കെ സി എം യു പി എസ് കാച്ചിലാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
06:59, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kcmaups (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെ. സി എം യു പി എസ് കാച്ചിലാട്ട് കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി

പരേതനായ കാനങ്ങോട്ട് ചാത്തുവിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഈ വിദ്യാലയം കാനങ്ങോട് ചാത്തു മെമ്മോറിയൽ യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 500-ലധികം വിദ്യാർത്ഥികൾ Lkg മുതൽ 7th STD വരെ പഠിക്കുന്നു.up കാച്ചിലാട്ട്സ്കൂൾ, കാച്ചിലാട്ട് സ്ഥാപിതമായത്.മഠത്തിൽ മുക്ക്, കാച്ചിലാട്ട്, വഴിപോക്ക്, പൂവ്വങ്ങൽ, കൊമ്മേരി, മേത്തോട്ടുതാഴം, നെല്ലിക്കോട് തുടങ്ങിയ പ്രാന്ത പ്രദേശങ്ങളുടെ സിരാ കേന്ദ്രത്ത് നിലകൊള്ളുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് കെ.സി.എം.എ.യു.പി. സ്കൂൾ. തങ്ങളുടെ സന്താനങ്ങളെ അത്തരം സ്കൂളുകളിൽ പഠിപ്പിച്ചേമതിയാവൂ എന്നത് മിഥ്യാഭിമാനമായി കരുതുന്ന പല രക്ഷിതാക്കളുമുള്ള നമ്മുടെ നാട്ടിൽ മാതൃ ഭാഷയിലൂടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഊടും പാവുംനെയ്തുറപ്പിച്ചശേഷം ഉന്നത പഠനത്തിലൂടെ വിജയം കൈവരിച്ച അസംഖ്യം പേരെ വാർത്തെടുത്ത സരസ്വതിക്ഷേത്രമാണിത്.   ഡോക്ടർമാർ, എഞ്ചീനിയർമാർ, വക്കീലൻമാർ, ടെക്നീഷ്യൻമാർ തുടങ്ങി വിവിധ മേഖലകളിൽ സേവനമുനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകൾ നാട്ടിലും പുറം നാടുകളിലും

കഴിയുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു.   അതിന് അവസരമൊരുക്കിയ ഈ വിദ്യാലയത്തെയും അവർക്ക് څഹരിശ്രീ മന്ത്രംچ ഉപദേശിച്ചു കൊടുത്ത ഗുരുഭൂതൻമാരെയും മന:സംതൃപ്തിയോടെ നമുക്ക് സ്മരിക്കാം !

ചരിത്രം--

കോ{{Justify|ഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് നെല്ലിക്കോട് കാച്ചിലാട്ട് പ്രദേശമെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു കാണുന്ന കോഴിക്കോട് സിറ്റി പാലാഴി റോഡിനു പകരം നെൽപ്പാടങ്ങളുടെയും മധ്യത്തിലൂടെ കടന്നു പോകുന്ന  ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു. വഴിയാത്രക്കാർക്ക് ആശ്രയം.    ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു അരയിടത്തുപാലത്തെലെത്താൻ.    ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ  ഉൾപ്പെടുകയും  ധാരാളം കോൺക്രീറ്റ്  സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല.  പറയത്തക്ക പഠിപ്പും പത്രാസുമില്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.................

മുക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത് വഴിപോക്കിലെ കിഴക്കേവളപ്പിൽ എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു ശ്രീ കുട്ടാക്കിൽ ശേഖരൻ മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.  അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.   ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന അടമ്പാട്ടുപറമ്പിലെ ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച് പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ  ആയിരുന്നു മാനേജർ, പിന്നീട് ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും  അദ്ദേഹത്തിൽ നിന്ന് ശ്രീ. ടി.ഗോവിന്ദൻ മാസ്റ്റർ മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.

കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.കൂടുതൽ വാഴിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന അദ്ധ്യാപകൻ

           ജ്യോതിസ് പി കടയപ്രത്ത്

പഠനം  :

  കാച്ചിലാട്ട് കെ. സി. എം. എ. യു. പി സ്‌കൂൾ ,സെന്റ് ജോസഫ് ബോയ്സ് ഹൈ സ്‌കൂൾ , ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ പഠനം. കെമിസ്ട്രിയിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും  ബി. എഡും

ഈ വർഷത്തെ അപ്പു നെടുങ്ങാടി പുരസ്‌കാര ജേതാവ്

ഹൈ സ്‌കൂൾ പഠന കാലം മുതൽ എഴുത്തിൽ സജീവമായി . കോളേജ് പഠനകാലത്ത് തന്നെ ദേശാഭിമാനി വാരികയിൽ കുട്ടിക്കഥകൾ എഴുതിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച “ഇണ്ടിണ്ടം താളത്തിൽ“ പൂർണ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്തു .                                   ഇപ്പോൾ രണ്ടാം പതിപ്പിൽ എത്തിയിരിക്കുന്നു .

പ്രധാന കൃതികൾ

  • നോവൽ      ഇണ്ടിണ്ടം താളത്തിൽ
  •   ജനിമൃതികൾക്കൊരു നോക്കുകുത്തി
  • കാണാച്ചരട്
  • രാരിച്ചൻ മകൻ ചെറൂട്ടി
  • കാശിമുത്തിന്റെ സ്വപ്നസഞ്ചാരങ്ങൾ
  •    ഊറ്റ് (2020 )
  • യാത്രാവിവരണം             ആപ്പിൾ പൊഴിയുന്ന നാട്ടിലേക്ക്
  • വിവർത്തനം                         ടോം സോയറിന്റെ കുസൃതികൾ
  • കഥാസമാഹാരം          നൊണച്ചിക്കോലായ

                   

  ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ   ഊറ്റ് ഷാർജ ലോക പുസ്തകമേളയിൽ പ്രകാശനം ചെയ്തു .മദനന്റെ വരയും, പ്രമേയവും, പ്രൊഡക്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടുഗാനാലാപനം, കവിതകളുടെ സംഗീതാവിഷ്കാരം, സംവിധാനം, അഭിനയം, എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .

അദ്ധ്യാപകർ --യു.പി. വിഭാഗം

  1. ജ്യോതിസ് വിപി- പ്രധാന അദ്ധ്യാപകൻ -9446665232
  2. വിന്ധ്യ W- UPSA–9387890898
  3. ഷൈനി കെ- യുപിഎസ്എ-9947383351
  4. ബിജേഷ് എകെ-യുആർഡിയു-9645656922
  5. പ്രജിത്ത് എം-ഹിന്ദി-9447860438
  6. ബീന ടിപി- യുപിഎസ്എ-9496458827
  7. ശ്രീജ എസി-എൽപിഎസ്എ-9645777640
  8. ദന്യ ടിപി-സംസ്കൃതം - 9746603170
  9. രാധിക എ- യുപിഎസ്എ-9539459884
  10. പ്രസൂൺടി- യുപിഎസ്എ-9447338462
  11. ആതിര മുരളീധരൻ- യുപിഎസ്എ

അദ്ധ്യാപകർ --യു.പി. വിഭാഗം

  1. ആദിത്യ വിപി- എൽപിഎസ്എ
  2. ദിവ്യ വിജി- എൽപിഎസ്എ-
  3. രൂപ ദേവി c- LPSA-9497693621
  4. അശ്വതി- എൽപിഎസ്എ-9387033243
  5. രാജേഷ് vp-LPSA-9496891058
  6. റഷാദ് പി-അറബിക്-9745801808

ഓഫീസ് സ്റ്റാഫ്

  1. രതീഷ് എംകെ-ഓഫീസ് അറ്റൻഡർ – 9562351 118


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്ബ്, മാത്സ്ക്ലബ്ബ്, ഇക്കോ ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
   * വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കൂടുതൽ വാഴിക്കാൻ ഇവിടെ കൂടുതൽ വാഴിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു


ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}