ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ

15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ കൊറോണ
എവിടെയും കൊറോണ മാത്രം
കൊറോണയെന്നാൽ വൈറസ്സാണത്
കിരീടം വച്ച വൈറസ്സാണത്
ഭയക്കണം നമ്മൾ ഭയക്കണം
ജാഗ്രത കാട്ടണം നമ്മൾ
മാസ്കുകൾ ധരിച്ചീടണം
തുരത്തണം തുരത്തണം
തുരത്തണം കൊറോണയെ
നാടൊരുങ്ങുക വീടൊരുങ്ങുക
ബ്രേക്ക് ദി ചെയിനിന്റെ ഭാഗമാവുക
ചെറുക്കണം ചെറുക്കണം
ചെറുക്കണമീ കൊറോണയെ
ഭരണകൂടത്തിൻ വചനമൊക്കെ
കേൾക്കണം നമ്മളെല്ലാം
സ്തുതിക്കണം സ്തുതിക്കണം
നമ്മൾ ആരോഗ്യ പ്രവർത്തകരെ
വാഴ്‌ത്തണം നമ്മൾ വാഴ്‌ത്തണം
കാക്കിയണിഞ്ഞവരെ
ഓർക്കണം നമ്മളോർക്കണം
സാമൂഹ്യപ്രവർത്തകരെ
നമിക്കണം നമിക്കണം
മഹാമാരിയെ തുരത്തിടാൻ കൈകൾ കഴുകണം
ലോക്ക് ഡൗണിൽ കുട്ടികളെല്ലാം
വീട്ടിലിരിക്കണം
വീട്ടിലിരുന്നാലും പഠിച്ചീടേണം
പാഠങ്ങളൊക്കെ
ജയിക്കണം നമ്മൾ ജയിക്കണം
പഠിച്ചു ജയിക്കണം
എന്തുതന്നെ വന്നാലും
അതിനെയെല്ലാം തുരത്തീടാൻ
കരുത്തു നമ്മളാർജ്ജിക്കേണം
തുരത്തണം നമ്മൾ തുരത്തണം
കൊറോണയെ
ജയിക്കണം നമ്മൾ ജയിക്കണം
കോവിഡ് 19 നെ ജയിക്കണം
 

ഭദ്ര എച് .ബി
6 ഡി ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത