ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്

11:35, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം തിരുത്തി)

ലിറ്റിൽ കൈറ്റ്സ്.


ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ

lk-banner
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
little kites
ഉദ്ഘാടനച്ചടങ്ങ്
ഏകദിനശില്പശാലയിൽ നിന്ന്
ശ്രീ.ശ്രീകുമാരൻ കർത്താ ക്ലാസ്സെടുക്കുന്നു
ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. 2018-2019 വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. (നമ്പർ-LK/2018/41030)

ലിറ്റിൽ കൈറ്റ്സ് 2021-2022‍‍
ലിറ്റിൽ കൈറ്റ്സ് 2020-2021
ലിറ്റിൽ കൈറ്റ്സ് 2019-2020
ലിറ്റിൽ കൈറ്റ്സ് 2018-2019
കോയിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബാണ് 2018-2019 അദ്ധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ എട്ടാം സ്റ്റാന്റേർഡിൽ പഠിക്കുകയും ഇപ്പോൾ വിജയിച്ച് ഒമ്പതാം സ്റ്റാന്റേർഡിൽ എത്തുകയും ചെയ്ത വിദ്യാർത്ഥികളാണ് ക്ലബ്ബിലെ അംഗങ്ങൾ. അഭിരുചിപ്പരീക്ഷ നടത്തി, 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ. ==

Sl.No Name Adm. No. Class
1 ABHIJITH J 7689 IX B
2 ABI M 7095 IX A
3 ADITHYA D 7493 IX A
4 AJMAL N 7792 IX B
5 ARJUNSREE 7376 IX B
6 ATHUL V 7380 IX B
7 DEVIKA R 7116 IX A
8 DHANYAPRIYA M 7498 IX A
9 GEETHU B 7527 IX B
10 HANAN R 7382 IX A
11 KARTHIKA S 7089 IX A
12 LEKSHMI DEVAN S 7328 IX A
13 LIYAKATH ALI N 7091 IX B
14 MEENAKSHI P 7080 IX A
15 NANDANA NATH 7375 IX B
16 NANDANA A 7661 IX A
17 NIKHITHA BS 7117 IX A
18 PRANAV S 7081 IX A
19 SAJAY S 7497 IX B
20 SIVAGAMI B 7416 IX A
21 VISMAYA S 7126 IX A

IX A യിലെ പ്രണവ് ആണ് ലീഡർ. ശിവഗാമി ഡെപ്യൂട്ടി ലീഡർ
. പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.


കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ


ലിറ്റിൽ കൈറ്റ്സ് - ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 6-ാം തീയതി ഉച്ചയ്ക്ക് സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിച്ചു. ക്ലബ്ബിന്റെ പ്രത്യേകതകളും മറ്റും വിശദീകരിച്ചു കൊണ്ട് എസ്.ഐ.ടി.സി. രാജു സാർ സംസാരിച്ചു.
ഏകദിനശില്പശാല
07/07/2018 ശനിയാഴ്ച കോയിക്കൽ സ്കൂളിലെയും മങ്ങാട് സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരുമിച്ച് ഏകദിന ശില്പശാല നടന്നു. രണ്ടു സ്കൂളിലെയും കൂടി മുപ്പത്തേഴ് വിദ്യാർത്ഥികൾ പങ്കെടുത്തു. ശില്പശാല നയിച്ചത് രാജു സാറായിരുന്നു. അഞ്ചു സെക്ഷനിലായി കമ്പ്യൂട്ടർ ഉപകരണങ്ങൾ, ഹൈടെക്ക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ്, സ്ക്രാച്ച്, മൊബൈൽ ഇൻവെന്റർ ആപ്പ് മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.
വിദഗ്ധപരിശീലനം

21/07/2018 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗ്രാഫിക് സോഫ്ടുവെയറുമായി ബന്ധപ്പെട്ട് വിദഗ്ദ്ധപരിശീലനത്തിന്റെ ഒരു ക്ലാസ്സ് ശ്രീകുമാരൻ കർത്താ സാറെടുത്തു. അനിമേഷന് ആവശ്യമായ പാഥമികപാഠങ്ങൾ പരിചയപ്പെടുത്തലായിരുന്നു ആ ക്ലാസ്സിന്റെ ലക്ഷ്യം. പ്രധാന ഗ്രാഫിക് സോഫ്ടുവെയറുകളായ ജിമ്പ്, ഇങ്ക്‌സ്കേപ്പ് എന്നിവ ഉപയോഗിച്ച് അനിമേഷന് ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കാൻ കുട്ടികൾ പരിശീലിച്ചു.
ഏകദിനക്യാമ്പ്
04/08/2018ശനിയാഴ്ച ഏകദിന ക്യാമ്പ് നടന്നു. ശ്രീകുമാരൻ കർത്താ സാറായിരുന്നു ക്യാമ്പ് നയിച്ചത്. അനിമേഷനുമായി ബന്ധപ്പെട്ട പ്രസ്തുത ക്ലാസ്സ് കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു.

ക്യാമ്പിൽ നിന്നുള്ള ദൃശ്യം
ക്യാമ്പിലെ ഭക്ഷണവേള


ഡിജിറ്റൽ മാഗസിൻ 2019

സ്പാർക്ക്

സ്പാർക്ക് ഡിജിറ്റൽ മാഗസിൻ 2019