചന സംഘടിപ്പിക്കുകയും   സ്കൂൾ അങ്കണത്തിൽ വൃഷതൈകൾ  നടുകയും  ചെയ്തു. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ  വിദ്യാരംഗം ക്ലബ്ബും വായന ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച് വരുന്നു.