പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2022-23

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) (''''ജൂൺ 1- പ്രവേശനോത്സവം''' ഡിജിറ്റൽ ക്ലാസ് റൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 1- പ്രവേശനോത്സവം

          ഡിജിറ്റൽ ക്ലാസ് റൂം സംസ്ഥാന തല ഉതിഘാടനം നടത്തുന്ന ലൈവ് വീഡിയോ ഒരോ ക്ലാസ് ടീച്ചേഴ്സും കുട്ടികളെ കാണിച്ചു. എല്ല് ക്ലാസ് ടീച്ചേഴ്സും ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. അതിനുശേഷം എംഎൽഎ, എം പി, എഇഒ, ഡിഇഒ,തലത്തിൽ നൽകിയ പ്രവേശനോത്സവ സന്ദേശം യുട്യൂബ് വീഡിയോ ആക്കി കുട്ടിഖളിൽ എത്തിച്ചു.

ജൂൺ 2

             വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച ബ്രിഡ്ജ് ക്ലാസുകൾ ക്ക് ശേഷം വൈകീട്ട് ഗൂഗിൾ മീറ്റ് വഴി ഫോളോഅപ്പ് ക്ലസുകൾ ആരംഭിച്ചു .  സ്ക്കൂൾ തല തുടർപ്രവർത്തന ക്ലാസുകൾ ടൈംടേബിൾ അനുസരിച്ച് ആരംഭിച്ചു.

ജൂൺ 2- പരിസ്ഥിതി ദിനം

             പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൗൺസിലർ ശ്രീമതി ശാന്ത വിജയൻ സ്ക്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് ദിനാഘോഷത്തിന് തുടക്കം കുറിച്ചു.  അന്ന് തന്നെ ഒരോ ക്ലസ് ടീച്ചേഴ്സും ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ, സ്പീച്ച്  കുട്ടികൾ വീട്ടിൽ നട്ടു വളർത്തുന്ന പച്ചക്കറി തോട്ടം എന്നിവയുടെ ഫോട്ടോയും വീഡിയോയും യൂട്യൂബിൽ അപ്പലോ‍ഡ് ചെയ്തു.

ജൂൺ 13

            അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അദ്ധ്യാപകരുടേയും, അഭ്യുദയകാംഷികളുടേയും സഹകരണത്തോടെ 55 സ്മാർട്ട് ഫോൺ, 5 ടാബ് 4 ടെലിവിഷൻ, നോട്ബുക്കുകൾ എന്നിവ വിതരണം ചെയ്തു.