ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39023 (സംവാദം | സംഭാവനകൾ)

ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട
വിലാസം
കുളക്കട

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-12-201639023




കുളക്കട കല്ലടയാറിന്റെ തീരത്ത് എം സി റോഡിന്റെ അരികിലായി സ്ഥിതിചെയ്യുന്നു ഈ സരസ്വതി ക്ഷേത്രം. സ്കൂളിന്റെ സ്ഥാപകന്‍ ബ്രഹ്മശ്രീ ഭാനുഭാനു പണ്ടാരത്തില്‍ ആണ്. <fontcolor="red"

ചരിത്രം

കുളക്കട താമരശ്ശേരി നമ്പിമഠത്തില്‍ ബ്രഹ്മശ്രീ ഭാനു ഭാനു പണ്ടാരത്തില്‍ 1910 ല്‍ മണ്ണടിയില്‍ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡില്‍ സ് കൂളാണ് ഇന്നത്തെ ഗവ.വി. എച്ച് എസ് എസ് കുളക്കട. 1922 ലാണത് കുളക്കടയിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തില്‍ കല്ലടയാറിന്റെ തീരത്ത് എം സി റോ‍‍‍‍ഡിന്റെ അരികിലായി സ് ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 105 വര്‍ഷം പിന്നിട്ടിട്ടും ഒട്ടും തിളക്കം മങ്ങാതെ നില്‍ക്കുന്നു. ഈ പടിയിറങ്ങിയവരില്‍ പലരും രാഷ്ട്രീയ സാമൂഹിക സാംസ് ക്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരാണ്. നാട്ടിന്‍പുറത്തെ പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയില്‍ ഒരുകൂട്ടം അദ്ധ്യാപകര്‍ എല്ലാ കാലത്തും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.

1975 ല്‍ പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവര്‍മ്മയുടെ നേതൃത്വത്തില്‍ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്റെ സ്മാരകമായി സ്കൂള്‍ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആര്‍ ബാലകൃഷ്മപിള്ള എം. എല്‍. എ യുംടെ പ്രത്യേക ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് വലിയ രണ്ടു മൂന്നുനില കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്തു. തുടര്‍ന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ സ്കൂള്‍ വി. എച്ച്. എസ്.എസ് ആയി ഉയര്‍ന്നു. 2004ല്‍ എം എല്‍ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തി പുനര്‍ നാമകരണം ചെയ്തു . സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയില്‍ ജില്ലാപഞ്ചായത്തില്‍ നിന്നും എസ് എസ് എ യുടെ രണ്ട് ക്ളാസ് റൂമുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രന്‍ എം പിയുംടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും ‍ഡിവിഷന്‍ മെമ്പര്‍ ശ്രീ മോഹന്‍ കുമാറിന്റെ താല്‍പര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ടും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷന്‍ മെമ്പറിന്റെ താല്‍പര്യാര്‍ത്ഥം 10 ഡസ്കും 10ബഞ്ചും ഈ വര്‍ഷം ആദ്യം നല്‍കുകയുണ്ടായി. സ്കകൂള്‍തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുവാനും അതുവഴി ഗ്രേസ് മാര്‍ക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കായികരംഗത്തും സംസ്ഥാനതലം വരെ എത്തുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് മികച്ച നിലവാരത്തിലുള്ള ഫുട്ബോള്‍, ഖോ ഖോ, ക്രിക്കറ്റ് ടീമുകള്‍ സ്കൂളിലുണ്ട്. എന്‍ സി സി യൂണിറ്റ് വര്‍ഷങ്ങളായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ ഈ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികള്‍ പോയിട്ടുണ്ട് വര്‍ഷം തോറും കുറഞ്ഞത് ഇരുപത് കുട്ടികള്‍ക്കെങ്കിലും എസ് എസ് എല്‍ സി പരീക്ഷയില്‍ ആനുകൂല്യം നേടുന്നതിന് സഹായകമായിട്ടുണ്ട്. 2004 മുതല്‍ റോഡ് സോഫ്റ്റി ഫോറം യൂണിറ്റ് സ്കൂളിലുണ്ട്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. കുളക്കട സബ് ജില്ല പ്രവൃത്തിപരിചയ മേളയില്‍ 2015-2016 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് കരസ്ഥമാക്കിയത് ഈ സ്കൂളാണ്. നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷമായ 1969 ലാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം രൂപം കൊണ്ടത്. ഇപ്പോള്‍ ഹയര്‍സെക്കന്‍ററി തലം മുതല്‍ മുകളിലേക്കുള്ള വിദ്യാഭ്യാസമേഖലകളില്‍ ഈ സാമൂഹ്യസന്നദ്ധസംഘടന പ്രവര്‍ത്തിക്കുന്നു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനവും സമൂഹത്തെക്കുറിച്ചുള്ള അറിവും നേടി രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുക എന്നാതാണ് നാഷണല്‍ സര്‍വ്വീസ് സ്കീമിനിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനനുഗുണമായ രീതിയില്‍ സ്കൂള്‍ എന്‍. എസ്. എസ് പ്രവര്‍ത്തിച്ചുവരുന്നു. ദിനാഘോഷങ്ങളും ദശദിനക്യാമ്പും വര്‍ഷം തോറും നടത്തിവരുന്നു. . ജില്ലയിലെ ഏറ്റവും നല്ല നിലവാരമുള്ള ഒരു ലാബാണ് സ്കൂളിലുള്ളത്. അദ്ധ്യാപക ട്രെയിനിംഗ് സെന്ററായും പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ നടപ്പാക്കിയതോടെ പുതിയ കമ്പ്യൂട്ടര്‍ ആവശ്യമായി വന്നു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ കൊട്ടാരക്കര എം എല്‍ എ യുമായ ശ്രീമതി ഐഷാപോറ്റിയുെട പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 1 ലക്ഷം രൂപ അനുവദിച്ച് 5 കമ്പ്യൂട്ടറുകള്‍ ലാബിലേക്ക് നല്‍കുകയുണ്ടയി. ഐടി വികസനവുമായി ബന്ധപ്പെട്ട് INTERNET CONNECT EDUSATന്‍റെ Rot എന്ന കണക്ഷനും സ്മാര്‍ട്ട് ക്ലാസ് റൂമും സ്കൂളിലുണ്ട്.

