എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) (വാഴക്കുളം)

ആര്‍ഷവും പുരാതനവുമായ ഭാരതീയ സംസ്ക്കാരത്തിന്‍റെ ആദ്ധ്യാത്മിക ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ കത്തോലിക്കാ സഭയില്‍ ഉറച്ചു നിന്ന ക്രൈസ്തവ വിശ്വസികളുടെ ഒരു നാടാണ് വാഴക്കുളം പ്രകൃതി സുന്ദരമായ വാഴക്കുളം തൊടുപുഴ മുവാറ്റുപുഴ പട്ടണങ്ങളുടെ മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കുളിര്‍ക്കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന കേര വൃക്ഷങ്ങള്‍ പരപ്പാര്‍ന്ന പൈനാപ്പിള്‍ തോപ്പുകള്‍ വൃസ്തൃതമായ റബ്ബര്‍ തോട്ടങ്ങള്‍ ഇതെല്ലാം വാഴക്കുളത്തിന്‍റെ പ്രത്യേകതകളാണ്. വാഴക്കുളത്തിന്‍റെ അപരനാമമാണ് പൈനാപ്പിള്‍ സിറ്റി. ഇവയുടെ മധ്യത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മൂന്ന് കുന്നുകളിലാണ് കര്‍മ്മല കൊവേന്തയും, സെന്റ്. ജോര്‍ജ്ജ് ഫോറോനാ പള്ളിയും, കര്‍മ്മലീത്ത മഠവും ഇവയോടനുബന്ധിച്ചുളള സരസ്വതി ക്ഷേത്രങ്ങളും, സെന്‍റ്.ജോര്‍ജ്ജ് ആശുപത്രിയും, ബാലഭവനും, വായനശാലയും, പ്രസ്സും, കന്പോളവും മറ്റ് പൊതു സ്ഥാപനങ്ങളും ഈ പ്രദേശത്തിന്‍റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. ഈ കുന്നുകളില്‍ നിന്നും ഒഴുകിയ ആദ്ധ്യാത്കതയും വിഞ്ജാനവും തൊടുപുഴ, മുവാറ്റുപുഴ പ്രദേശങ്ങളെ മുഴുവന്‍ സന്പന്നമാക്കിയിട്ടുണ്ട്.