ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/2017-18

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/2017-18 എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/2017-18 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

[[ഭൗതികസൗകര്യങ്ങൾ]]

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ഒറ്റനില മന്ദിരവും രണ്ട് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. ഹൈസ്കൂളുകളിൽ  ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്ക് ഉണ്ട്. ഹയർസെക്കന്ററി, വി.എച്ച്.എസ്.ഇ  ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ്മുറികൾ സജ്ജമായിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

     സ്കുൾ പ്രവേശനോത്സവം അധ്യാപകുരും അനധ്യാപകരും പൂർവവിദ്യാർത്ഥികളും പി റ്റി എയും ചേർന്ന് വളരം ഗംഭീരമായി നടത്തി.2017-2018 എസ്. എസ്. എൽ. സി ബാച്ചിലെ മുഴുവൻ എ + കിട്ടിയ കുട്ടികളെ ആദരിക്കുുകയും അവർ നവാഗതർക്കു അക്ഷരദീപം നൽകി സ്വീകരിക്കുകയും ചെയ്തു.
980mb
980mb
980mb

സ്കൗട്ട് & ഗൈഡ്സ്

    കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ ബിന്ദു.എസ്.എസ് നേതൃത്വം നല് ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി  നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.   സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.

റെഡ്ക്രോസ്

    സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ വി എൻ ദേവരാജ് സാറാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.


വിദ്യാരംഗം‍‍‍

വിദ്യാരംഗം

     വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീമതി ആനി . എസ് ടീച്ചർ ആണ്. സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. പുസ്തകങ്ങൾ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പ്രദർശനം, വായന ദിന സന്ദേശം, സർക്കാർ നിർദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാർത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂർ ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.

ലൈബ്രറി

   ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങൾ അനുവദിച്ച് 3.30 മുതൽ 4.30 വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. ശ്രീമതി ബി രുഗ്മിണി കുഞ്ഞമ്മ റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.

ക്ലാസ് മാഗസിൻ

     ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിൻ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉൾപ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനും കുട്ടികൾ തയ്യാറാക്കി. സർഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിത ക്ലബ്ബ്

   ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ശ്രീമതി ജിജി . എസ്. പിള്ള  റ്റീച്ചറിന്റെ  നേതൃത്വത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെ  ക്ലാസ്സിലെ  കുട്ടികൾക്ക് കണക്കിലെ കളികൾ, വ്യത്യസ്ത തരം പസിലുകൾ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകൾ, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ എന്നിവ നൽകി വരുന്നു.  കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.  പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച്  ശരിയായ മാർഗ്ഗ നിർദ്ദേശം നൽകുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.  ഈ വർഷത്തെ സബ്ജില്ലാതല ഗണിതശാസ്ത്ര മേളയിൽ സുധിൻ എന്ന വിദ്യാർത്ഥിയ്ക്ക് പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ജില്ലാതല  മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചു.  പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി  അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു.

സയൻസ് ക്ലബ്ബ്

  ശ്രീമതി ജെ എസ് സുജകുമാരിയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പെയിന്റിംഗ് മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ്, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ 14 ന്സ്കൂൾതല ശാസ്ത്രോത്സവം അതിഗംഭീരമായി നടന്നു. ഇതിൽ നിന്ന് വിജയിച്ചവരെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

   സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി സീത എസ് റ്റീച്ചർ നേതൃത്വം നൽകുന്നു.  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയർത്തികൊണ്ടുള്ള വെള്ളരി പ്രാവിനെ പറത്തിവിടുകയും ചെയ്തു.സ്ക്കൂളിൽ ഉപന്യാസം, ക‌്വിസ്, പോസ്റ്റർ രചന തുട‍ങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.  ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിൻെ ഭാഗമായി എച്ച്. എം വൈ. സുരേന്ദ്രൻ സാർ ദേശീയ പതാക ഉയർത്തി.  കൂടാതെ  സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റർ രചന  മത്സരം തുട‍ങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.   ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിൻെ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദർശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.

{

ഇംഗ്ലീഷ് ക്ലബ്ബ്

   ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ശ്രിമതി ജെ. സിജ ടീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി നടക്കുന്നു. റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു. പെയിന്റിംഗ് മത്സരം, പോസ്റ്റർ നിർമ്മാണം , ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. 
980mb


ഹിന്ദി ക്ലബ്ബ്

   ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി റ്റി. എസ് സുഷ റ്റീച്ചറാണ്.  'ഹിന്ദി ദിവസ് സമാരോഹ്', അതിനോേടനുബന്ധിച്ച് വർഷംതോറും സെപ്റ്റംബർ മാസത്തിൽ കേരള ഹിന്ദി പ്രചാര സഭയിൽ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളിൽ  നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. രാഷ്ട്രഭാഷയുടെ മഹത്വം  കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി  അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു

എെ.റ്റിക്ലബ്ബ്

   ഐ. റ്റി ക്ലബിന്റെ ഭാഗമായി ഹായ്സ്കൂൾ കുട്ടിക്കൂട്ടം രൂപികരിച്ചു.

'ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം

"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 29 കുട്ടികൾ പങ്കെടുത്തു. സ്ക്കൂൾ എസ് എെ റ്റി സി ആയ കാർത്തിക റ്റീച്ചർ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രന് സാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളിൽ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂൾ സീനിയർ അസിസ്ററന്റ് ആയ ജോണ് വില്യം സർ ഐ ടി പഠനത്തിന്റെ പ്രായോഗികതലങ്ങള് വിശദീകരിച്ചു.പദ്ധതിയിലെ 5 മേഖലകളെ കുറിച്ച് എസ്.ഐ.റ്റി.സി വിവരിക്കുകയും ഓരോരുത്തർക്കും രണ്ടു മേഖലകള് തിരഞ്ഞെടുക്കാന് വേണ്ട മാർഗനിർദ്ദേശങ്ങള് നല്കുകയും ചെയ്തു. തിരിച്ചും അംഗങ്ങൾ അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും നല്ലൊരു ചർച്ച തന്നെ നടക്കുകയും ചെയ്തു.

ഹെൽത്ത് ക്ലബ്ബ്

   ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വം  വഹിക്കുന്നത് ശ്രീമതി  പി. ജി. കലാറാണി റ്റീച്ചറാണ്.  വളരെയധികം സഹായിയായി പ്രവർത്തിക്കുന്നു ഇവിടുത്തെ നഴ്സ്.   ഹെൽത്ത് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാർ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ ലോക ലഹരി വിരുദ്ധ ദിന ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തുകയും ബോധവത്കരണ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു.  
980mb
980mb
980mb
980mb

സ്കൂൾ യുവജനോത്സവം

കായികം

  ശ്രീ വി എൻ ദേവരാജ് സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു.  

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പൂർവ വിദ്യാർത്ഥികൾ

നവപ്രഭ

   ഒൻപതാം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽകുന്ന കുുട്ടികളെ കണ്ടെത്തി വൈകുന്നേരം ക്ലാസ്സുകൾ നൽകി. ഇവർക്ക് വേണ്ട ടെസ്റ്റുകൾ നട്ത്തി. പഠനത്തിൽ മുന്നോക്കം കൊണ്ടുവരാൻ എല്ലാ അധ്യാപകരും ശ്രമിച്ചു.


കരാട്ടെ

സ്കൂളിലെ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകി വരുന്നു
980mb


വേറിട്ടൊരാഘോഷം

മികവുകൾ