സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:57, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് ഹൈസ്കൂൾ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കിച്ചേട്ടനിൽ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു..

ശ്രീമാൻ M.J.വർക്കി അവറുകളുടെ നേതൃത്വത്തിൽ 1949 ജൂലൈ 1 ന് ഒരു എയ്ഡഡ് എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ചു.അന്നത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ.ശേഖരൻ മാസ്റ്ററായിരുന്നു. 1956 ൽ ഇതിനെയൊരു പൂർണ്ണ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തി. പിന്നീട് തിരുവല്ല രൂപതാദ്ധ്യക്ഷൻ ബഥനി സിസ്റ്റേഴ്സിനായി ഇത് വിട്ടുകൊടുത്തു. 1983 ൽ ആണ് ഇതൊരു ഹൈസ്കൂളായി ഉയർന്നത്. ഇപ്പോൾ ഇതിന്റെ ഹെഡ് മാസ്റ്റർ പി.പി.ജോർജ്ജ് ആണ്.