എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത്/ചരിത്രം

20:18, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuthonippara (സംവാദം | സംഭാവനകൾ) (..)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എം.ഡി.എൽ പി സ്കൂൾ മഠത്തും ഭാഗം നോർത്ത് എന്ന ഈ സരസ്വതീ ക്ഷേത്രം , പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മല്ലപ്പള്ളി ഉപ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലാ ഓഫീസറുടെ അധികാര പരിധിയിലാണിത്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ മഠത്തും ഭാഗം നോർത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു, മണിമലയാർ ഈ സ്കൂളിന്റെ അല്പം ദൂരത്തു കൂടി ഒഴുകുന്നു. മല്ലപ്പള്ളി പുറമറ്റം റോഡ് സ്കൂളിലെത്താൻ സഹായിക്കുന്നു. 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2022 ൽ ശതോത്തര രജത ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഈ സ്കൂൾ ഓർത്തഡോക്സ് സഭയുടെ MD സ്കൂൾ സ്&കോർപ്പറേറ്റിന്റെ മാനേജ്‌മെന്റിലാണ്.