വായനയിലൂടെ അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കാനുതകുന്ന തരത്തിലുള്ള ലൈബ്രറിയാണ് ഈ സ്കൂളിലുള്ളത്. ഇവിടെ പതിനയ്യായിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്. 40 കുട്ടികള്‍ക്ക് ഒരേ സമയം പുസ്തകങ്ങള്‍ വായിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം റവന്യൂ ജില്ലയിലെ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ലൈബ്രറികളില്‍ ഒന്നാം സ്ഥാനം ഈ ലൈബ്രറിക്കു ലഭിച്ചിട്ടുണ്ട്. 10 ക്ലാസിനും +2നും അവധിക്കാലത്തു തന്നെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന 5 മുതല്‍ 10 വരെ ക്ലാസീലെ കുട്ടികള്‍ക്ക് 5 മണി വരെ ക്ലാസുകള്‍ എടുക്കുന്നു. കൂടാതെ ജനുവരി മുതല്‍ 10ക്ലാസിലെ കുട്ടികളെ ഗ്രൂപ്പുകളാക്കി ടൈം ടേബിള്‍ അനുസരിച്ച് പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നു. കണക്ക് , ഇംഗ്ലീഷ്, വിഷയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിജയസോപാനം കുട്ടികള്‍ക്ക് വളരെ യധികം പ്രയോജനപ്പെടുന്നുണ്ട്. കുളക്കട സബ് ജില്ലയിലെ ക്ലസ്റ്റര്‍ സെന്‍റര്‍ കൂടിയാണീ സ്കൂള്‍ ഈ ക്ലസ്റ്ററില്‍ 11 സ്കൂളിന്റെ പങ്കാളിത്തം ഉണ്ട്. വിവിധ വിഷയങ്ങളിലായി 7 പേര്‍ റിസോഴ്സ് ടീച്ചേഴ്സായി ഈ സ്കൂളില്‍ നിന്നുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ ഇവുടെത്തെ അധ്യാപകര്‍ മറ്റാരെക്കാളും മുന്നില്‍ത്തന്നെയുണ്ട്.

യുപി, എച്ച് എസ്, എച്ച് എസ് എസ്, വി. എച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 1409 കുട്ടികളും 73 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഉണ്ട്. ഇതില്‍ എച്ച് എസ് വിഭാഗം ഹെഡ് മിസ് ട്രസ്സായി ശ്രീമതി വിജയലക്ഷ്മിയും എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി റോസമ്മയും വി. എച്ച് എസ് എസ് വിഭാഗം പ്രിന്‍സിപ്പലായി ശ്രീമതി റാണിയും സേവനമനുഷ്ഠിക്കുന്നു. കുറെ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാ വിജയശതമാനം 98%ല്‍ അധികമാണ് . ഗവ. സ്കൂളുകളില്‍ വച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന ഒരു സ്കൂളാണിത്. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ 36 എ പ്ലസ് ലഭിക്കുകയുണ്ടായി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 1200 ല്‍ 1200 മാര്‍ക്ക് ശ്രീലക് ഷ്മി എന്ന കുട്ടിക്ക് ലഭിച്ചു. 1989ല്‍ വി. എച്ച്. എസ്. ഇ പരീക്ഷയില്‍ ഫൗസിയ എന്ന വിദ്യാര്‍ത്ഥിനിക്ക് ഒന്നാം (1)റാങ്ക് നേടി ഉയര്‍ന്ന വിജയം കരസ്ഥമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. രക്ഷാകര്‍തൃ പ്രതിനിധികളായി 11 പേരും അധ്യാപക പ്രതിനിധികളുമടങ്ങുന്ന 21 അംഗ ഭരണസമിതിയില്‍ ശ്രീ ഇന്ദുകുമാര്‍ സമിതിയുടെ പ്രസി‍ഡന്‍റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ശ്രീ. എല്‍ ഉ​ഷാകുമാരി മാത്യ സമിതി പ്രസി‍ന്‍റായി പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസില്‍ രണ്ടു നിലകളിലായി 6 ക്ലാസ് മുറികള്‍ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.

ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ റെയില്‍ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • എന്‍.സി.സി.
  • സയന്‍സ് ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

. ഫിലിം ക്ലബ്

  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിക്ടേഴ്സ് ചാനലില്‍ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാടകം അവതരിപ്പിച്ചു. സംസ്ഥാന സ ക്കൂള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉല്‍പ്പന്നം) ബിന്‍സാ ബിജു (മുളകൊണ്ടുള്ള ഉല്‍പ്പന്നം) എ ഗ്രേഡ് നേടി. യു. പി വിഭാഗത്തിലെ പ്രവീണ്‍ ക്യഷ്ണന്‍. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചന്‍, അനില. ആര്‍ എന്നിവര്‍ ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസില്‍ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം ഉയര്‍ത്തി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. പി.ജി.കേശവന്‍നമ്പൂതിരി
  2. വി.ലക്ഷ്മി നാരായണയ്യര്‍
  3. ആര്‍‍.സുബ്രമണ്യശര്‍മ്മ
  4. എം.എന്‍.ജാനകിഅമ്മ
  5. കെ.ദാമൊദരന്‍പിള്ള
  6. കെ.എന്‍.കൃഷ്ണക്കുറുപ്പ്
  7. കെ.ബാലകൃഷ്ണപിള്ള
  8. കെ.പി.കൊച്ചമ്മിണി പിഷാരസ്യാര്‍
  9. എസ്.വസുമതിയമ്മ
  10. കെ.കെ.ജോണ്‍
  11. എ.കെ.രാജരാജവര്‍മ്മ
  12. പി.ജി.സക്കറിയ
  13. എന്‍‍.നാരായണന്‍പോറ്റി
  14. വി.എസ്.ജോര്‍ജ്ജ്
  15. എസ്.പരമേശ്വരന്‍ആചാരി
  16. പി.ഐ.ജേക്കബ്
  17. ടി.കെ.ശ്രീധരന്‍
  18. ഒ.സുധാകരന്‍(ട്രയിനി)
  19. എന്‍‍.വി.സരോജനിയമ്മ
  20. കെ.എന്‍.ശാരംഗധരന്‍
  21. കെ.ലീലാഭായി
  22. ഇ.വിജയാദേവി
  23. കെ.എല്‍.തോമസ്
  24. വി.നാരായണന്‍ നമ്പൂതിരി
  25. വി.കെ.ഏലിയാക്കുട്ടി
  26. സി.ആര്‍.സുരേന്ദ്രനാഥന്‍
  27. എം.രവീന്ദ്രന്‍
  28. അന്നമ്മജോണ്‍
  29. പി.ജെ.സരസ്വതിയമ്മ
  30. കെ.ബേബിസരോജം
  31. പി.രാധാമണി
  32. ജെ ലില്ലിക്കുട്ടി
  33. എം. ആര്‍. ഉഷാകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.മോഹന്‍ ദാസ്
    കെ.പി.സോമരാജന്‍
    ഐഷാപോറ്റി

ആല്‍ബം

വഴികാട്ടി