എൻ. എം. ഹൈസ്കൂൾ കുമ്പനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴമയുടെ പ്രൗഢിയും ഉള്ള കെട്ടിടങ്ങൾ മണം പരത്തുന്ന നിറം തുടിക്കുന്ന പുഷ്പങ്ങൾ ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു മുത്തശ്ശി നെല്ലിമരം പോലും സ്കൂളിന്റെ പഴമ വിളിച്ചോതുന്നു . പഠനം പ്രകൃതിയോട് ചേർന്ന് എന്ന ആശയം ഈ സ്കൂളിൽ പ്രാവർത്തികമാക്കുന്നു.

ഈ സ്ഥാപനത്തിന് നാലേക്കർ 40 സെന്റ് സ്ഥലമുണ്ട്.27ക്ലാസ് മുറികൾ നോയൽ മെമ്മോറിയൽ ഓഡിറ്റോറിയം , പുരാതനവും അമൂല്യവുമായ ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രററി ,ആകർഷകമായ കൃഷിത്തോട്ടം, അമൂല്യ ഔഷധസസ്യങ്ങൾ അടങ്ങിയ ജൈവ വൈവിധ്യ പാർക്ക്, വൃത്തിയുള്ള പാചകപ്പുര, അടുക്കളത്തോട്ടം, എന്നിവയും, കുട്ടികളുടെ കായിക നിലവാരം ഉറപ്പിക്കുന്നതിന് വിശാലമായ ഫുട്ബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, ഫിക്സ് ഡ്യൂറബിൾ പ്ലേ ഗ്രൗണ്ട് എന്നിവയുണ്ട്.

ജല ലഭ്യതയ്ക്ക് വേണ്ടി വൃത്തിയുള്ള രണ്ടു കിണറുകൾ, കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ കണക്ഷൻ, ജലസംഭരണ ത്തിനുവേണ്ടി കിണർ റീചാർജിങ് സംവിധാനം.

പഴമയുടെ പ്രൗഢി നിലനിർത്തുന്ന അതോടൊപ്പം കുട്ടികൾക്ക് ആധുനിക പഠന സൗകര്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി നാല് സ്മാർട്ട് ക്ലാസ് റൂമുകൾ.

കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ ബസ് സൗകര്യം, പെൺകുട്ടി കളുടെ ആരോഗ്യവും ശുചിത്വവും മുന്നിൽകണ്ട് നിർമ്മിച്ച 9 ശുചിമുറികൾ, ഇൻസിറി നേറ്റർ, ആൺകുട്ടികൾക്ക് വേണ്ടി രണ്ടു ടോയ്‌ലെറ്റുകൾ, 3 യൂറിനലുകൾ, ഇതിൽ ഒരു ടോയ്‌ലറ്റും യൂറിനൽ ഉം കോയിപ്പുറം ഗ്രാമപഞ്ചായത്ത് സംഭാവന ചെയ്തതാണ്.

സ്മാർട്ട് ക്ലാസ് റൂമുകൾ അഭ്യുദയകാംക്ഷികളുടെയും, പൂർവവിദ്യാർഥികളുടെയും സംഭാവനയാണ്.

അപ്പർ പ്രൈമറി തലത്തിൽ മൂന്ന് ക്ലാസ്സുകളും, ഹൈസ്കൂൾ തലത്തിൽ 6 ക്ലാസുകളും പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ 10 അധ്യാപകരും, 4 അനദ്ധ്യാപകരും, 93കുട്ടികളുണ്ട്,കുട്ടികളുടെ ദൈനംദിന ആവശ്യത്തിനായി സ്കൂൾ സ്റ്റോർ നിലവിലുണ്ട് . പ്രൗഢി നിലനിർത്തുന്ന കെട്ടിടങ്ങളും, തണൽ വൃക്ഷങ്ങളും ഈ സ്ഥാപനത്തിന് മാറ്റുകൂട്ടുന്നു.