ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ സ്കൂൾ കെട്ടിടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിഫ്ബിയിൽ നിന്നും അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നിലകളോടുകൂടിയ പുതിയ കെട്ടിടത്തിൽ അതിവിശാലമായ ഒരു ഹാളും ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ് ലറ്റും ഉണ്ട്. പുതിയ കെട്ടിടം കൂടാതെ മൂന്നു നിലകളുളള മറ്റു രണ്ടു കെട്ടിടങ്ങളും,ഒറ്റ നിലയുളള രണ്ടു കെട്ടിടങ്ങളും നമുക്കുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും നാമകരണവും നമ്പറിങ്ങും നൽകിയിട്ടുണ്ട്. കേരളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് സ്കൂൾ കെട്ടിടങ്ങൾക്കു നൽകിയിട്ടുള്ളത്. ഓഫീസ് കെട്ടിടം ഉൾപ്പെടുന്ന ഒ,എൻ.വി ബ്ലോക്കിൽ, യു.പി വിഭാഗത്തിലെ കുറച്ചു ക്ലാസുകളും ബാക്കി യു.പി വിഭാഗത്തിലെ ക്ലാസുകൾ കുമാരനാശാൻ ബ്ലോക്കിലും ആണ് ക്രമീകരിച്ചിട്ടുളളത്. വയലാർ ബ്ലോക്കിൽ ആണ് ഹെെസ്കൂൾ ക്ലാസുകൾ ക്രമീകരിച്ചിട്ടുളളത്. വൈലോപ്പിള്ളി ബ്ലോക്ക്, വള്ളത്തോൾ ബ്ലോക്ക് എന്നിവിടങ്ങളിൽ ഗ്രന്ഥശാലയും ലാബുകളും ക്രമീകരിച്ചിരിക്കുന്നു. എൽ.പി ക്ലാസുകൾ ചങ്ങമ്പുഴ ബ്ലോക്കിൽ ആണ്. പാചകപ്പുരയ്ക്ക് 'നിറവ്' എന്നും ഓഡിറ്റോറിയത്തിന് 'ധ്വനി' എന്നും നാമകരണം ചെയ്തിരിക്കുന്നു. കെട്ടിടത്തിലെ ഓരോ റൂമിനും ഓഫീസ് ഉൾപ്പെടെ സ്ഥിരം നമ്പർ നൽകി.

ചിത്രശാല

ബ്ലോക്കുകൾ