ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് 1914 ൽ ജാതി മതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ജർമ്മൻ മിഷനറിമാർ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.എൽ.പി സ്കൂൾ.പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.
ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഇത്.ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ പ്രാവർത്തികമാവുകയായിരുന്നു.ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതിയായിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.