ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ ബസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം തിരുത്തി)

== കോയിക്കൽ സ്കൂളിലെ ബസ്സ് ==

school bus

ദേശീയപാതയ്ക്കു സമീപമുള്ള വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കോയിക്കൽ.
പ്രീ പ്രൈമറി തലം മുതലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടികളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ വികസന സമിതി മുൻ കൈയെടുത്ത് പരിശ്രമിച്ചതിന്റെ ഭാഗമായാണ് കോയിക്കൽ സ്കൂളിന് ഒരു ബസ്സ് കിട്ടിയത്.
ശ്രീ.കെ.എൻ.ബാലഗോപാലൻ MPയാണ്, അദ്ദേഹത്തിന്റെ പ്രത്യേക ആസ്തിവിസകന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കോയിക്കൽ സ്കൂളിനു് ബസ്സ് അനുവദിച്ചത്. ജോൺസൺ സാറിനാണ് ബസ്സിന്റെ നടത്തിപ്പു ചുമതല നല്കിയിരിക്കുന്നത്.

2021-2022 അക്കാദമിക വർഷം

കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ കഴിഞ്ഞ വർഷം സ്കൂൾ ബസ്സ് ഓടിച്ചില്ല. എന്നാൽ ഈ വർഷം നവംബർ ഒന്നു മുതൽ സ്കൂൾ തുറന്ന് ക്ലാസ്സുകൾ ആരംഭിച്ചതിനാൽ സ്കൂൾ ബസ്സ് പ്രവർത്തനത്തെപ്പറ്റി ചർച്ച നടത്തുകയുണ്ടായി. വാർഡ് കൗൺസിലറായ സന്തോഷ്‍കുമാറും പി.ടി.എ.പ്രസിഡന്റ് എം.പി.അനിലും വികസനസമിതി ചെയർമാൻ എ.എം.റാഫിയും സ്കൂൾ ഭാരവാഹികളും രക്ഷാകർത്താക്കളും പങ്കെടുത്ത വലിയൊരു യോഗമാണ് നടന്നത്. സ്കൂൾ ബസ്സിന്റെ മുൻകാല പ്രവർത്തനത്തിന്റെ ലഘു ചിത്രം ബസ്സ് കൺവീനർ ശ്രീ.ശരത്ത് അവതരിപ്പിച്ചു. മാറിയ സാഹചര്യത്തെ മുൻനിർത്തി പരിശോധിച്ചപ്പോൾ സ്കൂൾ ബസ്സ് പ്രവർത്തിപ്പിക്കുന്നത് വലിയൊരു സാമ്പത്തിക ബാധ്യതയാകുമെന്ന് വിലയിരുത്തപ്പെടുകയും തല്ക്കാലം സ്കൂൾ ബസ്സ് ഓടിക്കേണ്ടതില്ല എന്ന് പൊതുവായ നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു.