ജി എൽ പി എസ് മേപ്പാടി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (വിവരം ചേർത്തു)

തിരികെ സ്കൂളിലേക്ക്  പൂമ്പാറ്റകളെപ്പോലെ പോലെ പാറി നടക്കേണ്ട  നമ്മുടെ കുട്ടികളെ കോ വിഡ് 19 എന്നവൈറസ്  വീടെന്ന നാലു ചുമരുകൾക്കുള്ളിൽ തളച്ചിട്ടു  .വീട് വിദ്യാലയവും മാതാപിതാക്കൾ അധ്യാപകരും  ആയ സാഹചര്യമാണ് നമ്മുടെ വിദ്യാർഥികൾക്ക് ഉണ്ടായത് . സജീവവും സൗഹാർദ പൂർവ്വമായ ക്ലാസ് മുറികളുടെ അ ഭാവം  , അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ ഊഷ്മളത,സഹപാഠികളുമായുള്ള ഒത്തുചേരലുകൾ ,നവാഗതരായ വിദ്യാർത്ഥികൾക്ക്  അന്യമായ ക്ലാസ് മുറിയും സ്കൂൾ അന്തരീക്ഷവും,                 വീടുകളിലെ   ഒറ്റപ്പെടലുകൾ ,   കൂട്ടുകാരുമായുള്ള കളിചിരികളുടെ അഭാവം, പങ്കുവെക്ക ലി ന്റ അനുഭവ o കുട്ടികൾക്ക് ലഭിക്കേണ്ട അംഗീകാരങ്ങൾ നഷ്ടപ്പെടൽ  ഇതെല്ലാം  കുട്ടികൾക്ക്കോവി ഡ്     എന്ന മഹാമാരി  സമ്മാനിച്ച  നഷ്ടങ്ങളാണ് . ഒന്നരവർഷത്തോളം നീണ്ടുനിന്ന ഈ മഹാമാരിയിൽ നിന്നു മുള്ള മോചനമാണ് വീണ്ടും സ്കൂളിലേക്കുള്ള ഉള്ള കുട്ടികളുടെ  തിരിച്ചു വരവ്.20 21നവംബർ ഒന്നുമുതൽ  നമ്മുടെ സ്കൂൾ  തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു . സ്കൂൾ തുറക്കുന്നതിനു  മുമ്പ് തന്നെ എല്ലാ അധ്യാപക  അനധ്യാപക ജീവനക്കാരും  രണ്ട് ഡോസ് വാക്സിൻ എടുത്തു   . സ്കൂളിൽ എത്തിക്കാനായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഓൺലൈൻ ബോധവൽക്കരണ ക്ലാസുകൾ .സംഘടിപ്പിച്ചു കുട്ടികൾ സ്കൂളിൽ വരുന്നതിന്    മുന്നോടിയായി അധ്യാപകർ വിവിധ കോളനികൾ സന്ദർശിക്കുകയും ആ വശ്യമായ   നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു ആവശ്യമുള്ള സ്ഥലങ്ങളിൽ യാത്രാ സൗകര്യം   ഏർപ്പെടു ത്തി.കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂളും പരിസരവും ഒരു   ക്കി.ജനപ്രതിനിധികളും  രക്ഷിതാക്കളും അധ്യാപകരും    വിവിധ സന്നദ്ധപ്രവർത്തകരും     ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സ്കൂൾ അന്തരീക്ഷം ആകർഷകമാക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളും സ്കൂളും അലങ്കരിച്ചു ആകർഷകമായ സമ്മാനങ്ങൾ കുട്ടികൾക്ക്നൽകി കൊണ്ട് അവരെസ്വീകരിച്ചു.